'ലവ് ട്രയാങ്കിൾ കളിക്കാനല്ലാതെ ദിൽഷയ്ക്ക് വേറെ കഴിവില്ലെന്ന് റിയാസ്'; ബിഗ് ബോസിൽ അടിയുടെ പൊടിപൂരം!
വീട്ടിലെ പന്ത്രണ്ട് മത്സരാർഥികൾക്ക് വേണ്ടിയും കരുതിയിട്ടുള്ള ബോംബുകൾ ഓരോന്നായി പൊട്ടിച്ചുകൊണ്ടിരിക്കുകയാണ് കഴിഞ്ഞ ദിവസം വീട്ടിലേക്കെത്തിയ വൈൽഡ് കാർഡ് എൻട്രികളായ റിയാസ് സലീമും വിനയ് മാധവും.
ബിഗ് ബോസിന്റേതായി പുറത്തിറങ്ങിയ പുതിയ പ്രമോയിൽ ദിൽഷ-റോബിൻ-ബ്ലസ്ലി ത്രികോണ പ്രണയത്തിന് നല്ലൊരു കൊട്ട് കൊടുത്തിരിക്കുകയാണ് റിയാസ് സലീം.
ദിൽഷയുടെ മുഖത്ത് നോക്കിയാണ് റിയാസ് ത്രികോണ പ്രണയത്തെ കുറിച്ച് ചോദിക്കുന്നത്.
ലവ് ട്രയാങ്കിൾ കളിക്കാനല്ലാതെ ദിൽഷയ്ക്ക് മറ്റൊരു കഴിവും അർഹതയും വീട്ടിൽ തുടരാനില്ലെന്നും റിയാസ് പറയുന്നതും പുതിയ പ്രമോയിൽ കാണാം. റിയാസിന്റെ പരിഹാസം കേട്ടതും സടകുടഞ്ഞെഴുന്നേറ്റ് ഒറ്റയ്ക്ക് നിന്നായി മാസായി മറുപടി കൊടുക്കുന്ന ദിൽഷയും പ്രമോയിലുണ്ട്.
ഇനിയങ്ങോട്ട് വീട്ടിൽ സ്ഥരമായി അടിയുടെ പൊടി പൂരമായിരിക്കുമെന്നതിന്റെ സൂചനയും സാമ്പിൾ വെടിക്കെട്ടുമാണ് പുതിയ പ്രമോയിൽ കാണാൻ സാധിക്കുന്നത്. വീട്ടിൽ ദിൽഷയെ വെച്ച് റോബിൻ ലവ് ട്രയാങ്കിൾ കളിക്കുന്നുണ്ടെന്നാണ് റിയാസ് പറഞ്ഞത്.

പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞ കാര്യം ഇന്നലെ കയറി വന്ന വൈൽഡ് കാർഡ് മുഖത്ത് നോക്കി പറഞ്ഞതോടെ ദിൽഷയുടെ മൗനം ദേഷ്യമായി മാറുകയും റിയാസിനെതിരെ ശക്തമായി പ്രതികരിക്കുകയുമായിരുന്നു.
ഒറ്റയ്ക്ക് നിന്ന് കളിക്കാൻ കഴിവില്ലെങ്കിൽ ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോകുന്നതാണ് നല്ലതെന്നും റിയാസ് ദിൽഷയോട് പറയുന്നുണ്ട്. വീട്ടിലെത്തി നാൽപത് ദിവസത്തിന് മുകളിലായിട്ടും ദിൽഷ ആദ്യമായിട്ടാണ് ഒറ്റയ്ക്കൊരു വഴക്കിന്റെ ഭാഗമാകുന്നതും വീട്ടിലെ മറ്റൊരു മത്സരാർഥിയോട് ദേഷ്യത്തോടെയും ശബ്ദമുയർത്തിയും പ്രതികരിക്കുന്നതും.
മറ്റാരെയും സംസാരിക്കാൻ കൂടെ കൂട്ടാതെ തന്റെ ഭാഗത്തെ ന്യായം ത്രികോണ പ്രണയകഥ വിഷയത്തിൽ വിശദീകരിക്കാനും വഴക്കിനിടയിൽ ദിൽഷ ശ്രമിക്കുന്നുണ്ട്.

റിയാസിനുള്ള മറുപടിയായി ദിൽഷ പറഞ്ഞത് ഇങ്ങനെയായിരുന്നു.... 'നീ കണ്ടോ ഇവിടെ ത്രികോണ പ്രണയ കഥ നടക്കുന്നത്? ഞാൻ പറഞ്ഞോ ഇവിടെ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടെന്ന്? ഒരു സഹോദരനേയും ഒരു സുഹൃത്തിനേയും ഒരുമിച്ച് ലവ് ചെയ്യാനാണോ നീ പഠിച്ചിരിക്കുന്നത്? നാളെ പുറത്താക്കിയാലും ഞാൻ നല്ല അന്തസായി ഇവിടെ നിന്നും പോകും.'
'ഞാൻ ഈ ഷോയിൽ നിന്നും പോകണോ വേണ്ടയോ എന്നത് റിയാസ് അല്ല തീരുമാനിക്കുന്നത്' ദിൽഷ പറഞ്ഞു. ആദ്യമായിട്ടാണ് ഇത്രത്തോളം ദേഷ്യത്തോടെ ദിൽഷ പ്രതികരിക്കുന്നത് എന്നതിനാൽ തന്നെ വീട്ടിലുള്ളവരും അത്ഭുതത്തിലാണ്.
അതേസമയം റിയാസ് ദിൽഷയോട് ത്രികോണ പ്രണയകഥയെ കുറിച്ച് ചോദിച്ചത് ദിൽഷയുടെ മുന്നോട്ടുള്ള ബിഗ് ബോസ് യാത്രയ്ക്ക് ഗുണം ചെയ്യുമെന്നാണ് ബിഗ് ബോസ് കണ്ട പ്രേക്ഷകർ കമന്റായി കുറിച്ചത്.

'ദിൽഷയ്ക്ക് ഇത്രയും ദേഷ്യം വരുന്നത് ആദ്യമായിട്ടാണ്. പഴയ എപ്പിസോഡുകൾ കണ്ട് റിയാസ് നന്നായി പ്ലാൻ ചെയ്തു, അങ്ങനെ ആദ്യമായി റോബിന്റേയോ ബ്ലസ്ലിയുടേയോ സഹായം ഇല്ലാതെ ദിൽഷക്ക് സ്ക്രീൻ സ്പേസ് കിട്ടി, വൈൽഡ് കാർഡ് കൊള്ളാം ഇപ്പോൾ കളർ കുറച്ച് കൂടുന്നുണ്ട്.'
'ഇതാണ് ബിഗ് ബോസ്.... ഇങ്ങനെയാകണം ബിഗ്‌ബോസ്... സംഗതി കളർ ആയി, എന്തുചെയ്യണം എന്നറിയാതെ വീക്ക് മത്സരാർഥിയായി നിന്ന ദിൽഷക്ക് സ്ട്രോങ്ങാവാനുള്ള അവസരമാണിത്. ആ അവസരം ദിൽഷ ശരിക്കും മുതലാക്കി. പ്രേക്ഷകർക്ക് പറയാനുള്ളത് റിയാസ് പറഞ്ഞു. ഹൗസിന് പുറത്ത് എത്തിയാലും ദിൽഷ ഇത് തന്നെയാണ് കേൾക്കാൻ പോകുന്നത്.'
'ഇനിയെങ്കിലും ആരുടേയും വാലാകാതെ ഒറ്റക്ക് കളിക്കാനുള്ള ചാൻസ് കൂടിയാണ് റിയാസ് ദിൽഷയ്ക്ക് കൊടുത്തത്' എന്നുള്ള കമന്റുകളാണ് പുതിയ പ്രമോയ്ക്ക് ലഭിക്കുന്നത്.


Click it and Unblock the Notifications











