ലാലേട്ടനെയും ബിഗ്‌ ബോസിനെയും നീ അപമാനിച്ചു; റിയാസിന് കണക്കിന് കൊടുത്ത് റോബിൻ

ബിഗ് ബോസ് മലയാളം സീസൺ ഫോർ അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. കുറഞ്ഞ കാലയളവിൽ മലയാളി പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട ഷോ ആവാൻ ബിഗ് ബോസിന് കഴിഞ്ഞിട്ടുണ്ട്. മുൻപത്തെ ഓരോ സീസണുകളിൽ എന്നപോലെ തന്നെ ഈ സീസണിലും ശക്തരായ മത്സരാർഥികളാണ് ബിഗ് ബോസിൽ ഉള്ളത്. 17 മത്സരാർഥികളുടെ തുടങ്ങിയ ഷോയിൽ ഇപ്പോൾ ശേഷിക്കുന്നത് 12 മത്സരാർഥികളാണ് ഉള്ളത്.

ഷോ അതിന്റെ അവസാന ലാപ്പിലേക്ക്‌ എത്തുമ്പോൾ മത്സരം മുറുകുകയാണ് ഇത്തവണത്തെ വീക്കിലി ടാസ്ക്കിൽ വലിയ കോലാഹലമാണ് ബിഗ് ബോസ് വീട്ടിനുള്ളിൽ അരങ്ങേറിയത്. ബിഗ് ബോസ് നല്‍കുന്ന നാണയങ്ങള്‍ ഏറ്റവും കൂടുതല്‍ കൈക്കലാക്കുകയും അത് സൂക്ഷിച്ച് വെക്കുകയും ചെയ്യുന്ന ആളാണ് അടുത്ത ക്യാപ്റ്റനായി എത്തുക എന്നായിരുന്നു ടാസ്ക്.

എന്നാൽ ടാസ്ക്കിനിടയിൽ റിയാസ് കള്ളത്തരം കാണിക്കുകയും ദിൽഷയുടെ കോയിനുകൾ മോഷ്ടിക്കുകയും ചെയ്തു തുടർന്ന് വീട്ടിനുള്ളിൽ വലിയൊരു വഴക്ക് തന്നെ നടക്കുകയായിരുന്നു. ഈ സംഭവത്തിനു ശേഷം ബിഗ് ബോസ് വീട്ടിൽ റിയാസിനെതിരെ വലിയ രീതിയിലാണ് ശബ്ദം ഉയർന്നത്. വീക്കിലി ടാസ്ക്കിൽ ഉയർന്ന പോയിന്റുകളോടെ ജാസ്മിനാണ് വിജയിച്ചത്.

 ഏറ്റവും കൂടുതൽ പേർ പറഞ്ഞത് റിയാസിന്റെ പേരാണ്

വീക്കിലി ടാസ്ക്കിനുശേഷം ജയിൽ നോമിനേഷൻ വന്നു. ഏറ്റവും കൂടുതൽ പേർ പറഞ്ഞത് റിയാസിന്റെ പേരാണ്. തൊട്ട് പിന്നാലെ റോബിനും ഉണ്ടായിരുന്നു. നോമിനേഷൻ സമയത്ത് റോബിൻ റിയാസിനെ പറ്റി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്.

റിയാസിന്റെ തെറി വിളിക്കും ഇംഗ്ലീഷ് ഭാഷ പ്രയോഗത്തിനും കണക്കിന് കൊടുക്കുകയാണ് റോബിൻ ചെയ്തത്. നോമിനേഷൻ പ്രക്രിയയിൽ സംസാരിക്കാൻ എത്തിയ റോബിൻ, താൻ ഡോക്ടർ ആണെന്നും പുറത്ത് താൻ ഡോക്ടർ ആയി ജോലി നോക്കിയിരുന്നെന്നും അവിടെ ആ ജോലി നല്ലപോലെ ചെയ്തിട്ടാണ് ബിഗ് ബോസിൽ മത്സരിക്കാനെന്നും പറഞ്ഞു.

റിയാസ് മോഹൻലാലിനെയും ബിഗ് ബോസിനെയും പ്രേക്ഷകരെയും അപമാനിക്കുകയാണ്

അതുകൊണ്ട് തന്നെ ബിഗ് ബോസ് വീട്ടിനുള്ളിൽ ആരെയും ശിശ്രൂഷിക്കേണ്ട കാര്യം തനിക്കില്ലെന്നും അതിനു ബിഗ് ബോസിൽ ഡോക്കർമാർ വേറെ ഉണ്ടെന്നും പറഞ്ഞു.

തുടർന്ന് ഭയങ്കര എത്തിക്സ് നോക്കുന്ന ആളായ ജാസ്മിൻ പറയുന്ന പോലെ ഒട്ടും ടാലന്റഡ് ആയ ആളല്ല താനെന്ന് റോബിൻ ജാസ്മിനെ കളിയാക്കി പറഞ്ഞു. കഴിഞ്ഞ ടാസ്ക്കിനെ ഓർമ്മിപ്പിച്ചാണ് റിയാസ് ജാസ്മിന്റെ എത്തിക്സിനെപ്പറ്റി സംസാരിച്ചത്.

അതിനു ശേഷം ഡോക്ടർ റോബിൻ റിയാസിന്റെ നേരെ തിരിഞ്ഞു. റിയാസ് വന്ന ആദ്യത്തെ ആഴ്ചതന്നെ ലാലേട്ടനും ബിഗ് ബോസും റിയാസിനോട് ചീത്ത പറയരുതെന്ന് മുന്നറിയിപ്പ് നല്കിയതാണെന്ന് ഓർമ്മിപ്പിച്ചു എന്നാൽ തുടർന്നും റിയാസ് ഇത് തന്നെയാണ് ആവർത്തിക്കുന്നതെന്നും ഇതുവഴി റിയാസ് മോഹൻലാലിനെയും ബിഗ് ബോസിനെയും പ്രേക്ഷകരെയും അപമാനിക്കുകയാണെന്നും റോബിൻ കൂട്ടിച്ചേർത്തു.

റിയാസിന്റെ തെറിവിളി സഹിക്കാൻ കഴിയില്ല

ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിച്ച തനിക്ക് മലയാളം ബിഗ് ബോസിൽ മലയാളം പറയാൻ കഴിയുമെങ്കിൽ എന്തുകൊണ്ടാണ് കൊല്ലത്തുള്ള ഗവൺമെന്റ് സ്കൂളിൽ പഠിച്ച് റിയാസിന് മലയാളം പറയാൻ സാധിക്കാത്തതെന്നും റോബിൻ ചോദിച്ചു.

മോഹൻലാൽ ഇക്കാര്യം റിയാസിനോട് മുൻപ് പറഞ്ഞതാണെന്നും മോഹൻലാലിന്റെ വാക്കുകൾക്ക് വില നൽകാത്തത് റിയാസ് ഈ ഷോയെത്തന്നെ അപമാനിക്കുകയാണെന്നുമാണ് റോബിൻ പറഞ്ഞത്.

ലക്ഷ്മിപ്രിയയും റിയാസിനെയാണ് നോമിനേറ്റ് ചെയ്തത്. വീട്ടിൽ എല്ലാവരെയും ചീത്ത വിളിക്കുന്ന റിയാസ് അത് അവസാനിപ്പിക്കണമെന്നും അതിനു ശ്രമിച്ചിട്ട് കഴിയുന്നില്ലെങ്കിൽ അത് ബിഗ് ബോസിനോട് പറയണമെന്നും വ്യക്തമാക്കി. ബിഗ് ബോസ് വീട്ടിലെ ആർക്കും ഇനി റിയാസിന്റെ തെറിവിളി സഹിക്കാൻ കഴിയില്ലെന്നും ലക്ഷ്മിപ്രിയ ശക്തമായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X