ദില്‍ഷയോട് അടുത്ത് റിയാസ്, പലതവണ വിഷമിപ്പിച്ചിട്ടുണ്ട്, എല്ലാവരുടേയും മുന്നില്‍വെച്ച് തുറന്ന് പറഞ്ഞു
സംഭവബഹുലമായി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. മാര്‍ച്ച് 27 ന് ആരംഭിച്ച ഷോ അവസാനിക്കാന്‍ ഇനി കേവലം ഓരാഴ്ച കൂടി മാത്രമേയുളളൂ. മത്സരം അവസാനഘട്ടത്തിലേയ്ക്ക് അടുക്കുമ്പോള്‍ മത്സരാര്‍ത്ഥികളുടെ കാഴ്ചപ്പാടും ശരി തെറ്റുകളും ആകെ മാറിയിട്ടുണ്ട്. ഷോ അതിന്റെ അവസാന ലാപ്പിലേയ്ക്ക് കടക്കുമ്പോള്‍ മത്സരം കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ് ബിഗ് ബോസ്.
നിലവില്‍ 7 മത്സരാര്‍ത്ഥികളാണ് ബിഗ് ബോസ് ഹൗസിലുള്ളത്. ഇവരില്‍ പലരുടേയും കാഴ്ചപ്പാടുകളും തെറ്റിദ്ധാരണയും ഇതിനോടകം തന്നെ മാറിയിട്ടുണ്ട്. ബിഗ് ബോസ് ഹൗസില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നടന്നത് റിയാസും ദില്‍ഷയും തമ്മിലാണ്. ദില്‍ഷയോടുളള എതിര്‍പ്പ് പ്രകടിപ്പിച്ച് കെണ്ടാണ് റിയാസ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഹൗസിലെത്തിയത്. വന്നതിന്റെ തൊട്ട് അടുത്ത ദിവസം തന്നെ ദില്‍ഷയുമയി ഏറ്റുമുട്ടുകയും ചെയ്തിരുന്നു. റിയാസ് വന്നതിന് ശേഷമാണ് ദില്‍ഷ കൂടുത ആക്ടീവായത്.

മത്സരം അവസാനത്തിലേയ്ക്ക് അടുക്കുമ്പോള്‍ ദില്‍ഷയോടുള്ള റിയാസിന്‌റെ കാഴ്ചപ്പാടിലും സമീപനത്തിലും മാറ്റം വന്നിട്ടുണ്ട്. ഇപ്പോഴിത അത് എല്ലാവരുടേയും മുന്നില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് റിയാസ്. മോണിംഗ് ആക്ടിവിറ്റിയിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. കൂടാതെ ഡിബേറ്റിലും ദില്‍ഷയെ പിന്തുണയ്ക്കു രീതിയിലായിരുന്നു സംസാരിച്ചത്.

ദിഷയ്ക്ക് താന്‍ ഗുഡ്‌സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നു എന്നാണ് മോണിംഗ് ആക്ടിവിറ്റിയില്‍ റിയാസ് പറഞ്ഞത്. ദില്‍ഷയെ പലതവണ വിഷമിപ്പിച്ചിട്ടുണ്ട്. ഇനിയും അങ്ങനെയൊക്കെ ഉണ്ടാവുമായിരിക്കും. ഇനിയും അത്തരത്തിലൊരു സാഹചര്യം വന്നാല്‍ പ്രകോപിപിക്കും. എന്നാല്‍ ഇതിനൊക്കെ വളരെ മാന്യമായ രീതിയിലാണ് ദില്‍ഷ പ്രതികരിച്ചത് എന്നാണ് റിയാസ് പറയുന്നത്.

ഇതുപോലെ തന്നെ ഡിബേറ്റില്‍ ധന്യ റിയാസിന്‌റെ പേരില്‍ ദില്‍ഷയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിലും ദില്‍ഷയെ പിന്തുണയ്ക്കുന്ന വിധത്തിലുളള സമീപനമായിരുന്നു റിയാസിന്റേത്.
ഈ കഴിഞ്ഞ വാരത്തോടെയാണ് റിയാസും ദില്‍ഷയും തമ്മിലുളള മഞ്ഞ് ഉരുകിയത്. ലക്ഷമി പ്രിയ റിയാസിനെ പരിഹസിച്ചപ്പോള്‍ പിന്തുണയുമായി ദില്‍ഷ രംഗത്ത് എത്തിയിരുന്നു. ലക്ഷ്മി പറഞ്ഞത് ശരിയല്ലെന്ന് പിണക്കം മാറ്റി വെച്ച് കൊണ്ട് ദില്‍ഷ പറഞ്ഞിരുന്നു. ഇതിന് പബ്ലിക്കായി ദില്‍യോട് റിയാസ് നന്ദി പറയുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷമാണ് റിയാസിന് ദില്‍ഷയോടുള്ള രീതി മാറിയത്. ഇപ്പോള്‍ ദില്‍ഷുമായി അധികം വഴക്ക് സംഭവിക്കാറില്ല.

17 പേരും മൂന്ന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി ആരംഭിച്ച ഷോയി ഇപ്പോള്‍ 7 മത്സരാര്‍ത്ഥികളാണുള്ളത്. ഇതില്‍ ദില്‍ഷയും സൂരജും ഫൈനല്‍ ഫൈവില്‍ എത്തിയിട്ടുണ്ട്. ടിക്കറ്റു ഫിനാലെ ടാസ്‌ക്ക് ജയിച്ചാണ് ദില്‍ഷ ഫൈനലില്‍ ഇടംപിടിച്ചത്. നോമിനേഷനിലൂടെയാണ് സൂരജ് സെയ്ഫായിരിക്കുന്നത്.
ലക്ഷ്മിപ്രിയ, റിയാസ്, റോണ്‍സണ്‍, ധന്യ ബ്ലെസ്ലി എന്നിവര്‍ ഇത്തവണത്തെ നോമിനേഷനിലുണ്ട്. ഇതില്‍ നിന്ന് മൂന്ന് പേരാകും ഫൈനലിലേയ്ക്ക് എത്തുക. ഓപ്പണ്‍ നോമിനേഷനായിരുന്നു ഇക്കുറി. എവിക്ഷന് കഴിഞ്ഞതോടെ ഹൗസിലെ സ്ഥിതി കൂടുതല്‍ വഷളായിട്ടുണ്ട്.
Recommended Video

ആദ്യം ബ്ലെസ്ലിയായിരുന്നു നോമിനേറ്റ് ചെയ്യാന്‍ വേണ്ടി എത്തിയത്. ധന്യയുടേയും ലക്ഷ്മിയുടേയും പേരായിരന്നു പറഞ്ഞത്. അടുത്തതായി എത്തിയ റിയാസ് നോമിനേറ്റ് ചെയ്തത് സൂരജിനേയും ധന്യയുമാണ്. ദില്‍ഷ ധന്യയേയും റോണ്‍സനേയുമാണ് നോമിനേറ്റ് ചെയ്തത്. പിന്നീട് എത്തിയ ലക്ഷ്മി റിയാസിന്റേയും ബ്ലെസ്ലിയുടേയും പേരാണ് പഞ്ഞത സൂരജ് പകരത്തിന് പകരമായി റിയാസിന്റെ പേരാണ് ആദ്യം പറഞ്ഞത്. രണ്ടാത് റോണ്‍സണിനെ നോമിനേറ്റ് ചെയ്തു. റേണ്‍സണ്‍ ധന്യയേയും ലക്ഷ്മിയേയുമാണ് നോമിനേറ്റ് ചെയ്തത്. ധന്യ തിരിച്ച റോണ്‍സനേയും ബ്ലെസ്ലിയേയും നോമിനേറ്റ് ചെയ്തു


Click it and Unblock the Notifications