twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഷോ മുന്നോട്ടു കൊണ്ടുപോകാന്‍ വഴക്കുണ്ടാക്കേണ്ട ആവശ്യം എനിക്കില്ല; തെറ്റാണെന്ന് തോന്നുന്നതെല്ലാം വിളിച്ചുപറയും'

    Array

    |

    ബിഗ് ബോസ് മലയാളം സീസണ്‍ 4-ന്റെ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഏഴ് പേരാണ് ഇനി മത്സരത്തില്‍ അവശേഷിക്കുന്നത്. ഇതില്‍ ആരെല്ലാം ഫൈനല്‍ ഫൈവിലേക്ക് എത്തും എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ബിഗ് ബോസ് പ്രേക്ഷകര്‍.

    ഇന്ന് നടക്കുന്ന എവിക്ഷനോടെ സ്വപ്‌നതുല്യമായ ടോപ്പ് ഫൈവ് മത്സരാര്‍ത്ഥികളെ അറിയാന്‍ സാധിക്കും. ലാലേട്ടന്‍ അത് പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ ആഴ്ചത്തെ ടാസ്‌ക്കുകളെല്ലാം കഴിഞ്ഞ സ്ഥിതിക്ക് മത്സരാര്‍ത്ഥികളെല്ലാം പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ചില ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് ബിഗ് ബോസ്.

    ചോദ്യങ്ങള്‍

    റിയാസ് സലീമിനോട് ദില്‍ഷയും ലക്ഷ്മിപ്രിയയും ധന്യയും ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണിപ്പോള്‍. റിയാസ് ആരുടെ അടുത്തെങ്കിലും ക്ലോസ് ആയിക്കഴിഞ്ഞാല്‍ ഒരു ടാസ്‌ക്ക് വരുമ്പോള്‍ അതെന്നെ ബാധിക്കും, അവരെ ഞാന്‍ വേദനിപ്പിക്കാന്‍ പറ്റില്ലാതെ വരും, അങ്ങനെ എന്തെങ്കിലും സംഭവം പിന്നോട്ട് വലിക്കുന്നുണ്ടോ എന്നായിരുന്നു ദില്‍ഷയുടെ ചോദ്യം.

    ഇത്രമാത്രം കുത്തിനോവിക്കാന്‍ എവിടെയെങ്കിലും കോഴ്‌സിന് പോയിട്ടാണോ വന്നതെന്നായിരുന്നു ലക്ഷ്മിപ്രിയയുടെ ചോദ്യം. എങ്ങനെയാണ് ഇത്രമാത്രം ചൊറിയാന്‍ സാധിക്കുന്നത്, അത് എവിടെയെങ്കിലും പോയി പഠിച്ചതാണോ, മറ്റുള്ളവര്‍ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച്, പിന്നീട് ആവശ്യമുള്ള സമയത്ത് അത് ഓര്‍ത്തെടുത്ത് പറയാനുള്ള കഴിവ് താങ്കള്‍ക്ക് എങ്ങനെയാണ് കിട്ടിയതെന്ന് ധന്യ ചോദിക്കുന്നു.

    ഈ ചെക്കന്‍; പലരും ഒരുക്കി വേദിയില്‍ ഭരിക്കാന്‍ പോവുന്നത് ഇവനായിരിക്കും, റിയാസ് അഭിമാനമെന്ന് ജൂവല്‍ മേരിഈ ചെക്കന്‍; പലരും ഒരുക്കി വേദിയില്‍ ഭരിക്കാന്‍ പോവുന്നത് ഇവനായിരിക്കും, റിയാസ് അഭിമാനമെന്ന് ജൂവല്‍ മേരി

    റിയാസ് പറയുന്നു

    എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് റിയാസ് ഒന്നിച്ച് ഉത്തരം പറയുന്നു. 'ബിഗ് ബോസ് ഹൗസില്‍ വഴക്കുണ്ടാക്കിയാണ് ഞാന്‍ മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നതെന്ന് ഞാന്‍ ഇവിടെ വന്ന ദിവസം മുതല്‍ കേള്‍ക്കുന്നതാണ്.

    പക്ഷെ, സത്യം അതല്ല. ഈ ഷോ വളരെയധികം ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയില്‍ വഴക്കാണ് ഈ ഷോയുടെ ഹൈലൈറ്റ് എന്ന് ഞാന്‍ കരുതുന്നില്ല. എപ്പോഴും ഒച്ചയും ബഹളവും സൃഷ്ടിച്ചാണ് ബിഗ് ബോസില്‍ കളിക്കേണ്ടത് എന്ന ചിന്ത എനിക്കില്ല. പക്ഷെ, പലപ്പോഴും ഒച്ചയും ബഹളവും ഉണ്ടാക്കേണ്ടി വന്നതിന് ചില പ്രത്യേക കാരണങ്ങള്‍ കൊണ്ടാണ്. തെറ്റാണ് ചെയ്യുന്നതും പറയുന്നതും എന്ന് എനിക്ക് തോന്നുമ്പോഴാണ് ഒച്ചയെടുക്കുന്നത്.

    ഞാന്‍ കുറേ കാര്യങ്ങളെക്കുറിച്ച് ഇവിടെ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. സ്‌നേഹം മറച്ചുപിടിയ്ക്കുകയല്ല ഞാന്‍, എനിക്ക് ഇഷ്ടമുള്ളവര്‍ക്ക് ഞാന്‍ എന്തും കൊടുക്കും. കൊടുക്കും എന്ന് പറയുന്നത് ഞാന്‍ അവരെ കെയര്‍ ചെയ്യുന്ന രീതിയെക്കുറിച്ചാണ് പറഞ്ഞത്.

    എനിക്ക് ഒരു ഗ്രൂപ്പില്‍ ഇഷ്ടമില്ലാത്ത ഒരാള്‍ ഉണ്ടെങ്കില്‍ പോലും ഞാന്‍ അതില്‍ ചേരില്ല. പകരം മാറിയിരിക്കും. അതാണ് എന്റെ സ്വഭാവം. അതുകൊണ്ടാണ് എന്റെയുള്ളിലെ മാനുഷിക നന്മകള്‍ പോലും എവിടെയോ പോയെന്ന് ഞാന്‍ മോണിംഗ് ടാസ്‌ക്കില്‍ പറഞ്ഞത്.

    എന്നെ വീട്ടില്‍ കയറ്റുമോയെന്ന് അറിയില്ല, നിങ്ങള്‍ക്ക് കുക്കറിന് അടി ഉറപ്പ്, റോണ്‍സണിനോട് റിയാസ്എന്നെ വീട്ടില്‍ കയറ്റുമോയെന്ന് അറിയില്ല, നിങ്ങള്‍ക്ക് കുക്കറിന് അടി ഉറപ്പ്, റോണ്‍സണിനോട് റിയാസ്

    വഴക്ക് വേണ്ട

    എനിക്കീ വീട്ടില്‍ മുന്നോട്ടു പോകാന്‍ വഴക്കുണ്ടാക്കേണ്ട കാര്യമില്ല. ഞാന്‍ തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ഒച്ച സ്വാഭാവികമായി വരുന്നതാണ്. ഇവിടെ മാത്രമല്ല, പുറത്തും അങ്ങനെതന്നൊണ്.

    പലപ്പോഴും എന്റെ വാദങ്ങള്‍ പറയാന്‍ ശ്രമിക്കുമ്പോള്‍ ഒച്ച ഉയരാറുണ്ട്. ഇതുകൊണ്ട് എനിക്ക് പുറത്ത് കുറേ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നോടൊപ്പം വര്‍ഷങ്ങള്‍ കൂടെയുണ്ടായിരുന്നവര്‍ ഈയൊരു കാരണം കൊണ്ട് എന്നെ വിട്ടു പോയിട്ടുണ്ട്.

    എനിക്കില്ലാത്ത ഒരു കാര്യം ഞാന്‍ ഇവിടെ വന്ന് ഉണ്ടാക്കിയെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നതേയില്ല. പുറത്ത് ഞാന്‍ പ്രശ്‌നങ്ങളോട് എങ്ങനെ പെരുമാറുന്നുവോ അതുപോലെയാണ് ഇവിടെയും പെരുമാറുന്നത്.

    ഇവിടെ പെരുമാറുന്നത് പോലെയാണ് വെളിയിലുള്ള എന്റെ അടുത്ത സുഹൃത്തുക്കളോടും പെരുമാറാറുള്ളത്. അവരോടും ഇതേപോലെ ഒച്ചയെടുത്ത് സംസാരിക്കാറുണ്ട്. റിയല്‍ ലൈഫില്‍ എങ്ങനെയാണോ അങ്ങനെ തന്നെയുള്ള ഒരാളായിരിക്കണം ബിഗ് ബോസിലും വന്ന് കളിയ്‌ക്കേണ്ടത്.

    താങ്ക്യു ഡാ മക്കളേ! റിയാസിനെ കെട്ടിപ്പിടിച്ച് ലക്ഷ്മി പ്രിയ; ലക്ഷ്മിയ്ക്കായി ബ്ലെസ്ലിയെ നേരിട്ട് റിയാസ്‌താങ്ക്യു ഡാ മക്കളേ! റിയാസിനെ കെട്ടിപ്പിടിച്ച് ലക്ഷ്മി പ്രിയ; ലക്ഷ്മിയ്ക്കായി ബ്ലെസ്ലിയെ നേരിട്ട് റിയാസ്‌

    Recommended Video

    ദില്‍ഷയ്ക്ക് ഇന്ന് പിറന്നാള്‍, ആഘോഷിച്ച് ആരാധകര്‍ | FilmiBeat Malayalam
    എനിക്ക് ശരിയെന്ന് തോന്നുന്നത് പറയും

    പ്രേക്ഷകരുടെ സ്പന്ദനത്തിനനുസരിച്ചല്ല ഞാന്‍ ഇവിടെ നില്‍ക്കുന്നത്. പ്രേക്ഷകര്‍ പിന്തുണക്കുന്ന ആളുകളും എനിക്കിഷ്ടമുള്ള ആളുകളും വളരെ വ്യത്യസ്തരമാണ്. എന്നിരുന്നാല്‍ പോലും തെറ്റാണെന്ന് എനിക്ക് തോന്നുന്ന കാര്യങ്ങളെക്കുറിച്ച് ഞാന്‍ സംസാരിക്കും. 'റിയാസ് വ്യക്തമാക്കുന്നു.

    Read more about: bigg boss
    English summary
    Bigg Boss Malayalam Season 4: Riyas Saleem opens up about his attitude towards the show
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X