റോബിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് മോഹന്‍ലാല്‍ അല്ല, ഡോക്ടറിനോടൊപ്പം റിയാസും ഷോയില്‍ നിന്ന് പോകും

വ്യത്യസ്തമായ കാഴ്ചപ്പാടും നിലപാടുമുള്ള ഒരു കൂട്ടം ആളുകളാണ് ബിഗ് ബോസ് ഷോയിലൂടെ ഒരു കൂരയ്ക്ക് കീഴില്‍ ഒത്തുചേരുന്നത്. അതിനാല്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങളും പ്രശ്‌നങ്ങളുമൊക്കെ ഹൗസില്‍ സര്‍വസാധാരണമാണ്. ചെറിയ കാര്യങ്ങളില്‍ പോലും ഇവരുടെ അഭിപ്രായഭിന്നത മുഴച്ച് നില്‍ക്കും. ഇതൊക്കെ തരണം ചെയ്ത് മുന്നോട്ട് പോയാല്‍ മാത്രമേ ഹൗസല്‍ 100 ദിവസം നില്‍ക്കാന്‍ സാധിക്കുകയുള്ളൂ. ബുദ്ധിയും ശക്തിയും ഒരുപോലെ ഉപയോഗിച്ച് കളിക്കേണ്ട ഒരു മത്സരമാണ് ബിഗ് ബോസ്.

Also Read: ബിഗ് ബോസ് ഷോയില്‍ നിന്ന് ഡോക്ടര്‍ പുറത്തായിട്ടില്ല, ഇപ്പോള്‍ റോബിനുള്ളത് ഇവിടെ, ഇനി ട്വിസ്റ്റോ...

നിലവില്‍ മലയാളത്തില്‍ നാലാം ഭാഗമാണ് നടക്കുന്നത്. മറ്റ് മൂന്ന് സീസണുകളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് നാലാം ഭാഗം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ് പോയ ബിഗ് ബോസ് ഷോ പോലെയായിരിക്കില്ല നാലാം ഭാഗമെന്ന് മത്സരം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. നടന്റെ വാക്കുകള്‍ ശരി വയ്ക്കുന്ന തരത്തിലുള്ള ടാസ്‌ക്കുകളും ഗെയിമുകളുമാണ് ഈ സീസണില്‍ നടക്കുന്നത്. ഏകദേശം ബോളിവുഡ് മാതൃകയിലാണ് ഷോ ഒരുക്കിയിരിക്കുന്നത്.

ബിഗ് ബോസ് സീസണ്‍ 4

ബിഗ് ബോസ് ഹൗസില്‍ വഴക്കും പ്രശ്‌നങ്ങളും സ്വാഭാവികമാണ്. വ്യത്യസ്ത നിലപാടുകളുളള ആളുകളായത് കൊണ്ട് തന്നെ ചെറിയ പ്രശ്‌നങ്ങള്‍ പോലും വലിയ വഴക്കിലാണ് അവസാനിക്കാറുള്ളത്.

അഭിപ്രായഭിന്നതയോട് കൂടിയാണ് ബിഗ് ബോസ് സീസണ്‍ 4 ന്റെ ആദ്യം വാരം തുടങ്ങിയത്. ഫസ്റ്റ് വീക്ക് അവസാനിച്ചപ്പോള്‍ തന്നെ മത്സരാര്‍ത്ഥികളുടെ ഇടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. സാധാരണ ആദ്യത്തെ രണ്ടാഴ്ചയ്ക്ക് ശേഷമാകും ഗെയിം ആരംഭിക്കുക. എന്നാല്‍ സീസണ്‍ 4 ല്‍ ആദ്യത്തെ വീക്കിലി ടാസ്ക്കോട് കൂടി പ്രശ്നങ്ങള്‍ തുടങ്ങുകയായിരുന്നു.

പ്രശ്നം

ആദ്യവാരം തുടങ്ങിയ അഭിപ്രായഭിന്നത 10ാം ആഴ്ചയിലേയ്ക്ക് എത്തുമ്പോള്‍ വലിയ ശത്രുതയാണ് മത്സരാർത്ഥികളുടെ മനസിലുണ്ടാക്കിയിരിക്കുന്നത്.

നിരവധി നാടകീയ രംഗങ്ങളാണ് 10ാം വാരം ഹൗസില്‍ നടന്നത്. ഷോ അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കുമ്പോഴാണ് നാടകങ്ങള്‍ ഹൗസില്‍ അരേങ്ങേറിയത്. ബിഗ് ബോസ് ഷോയില്‍
ചെറിയ രീതിയിലുള്ള ഉന്തും തളളുമൊക്കെ നടക്കാറുണ്ട്. പലതും ബിഗ് ബോസ് മുന്നറിയിപ്പ് നല്‍കി പരിഹരിക്കും. വലിയ പ്രശ്‌നങ്ങള്‍ മാത്രമേ മോഹന്‍ലാലിന്റെ സാന്നിധ്യത്തില്‍ ആക്ഷന്‍ എടുക്കാറുളളൂ.

റിയാസും ഡോക്ടറും

ഈ സീസണിലും അടി നടന്നിരിക്കുകയാണ് റോബിന്‍ ഡോക്ടറും റിയാസും തമ്മിലാണ് കയ്യാങ്കളി നടന്നത്. റിയാസിനെ ഡോക്ടര്‍ തല്ലി. ഇത് ഹൗസിലെ ഡോക്ടറിന്റെ ബദ്ധശത്രുക്കളായ ജാസ്മിനും റിയാസും ആയുധമാക്കി ഡോക്ടറിന് നേരെ പ്രയോഗിക്കുകയും ചെയ്തു.

ഇപ്പോള്‍ ഹൗസില്‍ നിന്ന് ഡോക്ടറിനെ മാറ്റി നിര്‍ത്തിയേക്കുകയാണ്. മോഹന്‍ലാല്‍ എത്തുന്ന എപ്പിസോഡിന് മുന്നോടിയായി മാത്രമേ റോബിനെ ഹൗസിലേയ്ക്ക് കൊണ്ട് വരുകയുള്ളൂ.

ചെറിയ കയ്യാങ്കളികള്‍ ബിഗ് ബോസില്‍ നടക്കാറുണ്ടെങ്കിലും ഫിസിക്കല്‍ അറ്റാക്ക് ഷോയില്‍ അനുവദനീയമല്ല. അങ്ങനെയുളളവരെ ഷോയി നിന്ന് പുറത്താക്കാനുളള അധികാരം ബിഗ് ബോസിനുണ്ട്.

Recommended Video

പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview
റിയാസും പോകും

ഇവിടെ ഡോക്ടറിന്റെ ഭാവി റിയാസിന്റെ കയ്യിലാണ്. റിയാസിന്റെ തീരുമാനം പോലെയിരിക്കും ഇനിയുള്ള റോബിന്റെ ബിഗ് ബോസ് ഹൗസ് യാത്ര. റിയാസ് പുറത്താക്കണമെന്നുള്ള തീരുമാനത്തില്‍ ഉറച്ച് നിന്നാല്‍ ഡോക്ടറിനെ ഉറപ്പായും ഹൗസില്‍ നിന്ന് എവിക്റ്റ് ചെയ്യും. എന്നാല്‍ ഇതിന് പിന്നാലെ റിയാസും ഹൗസില്‍ നിന്ന് പുറത്ത പോകു.

സമാനമായ സംഭവങ്ങള്‍ കഴിഞ്ഞ രണ്ട് സീസണുകളില്‍ നടന്നിട്ടുണ്ട്. രജിത്ത് കുമാറിന് പിന്നാലെ രേഷ്മയും സജിന ഫിറോസ് ദമ്പതികള്‍ ഔട്ടായതിന് പിന്നാലെ രമ്യയും ഷോയി നിനന് പുറത്ത് പോയി. മറ്റൊരു സംഗതി ഇത്തവണത്തെ നോമിനേഷനില്‍ റിയാസുമുണ്ട് എന്നതാണ്.

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X