For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സ്വാഭാവികമായി ഉണ്ടായ ബന്ധം....'; റോൺസണിനും നിമിഷയ്ക്കും ജാസുവിനുമൊപ്പം റിയാസിന്റെ വെക്കേഷൻ!

  |

  ബിഗ്‌ ബോസ് മലയാളം സീസണ്‍ നാല് അടുത്തിടെയാണ് പൂർത്തിയായത്. ദിൽഷ പ്രസന്നനാണ് വിജയ കിരീടം ചൂടിയത്. പ്രേക്ഷകരുടെ വോട്ടിങിൽ ബ്ലെസ്ലിയെ മറികടന്നായിരുന്നു ദില്‍ഷ ബിഗ് ബോസ് മലയാളം സീസണ്‍ നാലിന്‍റെ ടൈറ്റില്‍ വിജയിയായത്.

  ഫിനാലെയില്‍ പങ്കെടുത്ത ആറ് മത്സരാര്‍ഥികളില്‍ സൂരജ്, ധന്യ, ലക്ഷ്മിപ്രിയ, റിയാസ് എന്നീ ക്രമത്തിലാണ് പുറത്തായത്. അവശേഷിച്ച രണ്ടുപേര്‍ ദില്‍ഷയും ബ്ലെസ്ലിയുമായിരുന്നു. ഒന്നാം സ്ഥാനക്കാരനായി എത്തുമെന്ന് സോഷ്യൽ മീഡിയയിൽ വലിയ പ്രതീക്ഷകൾ പലരും പങ്കുവെച്ച റിയാസ് സലീം മൂന്നാം സ്ഥാനത്താണ് വോട്ട് കൊണ്ട് എത്തിയത്.

  Also Read: 'പെൺകുട്ടിയെ കമന്റടിച്ച പയ്യന്റെ കൈപിടിച്ച് തിരിച്ച് മാപ്പ് പറയിപ്പിച്ച് അസിൻ'; നടിയെ കുറിച്ച് പിതാവ് പറഞ്ഞത്!

  അതേസമയം മൂന്നാം സ്ഥാനക്കാരനായി എത്തിയ റിയാസ് സലീമിന് വലിയ പിന്തുണ ലഭിച്ചിരുന്നു. ബി​ഗ് ബോസിൽ മത്സരാർഥിയായി വന്ന് പലരും ചർച്ച ചെയ്യാൻ മടിച്ചിരുന്ന, പറയാൻ മടിച്ചിരുന്ന വിഷയങ്ങൾ വരെ വളരെ ക‍ൃത്യമായും വ്യക്തമായും സംസാരിച്ചാണ് റിയാസ് ഹേറ്റ്ഴ്സിനെ വരെ ഫാൻസാക്കി മാറ്റിയത്.

  വളരെ ചെറിയ പ്രായത്തിൽ‌ തന്നെ കൃത്യമായി നല്ല അറിവോടെ സംസാരിക്കുന്ന റിയാസിനെ സെലിബ്രിറ്റികൾ വരെ പിന്തുണച്ചിരുന്നു. ബി​ഗ് ബോസിൽ‌ വെച്ച് സൗഹൃദത്തിലായവരാണ് റിയാസും നിമിഷയും ജാസ്മിനും റോൺസണും.

  Also Read: 'നിന്നെ ഓർക്കുമ്പോൾ തലയിണ കെട്ടിപിടിക്കുമെന്നുള്ള ക്രിഞ്ച് മെസേജാണ്'; പിന്തുടർന്ന അഞ്ജാതനെ കുറിച്ച് മീനാക്ഷി!

  ഹൗസിന് പുറത്തിറങ്ങിയ ശേഷവും നാല് പേരും സൗഹൃദം നന്നായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. റിയാസ് ഫൈനൽ സിക്സിൽ എത്തിയപ്പോൾ റോൺസണിനും നിമിഷയ്ക്കും ജാസ്മിനുമെല്ലാം റിയാസ് വിജയ കിരീടം ചൂടുമെന്നായിരുന്നു പ്രതീക്ഷ.

  അതിനാൽ തന്നെ റിയാസ് മൂന്നാം സ്ഥാനം നേടി പുറത്തായപ്പോൾ എല്ലാവരും സങ്കടത്തിലായി. സീസൺ ‌ഫോർ അമ്പത് ദിവസം പിന്നിട്ടപ്പോഴാണ് റിയാസ് വൈൽഡ് കാർഡായി എത്തിയത്.

  ശേഷം ഹൗസിൽ ഫേക്ക് ​ഗെയിം കളിക്കുന്നവരുടെയെല്ലാം മുഖം മൂടി റിയാസ് വലിച്ച് കീറി. റോബിനുമായിട്ടാണ് ഏറ്റവും കൂടുതൽ തവണ റിയാസ് ഏറ്റുമുട്ടിയത്.

  അതുകൊണ്ട് തന്നെയാണ് റിയാസിന് ഹേറ്റേഴ്സ് കൂടിയത്. പക്ഷെ ഹൗസിൽ അടുത്ത സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്ന റോബിനും ദിൽഷയും ഹൗസിന് പുറത്ത് വന്നപ്പോൾ സൗഹൃദം അവസാനിപ്പിച്ചു.

  പലരും ഫേക്ക് സൗഹൃദം എന്ന് കളിയാക്കിയ റോൺസണും നിമിഷയും ജാസ്മിനും റിയാസും അകത്തുണ്ടായിരുന്നതിനേക്കാൾ സ്ട്രാങ്ങായി പുറത്ത് വന്നപ്പോൾ സൗഹൃദം മുന്നോട്ട് കൊണ്ടുപോയി. ബി​ഗ് ബോസ് കഴിഞ്ഞ് പുറത്ത് വന്നശേഷം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നതിന് വേണ്ടി റിയാസ് ഒരു യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു.

  റിയാസ് സലീം എന്ന പേരിൽ തന്നെയുള്ള യുട്യൂബ് ചാനലിന് ഒരു ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുണ്ട്. ഇപ്പോഴിത തന്റെ ചാനലിൽ ഉറ്റ ചങ്ങാതിമാരായ റോൺസൺ, നിമിഷ, ജാസ്മിൻ എന്നിവർക്കൊപ്പം നടത്തിയ ഒരു യാത്രയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് റിയാസ് സലീം.

  റോൺസണിനൊപ്പം ഭാര്യ നീരജയുമുണ്ട്. വയനാട്ടിലെ ഒരു റിസോർട്ടിലാണ് താരങ്ങൾ ഒരുമിച്ച് അവധി ആഘോഷിച്ചത്. റിയാസ് പങ്കുവെച്ച വീഡിയോ വൈറലായതോടെ നിരവധി പോസറ്റീവ് കമന്റുകളാണ് വരുന്നത്.

  'ട്രൂ ഫ്രെണ്ട്ഷിപ്പ് എന്നുപറഞ്ഞാൽ ദേ ഇതാണ്... ബിബി ഹൗസിന് അകത്തും പുറത്തും യാതൊരു മാറ്റവുമില്ലാതെ തുടരുന്ന ഒന്ന്‌.... അല്ലേലും അത് അങ്ങനെയാണ്... സത്യവും ദൃഢവുമായ ബന്ധങ്ങൾ മാത്രമെ നിലനിൽക്കൂ.. മറ്റുള്ളവർ തിരിച്ചറിയാൻ വൈകിയാലും അത് പ്രകാശിക്കും.'

  'ഇത് കാലം തെളിയിച്ച കൂട്ടുകെട്ട്, ഒരുപാട് സന്തോഷം തോന്നുന്നു ഇത് കാണുമ്പോൾ... എന്നും എല്ലാവരും ഇങ്ങനെ ഹാപ്പി ആയി ഇരിക്കട്ടെ...' തുടങ്ങിയ കമന്റുകളാണ് ബി​ഗ് ബോസ് പ്രേക്ഷകർ‌ കുറിച്ചത്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: Riyas salim and bigg boss friends latest staycation video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X