ദില്‍ഷ ഫൈനല്‍ ഫൈവ് പോവാന്‍ അര്‍ഹതയുള്ള ആളാണ്; ഒടുവില്‍ തന്റെ നിഗമനം റോണ്‍സനോട് പറഞ്ഞ് റിയാസ്

ഒത്തിരി പ്രതീക്ഷകളോടെ ബിഗ് ബോസ് ആരാധകര്‍ കാത്തിരുന്നെങ്കിലും പ്രവചിച്ചത് പോലെ ഒന്നും നടന്നില്ല. ശക്തരായ മത്സരാര്‍ഥികള്‍ എല്ലാവരും പുറത്തേക്ക് പോവുകയും സേഫ് കളിച്ചവരെല്ലാം അതിനകത്ത്് തുടരുകയും ചെയ്തു. വൈല്‍ഡ് കാര്‍ഡിലൂടെ വന്ന റിയാസ് ആദ്യം ലക്ഷ്യം വെച്ചത് റോബിനെയായിരുന്നു. റോബിനിലൂടെ ദില്‍ഷയിലേക്കും..

എന്നാല്‍ ബിഗ് ബോസിന്റെ ഫൈനലിസ്റ്റിലേക്ക് ദില്‍ഷ വന്നേക്കും എന്നാണ് റിയാസിപ്പോള്‍ പറയുന്നത്. റോണ്‍സനുമായി സംസാരിക്കവേയാണ് ദില്‍ഷയ്ക്കും അതിന് അര്‍ഹതയുണ്ടെന്ന് പറഞ്ഞത്. ഒപ്പം അര്‍ഹതയില്ലാത്ത മൂന്ന് പേര്‍ ആരാണെന്നും റിയാസ് സൂചിപ്പിച്ചു. ഏകദേശം അത് സത്യമായേക്കും എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ദില്‍ഷ ഫൈനല്‍ ഫൈവ് പോവാന്‍ അര്‍ഹതയുള്ള ആളാണ്

'ദില്‍ഷ ഫൈനല്‍ ഫൈവ് പോവാന്‍ അര്‍ഹതയുള്ള ആളാണ്. അതുകൊണ്ട് ടിക്കറ്റ് ടു ഫിനാലെ ദില്‍ഷയ്ക്ക് കിട്ടിയാലും എനിക്ക് സന്തോഷമേയുള്ളു. അത് സത്യസന്ധമായി പറയുന്നതാണെന്ന് റിയാസ് വ്യക്തമാക്കി. ഇതുകേട്ടതോടെ താനല്ലാതെ ഫൈനലില്‍ പോവാന്‍ സാധ്യതയുള്ള മത്സരാര്‍ഥികളെ കുറിച്ചും റോണ്‍സന്‍ ചോദിച്ചിരുന്നു. ധന്യ ടിക്കറ്റ് ടൂ ഫിനാലെ വഴി പോവുന്നതിനോട് എനിക്ക് ഒട്ടും താല്‍പര്യം ഇല്ലെന്നാണ് റിയാസിന്റെ അഭിപ്രായം'.

റോണ്‍സന്റെ കാര്യം പ്രേക്ഷകരല്ലേ തീരുമാനിക്കേണ്ടത്

പിന്നെ ഒരു വ്യക്തി കൂടിയുണ്ട്. അത് ഞാന്‍ പറയുന്നില്ല. ഈ വീട്ടില്‍ കാര്യമായ ഒന്നും നല്‍കാത്തത് കൊണ്ടാവും. ഇനിയൊരാള്‍ കൂടിയുണ്ട്. അവരുടെ പേരും ഞാന്‍ പറയുന്നില്ല. ഇപ്പോള്‍ അഞ്ച് പേര് ആയില്ലേ എന്നാണ് റിയാസ് ചോദിക്കുന്നത്. അപ്പോള്‍ എന്നെ കൂട്ടുന്നില്ലേ എന്ന റോണ്‍സന്റെ ചോദ്യത്തിന് അത് ഞാനല്ലല്ലോ പ്രേക്ഷകരല്ലേ തീരുമാനിക്കേണ്ടതെന്ന് റിയാസ് മറുപടിയായി പറഞ്ഞു.

റിയാസ് പറഞ്ഞത് പ്രകാരം ആ 3 പേരില്‍ താരതമ്യം ചെയ്യമ്പോള്‍ ദില്‍ഷ ആണ് നല്ലത് പോലെ ഗെയിം കളിക്കുന്നത്

റിയാസ് പറഞ്ഞത് പ്രകാരം ആ 3 പേരില്‍ താരതമ്യം ചെയ്യമ്പോള്‍ ദില്‍ഷ ആണ് നല്ലത് പോലെ ഗെയിം കളിക്കുന്നത്. അതുകൊണ്ട് അവള്‍ ടിക്കറ്റ് ടു ഫിനാലെ വരുന്നതില്‍ സന്തോഷം എന്ന് പറഞ്ഞത് തന്നെ അവന്റെ നല്ല മനസാണ്. ധന്യയുടെ മാത്രം പേര് റിയാസ് പറഞ്ഞു. ഇനി ആ ലി്സ്റ്റില്‍ വരാന്‍ സാധ്യതയില്ലെന്ന് പറഞ്ഞ രണ്ട് പേര്‍ വിനയ് മാധവും, സൂരജും ആയിരിക്കുമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ധന്യ ശക്തയായൊരു മത്സരാര്‍ഥിയാണ്. ചിലപ്പോള്‍ വിജയിച്ചെന്നും വരാം

അവിടെ ആകെയുള്ള 8 പേരില്‍ സൂരജ്, വിനയ്, റോണ്‍സണ്‍ ഇവര്‍ ഒഴിച്ചാല്‍ ടോപ് ഫൈവില്‍ പിന്നെയുള്ള അഞ്ചു പേരില്‍ ദില്‍ഷയാണ്. എന്തായാലും ദില്‍ഷ ഫൈനലിസ്റ്റായി എത്തുമെന്ന് തന്നെയാണ് എല്ലാവരുടെയും അഭിപ്രായം. അതേ സമയം ധന്യ ശക്തയായൊരു മത്സരാര്‍ഥിയാണ്. ചിലപ്പോള്‍ വിജയിച്ചെന്നും വരാം. അതുകൊണ്ടാവും ധന്യ ഫൈനലിലേക്ക് വരരുതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നതെന്നാണ് ചിലരുടെ നിരീക്ഷണം. എന്തായാലും റോബിന്‍ ആരാധകരുടെ വോട്ട് ഏറ്റവും കൂടുതല്‍ ലഭിക്കുക ദില്‍ഷയ്ക്ക് ആയിരിക്കുമെന്നാണ് സൂചനകള്‍.

Recommended Video

Dr. Robin's Response To Marriage Proposal ❤️ | ദിൽഷയുടെ ചേച്ചി വഴി എല്ലാം സെറ്റ് | *Interview
ദില്‍ഷ ജയിച്ചാല്‍ അത് റോബിന്‍ വിജയിച്ചത് പോലെയാണ്

ദില്‍ഷ ജയിച്ചാല്‍ അത് റോബിന്‍ വിജയിച്ചത് പോലെയാണെന്ന് പലരും പറയാതെ പറയുകയും ചെയ്തിരുന്നു. പുറത്ത് താന്‍ വിചാരിച്ചാല്‍ ദില്‍ഷ വിന്നറായി വരുമെന്നും റോബിന്‍ പറഞ്ഞിരുന്നു. എന്തായാലും രണ്ടാഴ്ച കൂടി കഴിയുന്നതോടെ ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ആരാവുമെന്ന് അറിയാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X