For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ടോക്‌സിക് ലേഡി, എന്നെ തോല്‍പ്പിക്കാന്‍ വേണ്ടി മനഃപൂര്‍വ്വം പറഞ്ഞതാണ്'; ലക്ഷ്മിപ്രിയയോട് കയര്‍ത്ത് റിയാസ്

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്. 100 ദിനങ്ങള്‍ പിന്നിടാന്‍ ഇനി ചുരുക്കം ചില ദിവസങ്ങള്‍ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. അവശേഷിക്കുന്ന എട്ട് മത്സരാര്‍ത്ഥികളില്‍ നിന്ന് ഫൈനല്‍ ഫൈവിലേക്ക് ഇനി അധികം ദൂരമില്ല. പലരുടെയും ദിവസങ്ങള്‍ എണ്ണപ്പെട്ടു എന്ന് തന്നെ പറയാം. അഖിലായിരുന്നു പോയവാരം ഔട്ടായ മത്സരാര്‍ത്ഥി.

  മാര്‍ച്ച് 27-ന് ആരംഭിച്ച ഷോയില്‍ ദില്‍ഷ, ലക്ഷ്മിപ്രിയ, റോണ്‍സണ്‍, ധന്യ, സൂരജ്, ബ്ലെസ്‌ലി, വിനയ് മാധവ്, റിയാസ് സലീം എന്നീ മത്സരാര്‍ത്ഥികളാണ് അവശേഷിക്കുന്നത്.

  മത്സരം അന്തിമഘട്ടത്തിലെത്തിയതോടെ മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ശക്തമായിരിക്കുകയാണ്. കഴിഞ്ഞ വീക്ക്‌ലി ടാസ്‌ക്കോടു കൂടി ഹൗസിനുള്ളിലെ ഹാര്‍മണി നഷ്ടപ്പെട്ടു എന്ന് തന്നെ പറയാം. വിജയിക്കണം എന്ന ഒറ്റച്ചിന്തയോടെ മുന്നില്‍ വരുന്നവരോടും പിന്നില്‍ നിന്ന് കുത്തുന്നവരോടും ശക്തമായി തിരിച്ചടിക്കുകയാണ് പല മത്സരാര്‍ത്ഥികളും.

  അതേസമയം മത്സരാര്‍ത്ഥികള്‍ക്ക് സര്‍പ്രൈസുമായി പുതിയൊരു വീക്ക്‌ലി ടാസ്‌ക്കാണ് ഇന്ന് ബിഗ് ബോസ് നല്‍കിയത്. താരങ്ങളിലൊരാളെ നേരിട്ട് ഫിനാലെയിലേക്ക് എത്തിക്കുന്ന ടിക്കറ്റ് ടുഫിനാലെ ടാസ്‌ക്കാണ് ഇന്ന് മത്സരാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരുന്നത്. അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ ധന്യയാണ് വിജയിച്ചത്. രണ്ടാം സ്ഥാനം റിയാസിനായിരുന്നു.

  Also Read: ടിക്കറ്റ് ടു ഫിനാലെ ടാസ്‌കില്‍ ധന്യയ്ക്ക് ജയം, പൊരുതി തോറ്റ് റിയാസ്; ഓടിയെത്തി അഭിനന്ദിച്ച് ദില്‍ഷ

  മത്സരാര്‍ത്ഥികളുടെ പോയിന്റ് നില ഇങ്ങനെയാണ്. ധന്യയ്ക്ക് എട്ട് പോയിന്റും റിയാസിന് ഏഴ് പോയിന്റും സൂരജിന് ആറും ദില്‍ഷയ്ക്ക് അഞ്ചും ലക്ഷ്മിപ്രിയയ്ക്ക് നാലും റോണ്‍സണ് മൂന്നും ബ്ലെസ്‌ലിക്ക് രണ്ടും വിനയ് മാധവിന് ഒരു പോയിന്റുമാണ് ലഭിച്ചത്.

  അവസാനം വരെ പിടിച്ചുനിന്നെങ്കിലും ലക്ഷ്മിപ്രിയയുടെ പ്രകോപനപരമായ സംസാരം കൊണ്ടായിരുന്നു റിയാസിന് കളിയില്‍ നിന്ന് ഔട്ടാകേണ്ടി വന്നത്. റിയാസിന്റെ കൈയ്ക്ക് വളവുണ്ടെന്നായിരുന്നു ലക്ഷ്മിപ്രിയയുടെ ആദ്യ ആരോപണം. തുടര്‍ന്ന് റിയാസിന്റെ കള്ളക്കളിയാണെന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു.

  ഏറെ നേരം പിടിച്ചുനിന്നെങ്കിലും ഒരു ഘട്ടത്തില്‍ റിയാസിന് പുറത്തുപോകേണ്ടിവന്നു. ഇതോടെയാണ് ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി ധന്യ വിജയിച്ചത്. റിയാസ് തോറ്റത് കയ്യടിച്ചാണ് ലക്ഷ്മിപ്രിയ ആഘോഷിച്ചത്.

  Also Read: അന്തസായി ജയിച്ചു നില്‍ക്കുന്ന നിനക്ക് ചക്കരയുമ്മ! നീ പൊളിച്ചടുക്കി; ധന്യയെ അഭിനന്ദിച്ച് ഭര്‍ത്താവ് ജോണ്‍

  Also Read: പാട്ട് പാടാനുള്ള മൂഡ് കളയല്ലേ പ്ലീസ്! സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ച് അഭയ ഹിരണ്‍മയി

  അതേസമയം മത്സരത്തിനു ശേഷം ലക്ഷ്മിപ്രിയയോട് ഇതേക്കുറിച്ച് ചോദിക്കുകയാണ് റിയാസ്. താന്‍ തോല്‍ക്കാന്‍ വേണ്ടി മനപൂര്‍വ്വമായി തന്നെ പ്രകോപിച്ചതെന്നായിരുന്നു റിയാസിന്റെ പക്ഷം.

  'ലക്ഷ്മിപ്രിയയുടെ മനസ്സില്‍ ഇത്രയധികം വിഷം ഉണ്ടെന്ന് മനസ്സിലാക്കാന്‍ പറ്റുന്നത് ഇതുപോലെയുള്ള സന്ദര്‍ഭങ്ങളിലാണ്. അവിടെ വന്ന് ധന്യയെ ജയിപ്പിക്കാന്‍ വേണ്ടിയാണോ കള്ളക്കളി നടത്തിയെന്നും മോഷ്ടിച്ചതിന്റെയുമൊക്കെ കാര്യം പറഞ്ഞത്. നൂറ് ദിവസവും ചേച്ചി ഇവിടെ ഉണ്ടാകുമെന്ന് പറഞ്ഞല്ലോ, നമ്മള്‍ രണ്ടുപേരും കൂടി അവസാനം വരെ ഒന്നിച്ചുവന്നാല്‍ ചേച്ചിയുടെ ഈഗോ കൂടുമായിരിക്കും.

  എനിക്ക് ഒരു കാരണവശാലും ടിക്കറ്റ് ടു ഫിനാലെ കിട്ടാതിരിക്കാന്‍ വേണ്ടിയല്ലേ അപ്പോള്‍ അങ്ങനെ പറഞ്ഞത്.' സനാതനധര്‍മ്മം, മാങ്ങാക്കൊല, ടോക്‌സിക് വുമണ്‍, പാമ്പ്, വിഷം എന്നൊക്കെ വിളിച്ചാണ് റിയാസ് ലക്ഷ്മിപ്രിയയോടുള്ള ദേഷ്യം തീര്‍ക്കുന്നത്.

  റിയാസും ലക്ഷ്മിപ്രിയയും തമ്മില്‍ മിക്കപ്പോഴും വാക്ക് തര്‍ക്കം ഉണ്ടാകാറുണ്ട്. കഴിഞ്ഞ വീക്ക്‌ലി ടാസ്‌ക്കിലും ഇരുവരും തമ്മില്‍ കൊമ്പു കോര്‍ത്തിരുന്നു.

  Read more about: bigg boss lakshmipriya
  English summary
  Bigg Boss Malayalam Season 4: Riyas Saleem has questioned Lakshmipriya after weekly task
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X