For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മോനെ ബി​ഗ് ബോസിലേക്ക് വിടേണ്ടായിരുന്നുവെന്ന് തോന്നി, കമന്റുകൾ വല്ലാതെ ബാധിക്കുന്നു'; റിയാസിന്റെ പിതാവ്

  |

  ബി​ഗ് ബോസ് സീസൺ ഫോറിലെ ഏറ്റവും ശക്തനായ മത്സരാർഥികളിൽ‌ ഒരാളാണ് വൈൽ‍ഡ് കാർഡായി വീട്ടിലേക്ക വന്ന റിയാസ് സലീം. വന്ന അന്ന് മുതൽ വളരെ ആക്ടീവാണ് റിയാസ്. പാട്ടും ​ഗെയിമും വാക്ക് തർക്കവുമെല്ലാമായി റിയാസ് വീട്ടിൽ എപ്പോഴും ഓൺ ആണ്.

  റിയാസിനൊപ്പം വൈ‌ൽഡ് കാർഡായി വീട്ടിലേക്ക് വന്ന വിനയ് വീട്ടിൽ സെയ്ഫ് ​ഗെയിം കളിക്കുമ്പോൾ റിയാസ് ഒന്നിനെ കുറിച്ചും വലിയ ചിന്തികളില്ലാതെ തനിക്ക് പറയാനുള്ളത് മുഖത്ത് നോക്കി പറഞ്ഞും അഭിപ്രായം പ്രകടിപ്പിച്ചുമാണ് വീട്ടിൽ നിൽക്കുന്നത്.

  റിയാസ് വന്ന സമയത്ത് റോബിൻ രാധാകൃഷ്ണനായിരുന്നു വീട്ടിലെ ഏറ്റവും ജനപിന്തുണയുള്ള മത്സരാർഥി.

  Also Read: 'റോബിൻ ഫൈനൽ ഫൈവിൽ എത്തേണ്ട വ്യക്തി, ഒരുപാട് പേർ വിളിച്ച് സങ്കടം പറഞ്ഞു, ആരോടും ദേഷ്യമില്ല'; അഖിൽ

  റോബിന് പുറത്ത് പിആർ ഉണ്ടെന്നും ഫേക്ക് ​ഗെയിം കളിച്ച് വിജയിയാകാനാണ് ശ്രമിക്കുന്നതെന്നും വന്ന അടുത്ത ദിവസം തന്നെ റിയാസ് പറഞ്ഞിരുന്നു. അതിന്റെ പേരിൽ‌ വലിയ പ്രശ്നങ്ങളും വീട്ടിൽ ഉണ്ടായി. റോബിൻ പിന്നീട് പുറത്താക്കപ്പെട്ടതും റിയാസുമായി നടന്ന വഴക്കിന്റെ പേരിലാണ്. റിയാസിനെ റോബിൻ അടിച്ചുവെന്നതായിരുന്നു ആരോപണം.

  റോബിൻ പോയതിന് പിന്നാലെ റിയാസിന്റെ അടുത്ത സുഹൃത്ത് ജാസ്മിനും വാക്ക് ഔട്ട് ചെയ്തു. അപ്രതീക്ഷിതമായി ജാസ്മിൻ വാക്ക് ഔട്ട് നടത്തിയത് റിയാസെ സങ്കടപ്പെടുത്തിയിരുന്നു.

  ജാസ്മിന്റെ ​ഗെയിം തനിക്ക് ഇഷ്ടമാണെന്ന് ഹൗസിലേക്ക് കയറും മുമ്പ് തന്നെ റിയാസ് മോഹൻലാലിനോട് വെളിപ്പെടുത്തിയിരുന്നു.

  Also Read: 'ഫാൻ ഫൈറ്റ് നടത്താം, പക്ഷെ തെറിവിളിയും അധിക്ഷേപവും വേണ്ട...'; ആരാധകരോട് ബ്ലെസ്ലി!

  ഫിനാലെ അടുക്കുന്ന സാഹ​ചര്യത്തിൽ ബി​ഗ് ബോസ് ​ഹൗസിലെ റിയാസിന്റെ പ്രകടനത്തെ കുറിച്ച് വിലയിരുത്തി സംസാരിക്കുന്ന റിയാസിന്റെ പിതാവ് സലീമിന്റെ വാക്കുകളാണ് വൈറലാകുന്നത്.

  'റിയാസ് നന്നായി ​ഗെയിം കളിക്കുന്നുണ്ട്. അവൻ ജയിച്ച് വരണമെന്നാണ് ആ​ഗ്രഹം. അവൻ ഒന്നിനേയും പിന്താങ്ങാൻ നിൽക്കാതെ അവന്റെ ചിന്തകൾക്ക് അനുസരിച്ചാണ് ചെയ്യുന്നത്. റിയാസ് മുമ്പും ബി​ഗ് ബോസ് ഷോകൾ നിരന്തരമായി കാണുന്ന വ്യക്തിയാണ്.'

  'അതിൽ പങ്കെടുക്കാൻ അവൻ അതിയായി ആ​ഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് അവന്റെ ആ​ഗ്രഹം നിറവേറട്ടയെന്ന് കരുതി പങ്കെടുക്കാൻ സമ്മതം നൽകിയത്. ആദ്യ ദിവസം മുതൽ അവൻ ഉണ്ടാകണമായിരുന്നുവെന്ന് പലരും പിന്നീട് പറഞ്ഞത് സന്തോഷം തോന്നി.'

  'അതേസമയം അവൻ ബി​ഗ് ബോസിൽ മത്സരിക്കാൻ എത്തിയ ശേഷം നിരവധി വിമർശനങ്ങളും പരിഹാസങ്ങളും കേൾക്കേണ്ടി വരുന്നുണ്ട്. അവൻ മോശക്കാരനായ കുട്ടിയല്ല. അവന്റെ നിലാപടുകൾ പറയുന്നതാണ്. റിയാസിൽ നിന്നും പലതും പഠിക്കാനുണ്ട്.'

  'അവൻ പറയുന്ന കാര്യങ്ങളിൽ ചിന്തിക്കാനുള്ള വകയുണ്ട്. പക്ഷെ അതൊന്നും മനസിലാക്കാതെ എല്ലാവരും അവനെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങളോട് ദിവസവും സംസാരിച്ചിരുന്നവർ ഇപ്പോൾ‌ മുഖത്തേക്ക് നോക്കാറില്ല.'

  'അതിന്റെ കാരണം ഞങ്ങൾക്കറില്ല. അതിന് മാത്രമുള്ള തെറ്റ് അവൻ ചെയ്തതായി തോന്നിയിട്ടില്ല. അവനെ പരിഹസിച്ചും കുറ്റപ്പെടുത്തിയുമുള്ള കമന്റുകൾ വരുമ്പോൾ ഞങ്ങൾ വല്ലാതെ വിഷമിക്കാറുണ്ട്. വിഷമം മൂലം അസുഖം പോലും എനിക്ക് കൂടിയിട്ടുണ്ട്.'

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  'റോബിൻ റിയാസിനെ തല്ലിയെന്ന് കേട്ടപ്പോൾ സങ്കടം വന്നു. അതിലെ സത്യാവസ്ഥ അറിയില്ല. പക്ഷെ റോബിനോട് ദേഷ്യം തോന്നിയിട്ടില്ല. ഹൗസിനുള്ളിൽ കയറിയ ശേഷം ഇം​​ഗ്ലീഷ് പറയുന്നതല്ല.'

  അവൻ എപ്പോഴും കൂട്ടുകാരോടും മറ്റും ഇം​ഗ്ലീഷിലും ഹിന്ദിയിലും സംസാരിച്ചാണ് ഭാഷ നന്നാക്കിയത്. വീട്ടിലെല്ലാവരോടും മലയാളത്തിലാണ് സംസാരിക്കുന്നത്. അവന് എതിരെ ആരോപണങ്ങളും പരിഹാസങ്ങളും കൂടുമ്പോൾ റിയാസിനെ മത്സരത്തിലേക്ക് വിടേണ്ടയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട് എനിക്ക്.'

  'ഞങ്ങൾ നിരന്തരമായി ഷോ കാണാറുണ്ട്. സോഷ്യൽമീഡിയ ഉപയോ​ഗിക്കാറില്ല. പക്ഷെ അതിൽ വരുന്ന വാർത്തകളും ഇത്തരം കമന്റുകളും മറ്റുള്ളവർ വഴി ഞങ്ങൾ‌ അറിയാറുണ്ട്' റിയാസിന്റെ പിതാവ് സലീം പറയുന്നു.

  Read more about: bigg boss
  English summary
  bigg boss malayalam season 4: riyas's father says social media bullying hurting their family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X