'ഞാൻ പാലിച്ച നിയമം മറ്റുള്ളവരോടും പാലിക്കാൻ പറയണം, അന്യായം പാടില്ല'; ബി​ഗ് ബോസിനെ നിയമം പ‌ഠിപ്പിച്ച് റിയാസ്!

ഒരൊറ്റ വീക്കിലി ടാസ്ക്ക് കൊണ്ടുതന്നെ ബി​ഗ് ബോസ് വീട് മൊത്തത്തിൽ ഇളകി മറിഞ്ഞിരിക്കുകയാണ്. കൊട്ടാരവും കിരീടവും ചെങ്കോലും മാന്ത്രിക ലോക്കറ്റും കൈക്കലാക്കാനുള്ള ശ്രമമാണ് മത്സരാർഥികൾ എല്ലാം നടത്തുന്നത്.

ഇപ്പോൾ വീട്ടിലെ രാജ്ഞി ദിൽഷയാണ്. ബിഗ് ബോസ് സാമ്രാജ്യം എന്നാണ് ഇപ്രാവശ്യത്തെ വീക്കിലി ടാസ്ക്കിന്റെ പേര്.പേര് സൂചിപ്പിക്കുന്നതുപോലെ ബിഗ് ബോസ് വീട് ഒരു പഴയ സാമ്രാജ്യമായി മാറുകയാണ്.

മൂന്ന് പേരുടെ സ്ഥാനങ്ങൾ ബിഗ് ബോസ് തന്നെ തീരുമാനിച്ച് മത്സരാർഥികളെ അറിയിച്ചിരുന്നു.

രാജാവിൻറെയും രാജ്‍ഞിമാരുടെയും വേഷങ്ങൾ ആര് ചെയ്യണമെന്നതായിരുന്നു ബി​​ഗ് ബോസ് അറിയിച്ചത്. റിയാസ് ആയിരുന്നു ആദ്യത്തെ രാജാവ്. ദിൽഷ, ധന്യ എന്നിവർ ആ സമയത്ത് റിയാസിന്റെ രാജ്ഞിമാരായി.

കാർക്കശ്യക്കാരനും സ്വേച്ഛാധിപതിയുമാണ് ഈ ടാസ്കിലെ രാജാവിൻറെ കഥാപാത്രമെന്ന് ബിഗ് ബോസ് അറിയിച്ചിട്ടുണ്ട്. മത്സരാർഥികളുടെ മുന്നോട്ടുപോക്കിനെ സ്വാധീനിക്കാനുതകുന്ന ചില നേട്ടങ്ങളും ഈ ടാസ്കിൽ ബിഗ് ബോസ് കരുതിവെച്ചിട്ടുണ്ട്. കിരീടവും ചെങ്കോലും രാജാവിന് നൽകിയിട്ടുണ്ട്.

വീക്കിലി ടാസ്ക്ക്

അതേസമയം ആ ചെങ്കോൽ നഷ്ടമാവുന്നപക്ഷം രാജാവിന് അധികാരം നഷ്ടമാവും. ഒപ്പം ഒരു മാന്ത്രിക ലോക്കറ്റും രാജാവിൻറെ പക്കലുണ്ട്. അടുത്ത നോമിനേഷൻ സമയത്ത് ഈ മാന്ത്രിക ലോക്കറ്റ് ആരുടെ പക്കലാണോ ഉള്ളത് അയാൾ നോമിനേഷനിൽ നിന്ന് മുക്തി നേടും.

ഇത് എല്ലാവരും കാണുന്ന തരത്തിൽ ഒരു ലോക്കറ്റ് പോലെ ധരിക്കണമെന്നും ബിഗ് ബോസ് അറിയിച്ചിട്ടുണ്ട്. ഈ കാര്യങ്ങൾ റിയാസിനെ മാത്രം കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചശേഷം പറയുകയായിരുന്നു.

ശേഷം തിരികെ എത്തി റിയാസ് ഭരണം തുടങ്ങിയപ്പോഴാണ് പ്രജയായി അഭിനയിച്ചുകൊണ്ടിരുന്ന റോബിൻ റിയാസിന്റെ മാന്ത്രിക ലോക്കറ്റ് മോഷ്ടിച്ചതും പിന്നീട് പ്രശ്നങ്ങളുണ്ടായതും.

ഭരണം മാറി

റോബിനും റിയാസും തമ്മിൽ വാക്ക് തർക്കം നടന്നപ്പോൾ റിയാസിനെ റോബിന് ശാരീരികമായി ഉപദ്രവിക്കേണ്ടി വന്നു. ഇത് കാരണം കാണിച്ചാണ് റോബിനെ ബി​ഗ് ബോസ് ​ഗെയിമിൽ നിന്നും മാറ്റിയത്.

റിയാസ് പോയശേഷവും ​വീക്കിലി ടാസ്ക്ക് മുന്നോട്ട് പോകുന്നുണ്ട്. ഇപ്പോൾ ദിൽഷയാണ് രാജാവ്. ടാസ്ക്കിനിടെ മോഷ്ടിച്ച മാന്ത്രിക ലോക്കറ്റ് ദിൽഷയ്ക്ക് തരട്ടെയെന്ന് റോബിൻ ​ദിൽഷയോട് ചോദിച്ചിരുന്നു.

തനിക്ക് വേണ്ട അത് സൂക്ഷിക്കാൻ ഭയമാണെന്നാണ് ദിൽഷ പറഞ്ഞത്. ദിൽഷ സ്വീകരിക്കാതിരുന്നതിനാൽ റോബിൻ വീട്ടിൽ നിന്നും പോയപ്പോൾ ലോക്കറ്റും കൊണ്ടുപോയിരുന്നു.

ലോക്കറ്റ് കണ്ടെത്തണമെന്ന് റിയാസ്

ശേഷം സീക്രട്ട് റൂമിൽ റോബിൻ അത് ഉപേക്ഷിച്ചപ്പോൾ ബി​ഗ് ബോസ് അത് എടുത്തിരുന്നു. ഇപ്പോഴും വീട്ടിലുള്ളവർ ലോക്കറ്റ് ധന്യയുടെ കൈവശമുണ്ടെന്നാണ് കരുതിയിരിക്കുന്നത്. പലപ്പോഴായി വീട്ടിലുള്ളവർ‌ ഇതേ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്.

അതേസമയം ലോക്കറ്റുമായി ബന്ധപ്പെട്ട പരാതിയുമായി ബി​ഗ് ബോസിനെ സമീപിച്ചിരിക്കുകയാണ് റിയാസ്. ആരുടെ കൈയ്യിലാണ് ലോക്കറ്റെന്ന് കണ്ടെത്തി അവരോട് അത് കഴുത്തിൽ ധരിച്ച് നടക്കാൻ ഉത്തരവിടണം എന്നാണ് റിയാസ് ബി​ഗ് ബോസിനോട് പരാതിപ്പെട്ടത്.

എന്നാൽ അക്കാര്യത്തിൽ ബിഗ് ബോസ് ഇതുവരേയും തീരുമാനത്തിൽ എത്തിയിട്ടില്ല.

Recommended Video

പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview
ബി​ഗ് ബോസിനെ നിയമം പഠിപ്പിച്ച് റിയാസ്

'ഇവിടെയുള്ള ആരുടയോ കൈയ്യിൽ മാന്ത്രിക ലോക്കറ്റുണ്ട്. പക്ഷെ അയാൾ അത് കഴുത്തിൽ ധരിക്കാതെ ഒളിപ്പിച്ച് വെച്ചിരിക്കുകയാണ്. അത് ശരിയായ കാര്യമല്ല. ന്യായമില്ല.'

'ഞാൻ രാജാവായിരുന്നപ്പോൾ എന്നോട് മാന്ത്രിക ലോക്കറ്റ് കഴുത്തിൽ എല്ലാവരും കാണുന്നത് പോലെ ധരിക്കാനാണ് പറഞ്ഞത്. ഇപ്പോൾ പക്ഷെ ആരും അത് ചെയ്യുന്നില്ല.'

'ഞാൻ പാലിച്ച നിയമം എല്ലാവരും പാലിക്കണം. അല്ലെങ്കിൽ അത് അന്യായമായിട്ട് മാത്രമെ കാണാൻ പറ്റൂ' എന്നാണ് ബി​ഗ് ബോസിനോട് റിയാസ് പരാതിപ്പെട്ടത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X