ദിൽഷയുടെ ഫ്രണ്ട്ഷിപ്പ് വേണ്ടെന്ന് ബ്ലെസ്ലി, തന്നെ വിട്ടേക്കാൻ ദിൽഷ, റിയാസിന്റെ പ്ലാൻ വർക്കായി!

ബി​ഗ് ബോസ് സീസണൺ ഫോർ കണ്ട ഏറ്റവും നല്ല സൗഹൃമായിരുന്നു ദിൽഷ-റോബിൻ-ബ്ലെസ്ലി എന്നിവരുടേത്. മൂന്ന് പേരും നല്ല സൗഹൃദവും ഒരുമയും സൂക്ഷിച്ചിരുന്നവരായിരുന്നു. റോബിനും ബ്ലെസ്ലിക്കും ദിൽഷയോട് പ്രണയമായിരുന്നു.

രണ്ടുപേരും പ്രണയം ദിൽഷയോട് പറഞ്ഞെങ്കിലും സൗഹൃദത്തിനപ്പുറം തനിക്കൊന്നും തോന്നുന്നില്ലെന്നാണ് ദിൽഷ മറുപടി നൽകിയത്. ബ്ലെസ്ലിയും റോബിനും ദിൽഷയോട് പ്രണയം പറഞ്ഞിട്ടും ദിൽഷ അവരെ രണ്ടുപേരെയും സുഹൃത്തുക്കളായി കൊണ്ടുനടന്നിരുന്നു.

അത് പിന്നീട് ത്രികോണ പ്രണയകഥ എന്ന പേരിൽ പുറത്ത് ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

ബി​ഗ് ബോസ് പ്രേക്ഷകർക്കിടയിൽ ദിൽഷ-ബ്ലെസ്ലി-റോബിൻ സൗഹൃദം അങ്ങനെയാണ് വ്യാഖ്യാനിക്കപ്പെടുന്നതെന്ന് റിയാസാണ് വൈൽഡ് കാർഡായി വീട്ടിൽ വന്ന ശേഷം ആദ്യം പറഞ്ഞത്. അത് ദിൽഷയ്ക്കും വലിയ ഷോക്കായിരുന്നു. കൂടാതെ റോബിനേയും ബ്ലെസ്ലിയേയും മുൻനിർത്തി ദിൽഷ വോട്ട് നേടുന്നതായും റിയാസ് കുറ്റപ്പെടുത്തിയിരുന്നു.

റിയാസ് വന്ന് വൈകാതെ റോബിൻ വീട്ടിൽ നിന്നും പുറത്തായി. റോബിൻ പോയതോടെ ദിൽഷയുടെ കൂട്ട് ബ്ലെസ്ലി മാത്രമായി. റോബിനെ പുറത്താക്കാൻ കാരണക്കാരനായ റിയാസിനോട് പകരം ചോദിച്ചതും ബ്ലെസ്ലിയും ദിൽഷയും ഒരുമിച്ചായിരുന്നു.

ദിൽഷയുടെ ഫ്രണ്ട്ഷിപ്പ് വേണ്ടെന്ന് ബ്ലെസ്ലി

ബ്ലെസ്ലിയെ തനിക്ക് ഒരിക്കലും പ്രണയിക്കാൻ കഴിയില്ലെന്നും സഹോദരനായിട്ടാണ് കാണുന്നതെന്നും ദിൽഷ പലപ്പോഴായി പറഞ്ഞിരുന്നു. പക്ഷെ പിന്നേയും പല ആവർത്തി അവസരം കിട്ടുമ്പോഴെല്ലാം തന്റെ പ്രണയം ദിൽഷയോട് ബ്ലെസ്ലി പറഞ്ഞിരുന്നു.

അതേസമയം രണ്ട് ദിവസമായി ബ്ലെസ്ലി ദിൽഷയോട് ശത്രുത മനോഭാവത്തോടെയാണ് പെരുമാറുന്നത്. വീക്കിലി ടാസ്ക്ക് ചെയ്തപ്പോൾ ദിൽഷ പലരേയും വേദനിപ്പിച്ചുവെന്ന് പറഞ്ഞ് ദിൽഷയ്ക്ക് മാർക്ക് കൊടുക്കാൻ ബ്ലെസ്ലി തയ്യാറായില്ല.

ശേഷം ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചു. ഇപ്പോൾ ബ്ലെസ്ലിയും ദിൽഷയും തമ്മിൽ വലിയ വാക്ക് തർക്കം നടന്നിരിക്കുകയാണ്. ബ്ലെസ്ലിയെ ഒരിക്കലും പ്രണയിക്കാൻ കഴിയില്ലെന്നാണ് ദിൽഷ പറയുന്നത്.

തന്നെ വിട്ടേക്കാൻ ദിൽഷ

'എനിക്ക് നിന്നെ പ്രണയിക്കാൻ കഴിയില്ല. അത് ഞാൻ പലവട്ടം പറഞ്ഞു. പ്രണയവും പറഞ്ഞ് വീണ്ടും വരരുതെന്ന് ആവർത്തിച്ചിട്ടും നീ അത് തന്നെയാണ് തുടരുന്നത്.'

'നിന്റെ ജീവിതം കൊണ്ട് പല സന്ദേശകളും ജനങ്ങൾക്ക് കൊടുക്കാൻ വന്നതാണെന്ന് പറയാറുള്ള നീ പ്രണയം സ്വീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ പെൺകുട്ടിക്ക് പിന്നാലെ വീണ്ടും നടക്കുന്നതും അവളെ നിർബന്ധിക്കുന്നതും എന്തിനാണ്.'

'നിന്നേയും റോബിനേയും മുതലെടുത്ത് ഞാൻ വോട്ട് സമ്പദിക്കുന്നുവെന്നാണ് വീട്ടിലുള്ളവർ പറയുന്നത്. എനിക്ക് നിന്റെ ഫാൻസിന്റെയോ റോബിൻ ഫാൻസിന്റേയോ വോട്ട് വേണ്ട. എന്റെ ഫാൻസ് തരുന്ന വോട്ട് കൊണ്ട് ജയിക്കാൻ പറ്റുമെങ്കിൽ അത് മതി.'

Recommended Video

എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss
റിയാസിന്റെ പ്ലാൻ വർക്കായെന്ന് പ്രേക്ഷകർ

'ഞാൻ നിങ്ങളെപ്പോലെ ഒമ്പത് മാസം പഠിച്ചിട്ടല്ല ഹൗസിലേക്ക് വന്നിട്ടുള്ളത്. പുറത്ത് എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഞാൻ വീട്ടിലും നിൽക്കുന്നത്. നീ എന്നെ വിട്ടേക്ക്... എന്നിട്ട് നിന്റെ കളിയിൽ ശ്രദ്ധിക്ക്' എന്നാണ് ബ്ലെസ്ലിയോട് ദിൽഷ പറയുന്നത്.

ദിൽഷയുടെ പകുതി ചോ​ദ്യങ്ങൾക്കും ബ്ലെസ്ലിക്ക് മറുപടിയുണ്ടായിരുന്നില്ല. അവസാനം ദിൽഷയുടെ ഫ്രണ്ട്ഷിപ്പ് തനിക്ക് വേണ്ടെന്നാണ് ബ്ലെസ്ലി പറഞ്ഞത്. മാത്രമല്ല ഏത് നേരവും സഹോദരനാണെന്ന് പറഞ്ഞ് നടക്കേണ്ടതില്ലെന്നും ബ്ലെസ്ലി ദിൽഷയോട് പറഞ്ഞു.

ഇരുവരും സൗഹൃദം പിരിയുന്നതിന്റെ വക്കിലാണ്. ദിൽഷയും ബ്ലെസ്ലിയും തമ്മിലുള്ള വഴക്കിന് കാരണം റിയാസാണ് എന്നാണ് പ്രേക്ഷകരുടെ കണ്ടുപിടിത്തം. കാരണം കഴിഞ്ഞ ദിവസം റിയാസുമായി പഴയ കാര്യങ്ങൾ പലതും ദിൽഷ സംസാരിക്കുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്നു.

സംസാരിക്കുന്നതിനിടെ റോബിനും ബ്ലെസ്ലിയും പല പ്ലാനുകളുമായാണ് വീട്ടിലേക്ക് വന്നതെന്ന് റിയാസ് ദിൽഷയോട് പറഞ്ഞിരുന്നു. ഇതെല്ലാം ദിൽഷയെ സ്വാധീനിച്ചതാകാം തനിക്ക് ആരുടെ ഫാൻസിന്റേയും വോട്ട് വേണ്ടെന്ന് പറയാൻ ദിൽഷയെ പ്രേരിപ്പിച്ചത് എന്നാണ് പ്രേക്ഷകർ പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X