'റോബിൻ ചെയ്ത തെണ്ടിത്തരം നീയും ചെയ്തു'; റിയാസിനോട് ദേഷ്യപ്പെട്ട് ജാസ്മിൻ, പൊട്ടികരഞ്ഞ് റിയാസ്!

ഒമ്പതാം ആഴ്ചയിലെ വീക്കിലി ടാസ്ക്ക് കൊഴുക്കുകയാ‌ണ്. മത്സരാർഥികൾ തമ്മിൽ അടിയുടെ പൊടിപൂരമാണ്. ബ്ലെസ്ലി ക്യാപ്റ്റനായി അധികാരമേറ്റപ്പോൾ മുതൽ വീട്ടിൽ അടിയും വഴക്കും തർക്കവും ഒഴിഞ്ഞ നേരമുണ്ടായിട്ടില്ല. ഒന്നാമത് ബ്ലെസ്ലി ക്യാപ്റ്റനായതിനോട് യോജിപ്പില്ലാത്തവരാണ് വീട്ടിൽ ഏറെയും.

അതിനാൽ തന്നെ വീട്ടിൽ പരമാവധി പ്രശ്നങ്ങളുണ്ടാക്കി ബ്ലെസ്ലി ക്യാപ്റ്റനെന്ന രീതിയിൽ പരാജയമാണെന്ന് തെളിയിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പക്ഷെ സമചിത്തതയോടെ കാര്യങ്ങൾ നിയന്ത്രിച്ച് മുന്നോട്ട് കൊണ്ടുപോകാൻ കഴിവിന്റെ പരമാവധി ബ്ലെസ്ലി ശ്രമിക്കുന്നുമുണ്ട്.

നാണയവേട്ട എന്നായിരുന്നു ഈ ആഴ്ചയിലെ വീക്കിലി ടാസ്കിന്റെ പേര്. ഏറെ വാശിയോടെയായിരുന്നു ഇത്തവണ വീക്കിലി ടാസ്കിനെ മത്സരാർഥികൾ നേരിട്ടത്. ഓരോ കളറുകളിലുള്ള നാണയം സ്വന്തമാക്കി ഏറ്റവും കൂടുതൽ പോയിന്റുകൾ സ്വന്തമാക്കുന്നതായിരുന്നു ടാസ്ക്.

ഓരോ ഘട്ടത്തിലും ഏറ്റവും കൂടുതൽ പോയിന്റുകൾ സ്വന്തമാക്കുന്ന ആളെ തെരഞ്ഞെടുക്കും. അറിയിപ്പ് കിട്ടുമ്പോൾ ഏറ്റവും പോയിന്റുകൾ കൈവശമുള്ളയാളാകും വിജയി. അയാൾക്ക് മത്സരത്തിൽ നിന്ന് ഒരാളെ പുറത്താക്കാനും പറ്റും.

പുറത്തായ ആൾക്ക് തന്റെ കോയിനുകൾ മറ്റാർക്കെങ്കിലും നൽകാം. ആ ആളെ അല്ലാതെ മറ്റൊരാളെ പിന്തുണയ്ക്കുകയും ചെയ്യാമെന്നതായിരുന്നു ടാസ്ക്.

ഉറ്റസുഹൃത്തുക്കൾ തമ്മിൽ പൊരിഞ്ഞ അടി

ആദ്യത്തെ ദിവസം ടാസ്ക്കിൽ വിജയിയായത് ജാസ്മിനായിരുന്നു. വീക്കിലി ടാസ്ക്കിന്റെ രണ്ടാം ദിവസവും ​മത്സരാർഥികൾ വാശിയോടെയാണ് ​ഗെയിം കളിക്കുന്നത്. എന്നാലിപ്പോൾ ഉറ്റ സുഹൃത്തുക്കളായിരുന്ന ജാസ്മിനും റിയാസും തമ്മിൽ പൊരിഞ്ഞ അടി വീട്ടിൽ നടക്കുകയാണ്.

സൂരജ് റിയാസിനെ പുറത്താക്കിയപ്പോൾ ജാസ്മിനെ പിന്തുണയ്ക്കാമെന്ന് റിയാസ് തീരുമാനിച്ചിരുന്നു. ആ ഓഫർ ജാസ്മിൻ നിരസിച്ചതോടെയാണ് റിയാസും ജാസ്മിനും തമ്മിലുള്ള വഴക്ക് ആരംഭിച്ചത്.

റോബിനെ പോലെ തെണ്ടിത്തരം റിയാസ് ചെയ്തുവെന്നും അതിനാൽ റിയാസിന്റെ പിന്തുണ ആവശ്യമില്ലെന്നും ജാസ്മിൻ പറഞ്ഞതോടെ പ്രശ്നം വഷളാവുകയും റിയാസ് കരയുകയും ചെയ്തു. 'നീയും റോബിൻ ചെയ്തപോലെ തെണ്ടിത്തരം ചെയ്താണ് ടാസ്ക്കാണ് കളിച്ചത്.'

'റോബിൻ ചെയ്ത തെണ്ടിത്തരം നീയും ചെയ്തു'

'അതുകൊണ്ട് നിന്റെ പിന്തുണ എനിക്ക് വേണ്ട. ഞാൻ ഒറ്റയ്ക്ക് കളിച്ചോളം. എന്റെ എത്തിക്സുമായി നിന്റെ രീതികൾ യോജിക്കില്ല. ഞാൻ പറയുന്നതെന്നും കേൾക്കാൻ നീ തയ്യാറാവുന്നില്ല.'

'എന്നെ സപ്പോർട്ട് ചെയ്യുമ്പോഴും നീ കള്ളത്തരം ചെയ്താൽ എനിക്കത് വേദനിക്കും' എന്നാണ് ജാസ്മിൻ റിയാസിനോട് പറഞ്ഞത്. ഇതോടെ കോയിനുകൾ വലിച്ചെറിഞ്ഞ് ടാസ്ക്ക് ക്വിറ്റ് ചെയ്യുകയാണെന്ന് റിയാസ് പറഞ്ഞു.

'ഞാൻ എന്റെ രീതിയിലാണ് ​ഗെയിം കളിക്കുന്നത്. എ‌ല്ലാവരും ​ഗ്രൂപ്പായി കളിക്കുന്നുണ്ട്. സപ്പോർട്ട് ചെയ്യട്ടെയെന്ന് ചോദിച്ചപ്പോൾ ജാസ്മിൻ എന്നെ എല്ലാവരുടേയും മുമ്പിൽ വെച്ച് അപമാനിച്ചു. സപ്പോർട്ട് ചെയ്തില്ലെങ്കിലും മിണ്ടാതിരിക്കാൻ എങ്കിലും നീ ശ്രമിച്ചില്ല' എന്നിങ്ങനെയുള്ള പരാതികൾ പറഞ്ഞാണ് റിയാസ് ജാസ്മിനോട് കരഞ്ഞ് സംസാരിക്കാൻ തുടങ്ങിയത്.

Recommended Video

പുറത്തെ റോബിന്റെ ഫാൻ സപ്പോർട്ട് കണ്ട് ഞെട്ടി | Bigg Boss Malayalam Aparna First Response | #BiggBoss
കരഞ്ഞ് നിലവിളിച്ച് റിയാസ്

ഇരുവരും തമ്മിലുള്ള തർക്കം ഏറെ നേരം നീണ്ടുനിന്നു. അതിനിടയിൽ അസഭ്യ വാക്കുകൾ പ്രയോ​ഗിച്ച റിയാസിന് മുന്നറിയിപ്പ് നൽകാൻ ബ്ലെസ്ലിയെത്തിയപ്പോൾ ബ്ലെസ്ലിയോടും റിയാസ് ദേഷ്യപ്പെട്ടു. ഇപ്പോൾ സൂരജാണ് വീക്കിലി ടാസ്ക്കിൽ കൂടുതൽ പോയിന്റുകൾ നേടിയിരിക്കുന്നത്.

റോബിൻ ​ഗെയിമിൽ നിന്നും പുറത്തായശേഷം സൂരജിനെയാണ് സപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ​ഗെയിമിനിടെ തർക്കിക്കുമ്പോൾ റിയാസ് ഇം​ഗ്ലീഷ് അധികമായി ഉപയോ​ഗിച്ചതിനെ ബ്ലെസ്ലിയും റോബിനും എതിർത്തതും വലിയ പ്രശ്നങ്ങൾക്ക് കാരണമായിരുന്നു.

കേരളത്തിൽ പഠിച്ച റിയാസ് എന്തിനാണ് അമിതമായി ഇം​ഗ്ലീഷ് ഉപയോ​ഗിക്കുന്നതെന്ന് ചോദിച്ചാണ് റോബിനും ബ്ലെസ്ലിയും എതിർത്തത്. അതേസമയം റിയാസ് പുറത്തായതിൽ അതീവ സന്തോഷത്തിലാണ് ദിൽഷ. കാരണം രണ്ടാം ദിവസം റിയാസ് ദിൽഷ നേടിയ കോയിനുകൾ മോഷ്ടിച്ചിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X