'റിയാസിനെ വീട്ടിൽ നിന്ന് ഇറക്കി വിട്ടിട്ടില്ല, ജയിക്കാൻ വേണ്ടി പറയുന്നതൊന്നും ഞങ്ങളെ ബാധിക്കില്ല'; ബന്ധുക്കൾ

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലെ ഏറ്റവും ശക്തനായ മത്സരാർഥിയാണ് റിയാസ് സലീം. വൈൽഡ് കാർഡ് എൻട്രിയായിട്ടാണ് വീട്ടിലേക്ക് വന്നതെങ്കിലും കുറഞ്ഞ ദിവസം കൊണ്ട് പ്രേക്ഷകരിൽ ഒരു മത്സരാർഥി എന്ന നിലയുള്ള പ്രതീതി ഉണ്ടാക്കിയെടുക്കാൻ റിയാസിന് സാധിച്ചിട്ടുണ്ട്.

എഞ്ചിനീയറിങ് വിദ്യാർഥിയായ റിയാസ് കൊല്ലം സ്വദേശിയാണ്. റിയാസ് വന്ന ശേഷം എപ്പിസോഡ് കാണുന്നവരെല്ലാം റിയാസ് തുടക്കം മുതൽ നാലാം സീസണിൽ ഉണ്ടാകണമായിരുന്നു എന്ന അഭിപ്രായക്കാരാണ്.

കാരണം ബി​ഗ് ബോസ് എങ്ങനെയാണെന്നും എത്തരത്തിൽ കളിക്കണമെന്നും റിയാസ് നന്നായി പഠിച്ചിട്ടുണ്ട്.

ഹിന്ദി ബി​ഗ് ബോസിൽ പങ്കെടുക്കുക എന്നത് തന്റെ വലിയ സ്വപ്നമാണെന്ന് വന്നപ്പോൾ തന്നെ റിയാസ് മോഹൻലാലിനോട് പറഞ്ഞിരുന്നു. റിയാസിന്റെ കാഴ്ചപ്പാടും വീട്ടിലെ ലക്ഷ്മിപ്രിയ അടക്കമുള്ള മത്സരാർഥികളുടെ കാഴ്ചപ്പാടും വ്യത്യസ്തമായതിനാൽ‌ റിയാസുമായി പലപ്പോഴും വാക്ക് തർക്കങ്ങൾ ഉണ്ടാവാറുണ്ട്.

ഇപ്പോൾ വീട്ടിലുള്ള മത്സരാർഥികളിൽ ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ് നേരിടുന്ന മത്സരാർഥിയും റിയാസാണ്. റിയാസിനെ മാത്രമല്ല റിയാസിന്റെ വീട്ടുകാർക്ക് നേരെ വരെ ആക്ഷേപങ്ങളും പരിഹാസങ്ങളും സോഷ്യൽമീഡിയ വഴി നടക്കുന്നുണ്ട്.

റിയാസിനെ വീട്ടിൽ നിന്ന് ഇറക്കി വിട്ടിട്ടില്ല

റിയാസ് ടോപ്പ് ഫൈവിൽ കയറാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. കാരണം ജാസ്മിൻ പുറത്തായ ശേഷം റിയാസിനോടുള്ള ജനങ്ങളുടെ സമീപനത്തിൽ വലിയ മാറ്റം വന്നിട്ടുണ്ട്. അതിന് മുമ്പ് ജാസ്മിന്റെ പ്രവ‍ൃത്തികളുടെ അടിസ്ഥാനത്തിലാണ് അവരുടെ സുഹൃത്തായിരുന്ന റിയാസിനേയും പ്രേക്ഷകർ വിലയിരുത്തിയിരുന്നത്.

ഇപ്പോൾ റിയാസ് ഷോയിൽ എൺപത് ദിവസം പൂർത്തിയാക്കുമ്പോൾ ബന്ധുക്കൾ റിയാസിന്റെ പ്രകടനത്തെ വിലയിരുത്തുകയാണ്. റിയാസ് നന്നായി മത്സരിക്കുന്നുണ്ടെന്നും വിജയിയാകണമെന്നാണ് തങ്ങൾ ആ​ഗ്രഹിക്കുന്നതെന്നും ബന്ധുക്കൾ‌ പറയുന്നു.

'റിയാസ് വളരെ നല്ല മത്സരാർഥിയാണ്. അവന് ബി​ഗ് ബോസിൽ പങ്കെടുക്കുക എന്നത് വലിയ ആ​ഗ്രഹമായിരുന്നു.'

സൈബർ ബുള്ളിയിങ് കൂടി വരുന്നു

'തുടക്കം മുതൽ അവന് പങ്കെടുക്കാൻ സാധിക്കുമെന്നാണ് ഞങ്ങൾ വിചാരിച്ചിരുന്നത്. പക്ഷെ അപ്പോഴൊന്നും പങ്കെടുക്കാനുള്ള അനുമതി ലഭിച്ചിരുന്നില്ല. അവൻ മത്സരാർഥിയായ ശേഷം ഷോ മുടങ്ങാതെ കാണാറുണ്ട്. അതേസമയം അവനെ അധിക്ഷേപിച്ചും ഞങ്ങളെ പരിഹസിച്ചും സോഷ്യൽമീഡിയ വഴി വലിയ ബുദ്ധിമുട്ടും വിഷമവും ഉണ്ടാകുന്നുണ്ട്.'

'അവൻ വീടിനുള്ളിൽ നിന്ന് നേരിടുന്നതിന്റെ പതിൻമടങ്ങ് ക്രൂരമായ കാര്യങ്ങളാണ് ഞങ്ങൾക്ക് സംഭവിക്കുന്നത്. അത് പലപ്പോഴും ഞങ്ങളെ വിഷമിപ്പിക്കുന്നുണ്ട്. പലരും പറഞ്ഞ് പരത്തുകയുണ്ടായി.'

'ഞങ്ങൾ റിയാസിനെ വീട്ടിൽ നിന്നും ഇറക്കി വിട്ടുവെന്ന്. എന്തിന് ഞങ്ങൾ അങ്ങനെ ചെയ്യണം. അവൻ ‍ഞങ്ങൾ വളർത്തിയ കുട്ടിയാണ്. സ്കോളർഷിപ്പോടെ പഠിച്ച കുട്ടിയാണ്.'

Recommended Video

Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat
റിയാസ് ജയിക്കണം

'അവന് വീട്ടിൽ സംഭവിക്കുന്ന കാര്യങ്ങൾ വിഷമിപ്പിക്കാറുണ്ട്. പിന്നെ അവൻ ആരുടേയും മുമ്പിൽ തോറ്റ് കൊടുക്കില്ല. സംസാരിച്ച് പിടിച്ച് നിൽക്കാൻ അവന് നന്നായി അറിയാം. പിന്നെ അവിടെ പലരും അവനെ പറയുന്ന കാര്യങ്ങൾ ആ ​ഗെയിം ജയിക്കാൻ വേണ്ടി പറയുന്നതല്ല.'

'അതുകൊണ്ട് വലുതായി സങ്കടപ്പെടാറില്ല. നാട്ടുകാരും ഞങ്ങൾക്ക് പരിചയമുള്ളവരുമെല്ലാം അവന് വോട്ട് ചെയ്യുന്നുണ്ട്. ബുദ്ധികൊണ്ട് കളിക്കുന്നതിനാൽ അവൻ ജയിക്കും' എന്നാണ് റിയാസിന്റെ ബന്ധുക്കൾ പറയുന്നത്. ഇപ്പോൾ വീട്ടിൽ ടിക്കറ്റ് ടു ഫിനാലെയാണ് നടക്കുന്നത്. പന്ത്രണ്ടാം ആഴ്ചയിലെ എലിമിനേഷനിൽ റിയാസില്ല.

അതിനാൽ തന്നെ റിയാസ് ഫൈനൽ ഫൈവിൽ വരുമെന്ന പ്രതീക്ഷയും ബി​ഗ് ബോസ് പ്രേക്ഷകരിൽ ഒരു വിഭാ​ഗത്തിനുണ്ട്. ടിക്കറ്റ് ടു ഫിനാലെ രണ്ടാം ദിവസത്തിൽ എത്തിനിൽക്കുമ്പോൾ ദിൽഷയാണ് പോയിന്റിൽ ലീഡ് ചെയ്യുന്നത്. ബ്ലെസ്ലി, ധന്യ, റോൺസൺ എന്നിവർ പിന്നാലെയുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X