'എന്തിനാണ് വീട്ടുകാരെ പറയുന്നത്?'; അവര്‍ അത് മുതലെടുത്തതാണ് തന്നെ വിഷമിപ്പിച്ചതെന്ന് റിയാസ്
ബിഗ് ബോസ് മലയാളം സീസണ്‍ 4-ന്റെ അവസാനഘട്ടത്തിലേക്ക് അടുത്തിരിക്കുകയാണ്. ആവേശോജ്ജ്വലമായ പോരാട്ടമാണ് ബിഗ് ബോസില്‍ നടക്കുന്നത്. നിലനില്‍പ്പിനായുള്ള അന്തിമപോരാട്ടമായതിനാല്‍ രണ്ടും കല്പിച്ചാണ് മത്സരാര്‍ത്ഥികളെല്ലാം.
ടാസ്‌ക്കിലെ ഏറ്റുമുട്ടലുകള്‍ പലപ്പോഴും അതിരുകടന്ന് വ്യക്തികളിലേക്കും അതിക്രമിക്കുകയാണ്. ലക്ഷ്മിപ്രിയയും വിനയ്‌യും റിയാസ് സലീമും തമ്മില്‍ പല തവണ ഏറ്റുമുട്ടുന്നത് പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു.

റിയാസിനോടുള്ള കലിയടങ്ങാതെ ലക്ഷ്മിപ്രിയ വീണ്ടും റിയാസിനെ കുത്തി സംസാരിക്കുകയാണ്. റിയാസിനെ അനുകരിച്ചാണ് ഇപ്പോള്‍ ലക്ഷ്മിപ്രിയയുടെ നടപ്പും ഇരിപ്പും സംസാരവുമെല്ലാം. റിയാസിനെ വീണ്ടും പ്രകോപിപ്പിക്കാന്‍ തന്നെയാണ് ലക്ഷ്മിപ്രിയയുടെ അടുത്ത നീക്കം. അതിനായി റിയാസ് മുന്‍പ് പറഞ്ഞ വാചകങ്ങള്‍ അതേപടി കളിയാക്കി അനുകരിച്ച് സംസാരിക്കുകയാണ്.
ഈ സ്ത്രീക്ക് ഇത് എന്തിന്റെ കുഴപ്പമാണെന്ന് റിയാസ് ചോദിക്കുന്നുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം റിയാസ് മോണിങ് ടാസ്‌ക്കില്‍ വാപ്പയേയും ഉമ്മയേയും കുറിച്ച് പറഞ്ഞത് അതേപടി അനുകരിക്കുകയും കളിയാക്കുകയും ചെയ്യുകയാണ് ലക്ഷ്മിപ്രിയ. പക്ഷെ, ഇതുകേട്ട് റിയാസ് വെറുതെ ഇരുന്നില്ല.
എന്നെ എന്തുവേണമെങ്കിലും പറഞ്ഞോളൂ, പക്ഷെ വാപ്പയേയും ഉമ്മയേയും കുറിച്ച് പറയരുതെന്ന് ഇതിനിടെ റിയാസ് താക്കീത് ചെയ്യുന്നുണ്ട്. ഇനി നിങ്ങളുടെ അച്ഛനേയും അമ്മയേയും കുറിച്ച് പറയട്ടേ എന്ന് ചോദിച്ചാണ് റിയാസ് ലക്ഷ്മിപ്രിയയോട് ദേഷ്യപ്പെട്ട് മറുപടി കൊടുക്കുന്നത്. എന്നാല്‍ എനിക്ക് അവരെ കുറിച്ച് പറഞ്ഞാല്‍ ഒരു തേങ്ങയുമില്ല മാങ്ങയുമില്ല എന്നാണ് വീണ്ടും റിയാസിനെ കളിയാക്കി ലക്ഷ്മിപ്രിയ സംസാരിക്കുന്നത്.

ഒടുവില്‍ മനം മടുത്ത് റിയാസ് ഇങ്ങനെ പറയുന്നു.' ഞാന്‍ അവരുടെ മാനറിസങ്ങള്‍ കാണിച്ചിട്ടുണ്ടെങ്കില്‍ അവര്‍ എന്റെ മാനറിസങ്ങള്‍ കാണിക്കട്ടെ, എന്നെ വേദനിപ്പിക്കാന്‍ അവര്‍ക്ക് പറ്റുമെങ്കില്‍ അവര്‍ വേദനിപ്പിക്കട്ടെ, പക്ഷേ എനിക്ക് വേദനിക്കില്ല, എന്റെ മാനറിസങ്ങള്‍ കാണിച്ചാല്‍ എനിക്ക് വേദനിക്കില്ല, കാരണം ഞാന്‍ ജനിച്ചത് മുതല്‍ ഇതിലും വലിയ മാനറിസങ്ങളും കളിയാക്കലുകളും കണ്ടാണ് വളര്‍ന്നത്.
പക്ഷേ മാനറിസങ്ങള്‍ കാണിക്കുന്നതിനിടക്ക് ഇത് കണ്ടുകൊണ്ടിരിക്കുന്ന എന്റെ മാതാപിതാക്കളെ കണക്ട് ചെയ്ത് അവര്‍ പറയേണ്ട ആവശ്യമില്ല. എന്റെ പാരന്റ്‌സിനെ പറ്റി പറയുമ്പോള്‍ ഞാന്‍ ഇമോഷണല്‍ ആകാറുണ്ട്. അതവര്‍ കഴിഞ്ഞ മോണിങ് ടാസ്‌കില്‍ കണ്ടതാണ്. അതവര്‍ മുതലെടുക്കുന്നതാണ് എന്നെ വേദനിപ്പിക്കുന്നത്." റിയാസ് ഇക്കാര്യം ഏറെ വേദനയോടെ തന്റെ ഒപ്പമുള്ളവരോട് പറയുന്നു.


Click it and Unblock the Notifications











