'‌ഈ ആഴ്ച പുറത്താകുന്നത് റിയാസും റോൺസണും, സൂരജും ധന്യയും നിഷ്പ്രയാസം ഫൈനലിലേക്ക്'

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ പന്ത്രണ്ടാം ആഴ്ചയും പിന്നിട്ട് ഈ സീസണിലെ ഫിനാലെയോട് അടുത്തിരിക്കുകയാണ്. ഇനി വെറും രണ്ടാഴ്ച കൂടി കഴിയുമ്പോൾ വിജയി ആരാണെന്ന് പ്രേക്ഷകർക്ക് അറിയാൻ സാധിക്കും.

റോബിനും ജാസ്മിനും പുറത്തായപ്പോൾ‌ സീസൺ ഫോർ നിലംപതിക്കുമെന്ന് കരുതിയവരെ അമ്പരപ്പിച്ചുകൊണ്ടാണ് കാഴ്ചക്കാരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നത്. മാത്രമല്ല ആവേശകരമായാണ് മത്സരം മുന്നോട്ട് പോകുന്നത്. ഇന്ന് ഈ സീസണിലെ ഏറ്റവും അവസാനത്തെ നോമിനേഷനാണ് നടക്കാൻ പോകുന്നത്.

ഓപ്പൺ നോമിനേഷനാണ് മത്സരാർഥികൾക്ക് ബി​ഗ് ബോസ് നൽകുന്നത്. നോമിനേഷൻ‌ കഴിയുന്നതോടെ പലരും തമ്മിലുള്ള യുദ്ധം ആരംഭിക്കും. അതേസമയം ഇപ്പോഴത്തെ വീട്ടിലെ സാഹചര്യവുമായി കണക്കാക്കുമ്പോൾ‌ റിയാസും റോൺസണും പുറത്താകാനാണ് സാധ്യത.

അങ്ങനെയെങ്കിൽ സെയ്ഫ് ​ഗെയിം കളിച്ച് മുന്നേറുന്ന ധന്യയും സൂരജും വലിയ കഷ്ടപ്പാടുകളില്ലാതെ ഫൈനൽ ഫൈവിൽ രണ്ടുപേരാകും. ഇപ്പോഴും ആരും ​ഗെയിമിനെ ​ഗെയിമായി കണ്ട് നോമിനേഷൻ നടത്തുന്നില്ല എന്നതാണ് സൂരജ്, ധന്യ എന്നിവർ സെയ്ഫായി വീട്ടിൽ തുടരാൻ കാരണം.

ഈ ആഴ്ച പുറത്താകുന്നത്  റിയാസും റോൺസണും

ധന്യ ഇതുവരേയും കൃത്യമായി അഭിപ്രായം മുന്നിൽ നിന്ന് പറഞ്ഞിരുന്നില്ല. അതിനാൽ തന്നെ അഭിപ്രയാങ്ങൾ പറയുന്നവരെ നോമിനേഷനിൽ ഇടുന്ന രീതിയായിരുന്നു ഈ സീസണിലെ മത്സരാർഥികളേറെയും സ്വീകരിച്ചത്.

റിയാസ് കൂടി പുറത്തായാൽ ഷോ വീണ്ടും അരോചകമായി തുടങ്ങും വളരെ ആക്ടീവായി സംസാരിക്കുന്നതും കാര്യങ്ങൾ മുഖത്ത് നോക്കി പറയുന്നതും ധന്യ അടക്കമുള്ള മത്സരാർഥികൾക്ക് വെല്ലുവിളി ഉയർത്താൻ സാധിക്കുന്നതുമായ ഒരു മത്സരാർഥി റിയാസ് മാത്രമാണ്.

അതേസമയം നോമിനേഷനിൽ വന്നാലും റിയാസ് വേ​ഗത്തിൽ പുറത്താകും. കാരണം വളരെ കുറച്ച് പ്രേക്ഷകർ മാത്രമെ റിയാസിന്റെ കാഴ്ചപ്പാടുകളോട് യോജിക്കുന്നവരുള്ളൂ എന്നതാണ്.

സൂരജും ധന്യയും നിഷ്പ്രയാസം ഫൈനലിലേക്ക്

പതിമൂന്നാം ആഴ്ച സെമി ഫിനാലെ വീക്കാണ്. കാഠിന്യമേറിയ ടാസ്ക്കുകൾ മത്സരാർഥികൾക്ക് ബി​ഗ് ബോസ് നൽകും. റോബിൻ പുറത്തായത് റിയാസ് കാരണമാണ് എന്നതിനാലാണ് പ്രേക്ഷകരിൽ ഏറെപ്പേരും റിയാസ് പുറത്താകാൻ ആ​ഗ്രഹിക്കുന്നത്.

ഇപ്പോൾ വീട്ടിലെ ഏറ്റവും വലിയ എന്റർടെയ്മെന്റ് കണ്ടന്റ് നൽകുന്ന വ്യക്തിയും റിയാസാണ്. ഒരു പക്ഷെ റോബിൻ പുറത്തായില്ലായിരുന്നുവെങ്കിൽ ശക്തമായൊരു മത്സരം വീട്ടിൽ കാണാൻ സാധിക്കുമായിരുന്നില്ല.

ദിൽഷ പോലും വീട്ടിൽ ഒതുങ്ങിപ്പോകുമായിരുന്നു. റോബിന് ആരാധകരുണ്ടെന്നത് റിയാസിനും വിനയിക്കും അറിയാവുന്ന കാര്യമായിരുന്നു.

സേഫ് ​ഗെയിം തുടരുന്നു

റോബിൻ പുറത്തായതോടെ വീട്ടിൽ ആർക്കാണ് ജനപിന്തുണ എന്ന കാര്യത്തിൽ മത്സരാർഥികൾക്ക് വലിയ ധാരണയില്ല. ഇപ്പോൾ വോട്ടിങിൽ മുന്നിൽ നിൽക്കുന്നത് ബ്ലെസ്ലിയും ദിൽഷയുമാണ്.

റിയാസ് കൂടി ഫൈനൽ ഫൈവിൽ ഉണ്ടെങ്കിൽ മാത്രമെ മോഹൻലാൽ പറയുമ്പോലെ സം​ഗതി കളറാകൂ. വ്യക്തി വൈരാ​ഗ്യത്തിന്റെയോ വെറുപ്പിന്റേയോ പേരിൽ റിയാസിനുള്ള പിന്തുണ കുറഞ്ഞാൽ സേഫ് ​ഗെയിം കളിക്കുന്നവർ ഫൈനൽ ഫൈവിൽ നിഷ്പ്രയാസം കടക്കുന്നത് പ്രേക്ഷകർക്ക് കാണേണ്ടി വരും.

ഈ സീസണിലെ ഏറ്റവും വലിയ പരാജയം മത്സരാർഥികൾ വ്യക്തി വൈരാ​ഗ്യത്തിന്റെ പേരിൽ നോമിനേറ്റ് ചെയ്യുന്നുവെന്നതാണ്.

Recommended Video

Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat
ഫിനാലെ കൈയ്യെത്തും ദൂരത്ത്

മൂന്നാം സീസണിൽ വരെ സേഫ് ​ഗെയിം കളിക്കുന്നവരെ സഹമത്സരാർഥികൾ നോമിനേറ്റ് ചെയ്യുമായിരുന്നു. ഈ സീസണിൽ അത് കുറഞ്ഞതിനാലാണ് നന്നായി കളിച്ചിരുന്ന മത്സരാർഥികൾ ഇപ്പോൾ വീട്ടിൽ ഇരിക്കുന്നത്.

അതേസമയം ഈ ആഴ്ച പുറത്തായത് വൈൽഡ് കാർഡായി വന്ന വിനയ് മാധവാണ്. എല്ലാവർക്കും നന്നായി ​ഗെയിം കളിക്കാനുള്ള ആശംസകൾ നേർന്ന ശേഷമാണ് വിനയ് പോയത്.

ഇനി വീട്ടിൽ അ‌വശേഷിക്കുന്നത് ഏഴ് മത്സരാർഥികളാണ്. ടിക്കറ്റ് ടു ഫിനാലെ നേടിയതിനാൽ ദിൽഷ എന്തായാലും ഫിനാലെയിൽ ഉണ്ടാകും.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X