For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'റോബിനെ അടിച്ചിറക്കി അവന്റെ ബെഡ്ഡിൽ കിടന്ന് ഉറങ്ങുന്നു, ഇതല്ലേ സത്യത്തിൽ ഹീറോയിസം'; സൂരജിനോട് റിയാസ്!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോർ കണ്ട ഏറ്റവും ശക്തനായ മത്സരാർഥിയായിരുന്നു ഡോ.റോബിൻ രാധാകൃഷ്ണൻ. ബി​ഗ് ബോസിൽ വരുന്നതിന് മുമ്പ് മോട്ടിവേഷണൽ വീഡിയോകൾ വഴിയും ആൽബം ​ഗാനങ്ങളിൽ അഭിനയിച്ചും റോബിൻ എല്ലാവർക്കും സുപരിചിതനായിരുന്നു.

  റോബിൻ വീട്ടിലെത്തി ആദ്യ ദിവസം മുതൽ പ്രേക്ഷക പ്രീതി നേടിയ മത്സരാർഥിയായിരുന്നു. ഇരുപതോളം മത്സരാർഥികൾ പങ്കെടുത്ത നാലാം സീസണിൽ ഏറ്റവും കൂടുതൽ ബി​ഗ് ബോസ് പ്രേക്ഷകർ ഇഷ്ടപ്പെട്ടത് റോബിനെയായിരുന്നു.

  അതിനാൽ തന്നെ വോട്ടിന്റെ കാര്യത്തിലും റോബിൻ മുന്നിലായിരുന്നു. പുറത്തായില്ലായിരുന്നുവെങ്കിൽ റോബിനായിരുന്നു സീസൺ ഫോർ വിജയി ആകേണ്ടിയിരുന്നത്.

  Also Read: 'കേശു അണ്ണനും നെയ്യാറ്റിൻകര ഗോപേട്ടനുമെല്ലാം ഫാർ ഫാർ ബെറ്റർ'; 'ജാക്ക് ആന്റ് ജിൽ' ദുരന്തമെന്ന് അശ്വതി!

  അതേസമയം റോബിൻ വീട്ടിൽ മത്സരിക്കുന്ന സമയത്ത് പുറത്ത് ഏറ്റവും കൂടുതൽ കേട്ട ആരോപണം റോബിന് വോട്ട് സമ്പാദിക്കാൻ വേണ്ടി പി.ആർ ഏർപ്പെടുത്തിയിരുന്നുവെന്നതാണ്.

  പല മത്സരാർഥികളും ഈ ആരോപണം റോബിന് നേരെ ഉയർത്തിയെങ്കിലും റോബിൻ അതെല്ലാം നിരസിക്കുകയാണ് ചെയ്തിരുന്നത്. ടാസ്ക്കുകൾ ഒന്നും കൃത്യമായി ജയിക്കാൻ കഴിയാത്ത റോബിന് എങ്ങനെ ഇത്രത്തോളം ഫാൻസുണ്ടായി എന്നതും വീട്ടിലെ മറ്റ് മത്സരാർഥികളെ അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു.

  Also Read: 'ഞാൻ ഈ ആഴ്ച പോയില്ലെങ്കിൽ ചിലർക്കൊക്കെ നല്ല സമയമായിരിക്കും... കരുതിയിരുന്നോ'; വാണിങ് നൽകി ധന്യ!

  റിയാസ് സലീം എന്ന വൈൽഡ് കാർഡ് വീട്ടിലേക്ക് വരുന്നതിന് മുമ്പ് വരെ ജാസ്മിനും റോബിനും തമ്മിലായിരുന്നു മത്സരവും വാക്ക് തർക്കവും. എന്നാൽ റിയാസ് സലീം വന്നതോടെ അത് റിയാസും റോബിനും തമ്മിലുള്ള വഴക്കും തർക്കവുമായി മാറി.

  പുറത്ത് നിന്ന് കളികൾ കണ്ടശേഷമാണ് റിയാസും വിനയിയും അമ്പത് ദിവസം പിന്നിട്ടപ്പോൾ വീട്ടിലേക്ക് എത്തിയത്. ഹൗസിലെത്തിയ റിയാസിന്റെ ഏക ലക്ഷ്യം റോബിനെ പുറത്താക്കുക എന്നതായിരുന്നു.

  പത്താം ആഴ്ചയിലെ വീക്കിലി ടാസ്ക്കിൽ വെച്ച് റിയാസ് അത് സാധിച്ച് എടുക്കുകയും ചെയ്തു. ബി​ഗ് ബോസ് സാമ്രാജ്യം എന്ന വീക്കിലി ടാസ്ക്ക് നടക്കുന്നതിനിടെ റോബിനും റിയാസും തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും റോബിൻ റിയാസിനെ അടിക്കുകയും ചെയ്തു.

  സഹമത്സരാർഥിയുടെ ശരീരത്തിൽ മർദ്ദിക്കുന്നത് ഹൗസിനുള്ളിൽ അനുവദനീയമായിട്ടുള്ള കാര്യമല്ല. അതുകൊണ്ടാണ് റോബിനെ ഹൗസിൽ നിന്നും പുറത്താക്കിയത്. പുറത്ത് വലിയ ആരാധകരുള്ള മത്സരാർഥിയായിരുന്നു റോബിൻ എന്നതിനാൽ‌ തന്നെ ബി​ഗ് ബോസ് ഷോയ്ക്കെതിരെ വരെ പ്രേക്ഷകർ പ്രതിഷേധിച്ചിരുന്നു.

  ഹൗസിൽ നിന്നും പുറത്താക്കിയെങ്കിലും തങ്ങളുടെ മനസിലെ വിജയി റോബിനാണെന്നും ആരാധകരിൽ പലരും സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു. റോബിൻ മത്സരത്തിൽ നിന്നും പുറത്താകാൻ കാരണക്കാരനായ റിയാസ് ഇപ്പോൾ സൂരജിനോട് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

  'റോബിനെ അടിച്ചിറക്കി അവന്റെ ബെഡ്ഡിൽ കിടന്ന് ഉറങ്ങുന്നു, ഇതല്ലേ സത്യത്തിൽ ഹീറോയിസം' എന്ന് പറഞ്ഞ് ചിരിക്കുന്ന റിയാസിന്റെ വീഡിയോയാണ് വൈറലാകുന്നത്.

  'ഇവിടെ വന്ന് റോബിനെ അടിച്ചിറക്കിയിട്ട്.... റോബിന്റെ ബെഡ്ഡിൽ കിടന്ന് ഉറങ്ങുന്നു. ഇതിനിയല്ലേ ഹീറോയിസം എന്ന് പറയുന്നത്?' എന്നാണ് സൂരജിനോട് റിയാസ് ചോദിക്കുന്നത്. സത്യത്തിൽ ബി​ഗ് ബോസ് എന്ന ​ഗെയിം ഷോ തന്നെ ഇങ്ങനെയാണ്. തന്നോടൊപ്പം വീട്ടിൽ കഴിയുന്ന മറ്റുള്ളവരെയെല്ലാം പുറത്താക്കി വീട്ടിൽ നൂറ് ദിവസം പിടിച്ച് നിന്നാൽ മാത്രമെ ബി​ഗ് ബോസ് ട്രോഫി നേടാൻ കഴിയൂ.

  ഒമ്പത് വർഷമായി സ്ഥിരം ബ​ഗ് ബോസ് പ്രേക്ഷകനാണ് റിയാസ് സലീം. അതിനാൽ തന്നെ ഹൗസിൽ എങ്ങനെ നിൽക്കണം ​ഗെയിം കളിക്കണം എന്നത് സംബന്ധിച്ചെല്ലാം റിയാസിന് വ്യക്തമായ ധാരണയുണ്ട്.

  ടോപ്പ് ഫൈവിൽ റിയാസും ഉണ്ടാകുമെന്ന തരത്തിലാണ് മത്സരം മുന്നോട്ട് പോകുന്നത്. പതിമൂന്നാം ആഴ്ച കഴിയുന്നതോടെ മാത്രമെ ആരൊക്കെ ടോപ്പ് ഫൈവിൽ‌ എത്തും എന്നത് വ്യക്തമാകൂ.

  Read more about: bigg boss
  English summary
  bigg boss malayalam season 4: riyas salim comment on robin radhakrishnan eviction
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X