twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എന്നെ ഇഷ്ടമല്ലായിരുന്നുവെന്നാണ് അവർ‌ പറഞ്ഞത്, വീട്ടുകാർ പോലും എനിക്ക് വേണ്ടി വോട്ട് ചോദിച്ചില്ല'; റിയാസ് സലീം

    |

    ബി​ഗ് ബോസ് മലയാളം സീസൺ ഫോർ എല്ലാംകൊണ്ടും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചൊരു സീസൺ കൂടിയായിരുന്നു. മത്സരാർഥികളുടെ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലടക്കം സീസൺ ഫോർ വേറിട്ട് നിന്നു.

    ഇതുപത് മത്സരാർഥികൾ തമ്മിലുള്ള ഒരു മത്സരം എന്നതിലുപരി പല പുത്തൻ അറിവുകളും ചിന്തകളും വരെ പ്രേക്ഷകരിലുണ്ടാക്കാൻ ഈ സീസണിലെ മത്സരാർഥികൾ‌ക്ക് കഴിഞ്ഞു. അക്കൂട്ടത്തിൽ പ്രധാനിയായിരുന്നു റിയാസ് സലീമെന്ന മത്സരാർഥി.

    റോബിൻ സഞ്ചരിച്ച കാർ അപകടത്തിൽ‌പ്പെട്ടു, അപകടം ഉദ്ഘാടനത്തിന് പോകുന്നതിനിടെ, വാഹനത്തിന്റെ മുൻവശം തകർന്നു!റോബിൻ സഞ്ചരിച്ച കാർ അപകടത്തിൽ‌പ്പെട്ടു, അപകടം ഉദ്ഘാടനത്തിന് പോകുന്നതിനിടെ, വാഹനത്തിന്റെ മുൻവശം തകർന്നു!

    ആർജ്ജവമുള്ള വ്യക്തിത്വം കൊണ്ടും ബാക്കിയുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്ന ഘടകങ്ങളും മുറുകെപ്പിടിക്കുന്ന ചില മൂല്യങ്ങൾ കൊണ്ടും ഒക്കെയായിരുന്നു റിയാസ് സലീം സീസൺ ഫോറിൽ ശോഭിച്ചത്.

    നിലപാടുകളുള്ള അവ ഭയാശങ്കകളില്ലാതെ പറയുന്ന ഒരു പുരുഷ മത്സരാർഥി എന്ന ഒഴിവിലേക്ക് നാൽപത്തിയൊന്നാം ദിവസം വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് റിയാസ് സലീം ഹൗസിലേക്ക് എത്തിയത്. താനൊരു ഫെമിനിസ്റ്റാണെന്ന് വിളിച്ച് പറഞ്ഞാണ് റിയാസ് സലീം വീട്ടിലേക്ക് വന്നത്.

    'ഞാൻ പുറത്തായപോലെ റോബിനും ഒരു നിയോ​ഗം പോലെ പുറത്തായി, എന്റെ അനിയനെപ്പോലെയാണ്'; രജിത്ത് കുമാർ!'ഞാൻ പുറത്തായപോലെ റോബിനും ഒരു നിയോ​ഗം പോലെ പുറത്തായി, എന്റെ അനിയനെപ്പോലെയാണ്'; രജിത്ത് കുമാർ!

    എന്നെ ഇഷ്ടമല്ലായിരുന്നുവെന്നാണ് അവർ‌ പറഞ്ഞത്

    വന്ന അന്ന് മുതൽ രണ്ടാഴ്ചയോളം റിയാസ് സലീമിനെതിരെ വലിയ രീതിയിൽ സൈബർ ബുള്ളിയിങ് നടന്നിരുന്നു. സ്ത്രൈണത കലർന്ന ശരീര പ്രകൃതിയുണ്ട് എന്നതായിരുന്നു റിയാസ് സലീമിനെ ചിലർ സൈബർ ബുള്ളിയിങ് ചെയ്യാനുള്ള പ്രധാന കാരണം.

    ചാന്ത്പൊട്ട്, പെണ്ണൻ തുടങ്ങി വളരെ മോശമായ പദങ്ങൾ ഉപയോ​ഗിച്ചായിരുന്നു റിയാസിനെ പരിഹസിച്ചിരുന്നു. തുടക്കത്തിൽ റിയാസ് സലീമിനെ എതിർത്തിരുന്നവർ പിന്നീട് റിയാസിന്റെ വാക്കുകൾ ചെവിയോർ‌ക്കാനും അയാൾ പറയുന്നതിൽ കാര്യമുണ്ടെന്ന് മനസിലാക്കാനും തുടങ്ങി. ​

    ഗ്രാന്റ് ഫിനാലെ ആയപ്പോഴേക്കും പരിഹസിച്ചവർ തന്നെ റിയാസ് ആയിരുന്നു വിജയിയാകേണ്ടിയരുന്നത് എന്ന് പറഞ്ഞ് മുറവിളിക്കൂട്ടാനും സങ്കടം പങ്കുവെക്കാനും തുടങ്ങി.

    വീട്ടുകാർ പോലും എനിക്ക് വേണ്ടി വോട്ട് ചോദിച്ചില്ല

    ഹേറ്റേഴ്സ് തന്നെ പിന്നീട് ഫാൻസായി മാറിയ കഥയെ കുറിച്ച് റിയാസ് സലീം ദി ക്യുവിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. 'ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ച് സംസാരിച്ച് തുടങ്ങാൻ നേരം എവിടെ നിന്നും പിന്തുണ കിട്ടിയിരുന്നില്ല.'

    'സോഷ്യൽ മീഡിയയിൽ അത്തരം കാര്യങ്ങൾ സംസാരിച്ച് തുടങ്ങുമ്പോൾ അറ്റാക്ക് നേരിടും. അത് കാണുമ്പോൾ വീട്ടുകാർ പോലും എന്തിനാണ് നീ ഇതൊക്കെ സംസാരിക്കുന്നത് നിന്റെ കാര്യം മാത്രം നോക്കിയാൽ പോരെയെന്നാണ് ചോദിക്കുക.'

    'പക്ഷെ തെറിവിളി കേൾക്കേണ്ടി വരുക എന്നത് എനിക്ക് പ്രശ്‌നമല്ല. കാരണം ഒരു മാറ്റമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ബിഗ് ബോസ് അവസാനിച്ചതിന് ശേഷം എയർപോർട്ടിൽ വന്ന് ഇറങ്ങിയപ്പോൾ കാണാൻ ഒരുപാട് പേർ വന്നിരുന്നു.'

    ആർത്തവത്തെ കുറിച്ച് സംസാരിച്ചപ്പോൾ

    'എല്ലാവരും പറഞ്ഞത് ആദ്യം റിയാസിനെ വെറുത്തിരുന്നു... പക്ഷെ നിങ്ങളാണ് യഥാർഥ വിജയി എന്നാണ്. കാരണം ഈ സീസൺ ഒരു ന്യൂ നോർമൽ സീസണായിരുന്നു. ന്യൂ നോർമൽ എന്ന ആശയം ഏതെങ്കിലും രീതിയിൽ മുന്നോട്ട് വെക്കാൻ ശ്രമിച്ച ഒരാളായിരിക്കണം വിജയിയെന്ന് അവർ ആഗ്രഹിച്ചിരുന്നു.'

    'ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾക്ക് സമൂഹത്തിൽ ഇംപാക്ട് ഉണ്ടാക്കാൻ കഴിഞ്ഞു. ജനങ്ങളുടെ മനസിൽ ഇടം നേടാൻ കഴിഞ്ഞു. അത് മാത്രം എനിക്ക് മതി.'

    'ആർത്തവത്തെ കുറിച്ചുള്ള കാര്യങ്ങൾ ഞാൻ ഹൗസിനുള്ളിൽ വെച്ച് സംസാരിച്ചപ്പോൾ ഞാൻ കരുതിയത് അണിയറപ്രവർത്തകർ‌ ഇതൊന്നും ടെലികാസ്റ്റ് ചെയ്യില്ലെന്നാണ്.'

    Recommended Video

    Dilsha On Akhil Bigg Boss | പുറത്തുള്ള ഫാന്‍സ് മൊത്തം അഖിലിനൊപ്പം, അന്ന് ദില്‍ഷ വിചാരിച്ചത്‌
    ചിലരെങ്കിലും മാറി ചിന്തിച്ച് തുടങ്ങി

    'കാരണം ഒരു കൂട്ടം കുടുംബപ്രേക്ഷകർ ഈ ഷോ കാണുന്നതാണ്. അവർക്ക് എന്നെപ്പോലൊരാൾ പെട്ടന്ന് ഇത്തരം കാര്യങ്ങൾ സംസാരിക്കുമ്പോൾ ഉൾക്കൊള്ളാൻ കഴിഞ്ഞുവെന്ന് വരില്ല. പക്ഷെ എന്നെപ്പോലും ഞെട്ടിച്ചുകൊണ്ട് ബി​ഗ് ബോസ് ടീം അത് ടെലികാസ്റ്റ് ചെയ്തു.'

    'അതിന് അവരുടെ ധൈര്യത്തെ സമ്മതിക്കണം. ആദ്യത്തെ രണ്ടാഴ്ച ആർക്കും എന്നെ ഇഷ്ടമായിരുന്നില്ല. ഞാൻ ഭയങ്കര ഇറിറ്റേറ്റിങ് ആയിരുന്നുവെന്ന് എനിക്കറിയാം. പക്ഷെ അവസാനമായപ്പോഴേക്കും പലരും എന്നെ സ്നേഹിച്ച് തുടങ്ങി എന്നത് സന്തോഷം നൽകി.'

    'ആദ്യത്തെ ആഴ്ചകളിൽ എന്റെ വീട്ടുകാരോ കൂട്ടുകാരോ ഒന്നും എനിക്ക് വേണ്ടി വോട്ട് ചോദിച്ചിരുന്നില്ല. എല്ലാവരും മോശം കമന്റുകളും ഹേറ്റേഴ്സിനേയും കണ്ട് സങ്കടത്തിലായിരുന്നു. ഹൗസിൽ തന്നെ നിരവധി പേർ ഹോമോഫോബിക്കായിട്ടുള്ളവരാണ്. പക്ഷെ ആരും അത് പുറത്ത് കാണിക്കില്ല. ഇമേജിനെ ബാധിക്കുമോയെന്ന് കരുതി' റിയാസ് സലീം പറയുന്നു.

    Read more about: bigg boss
    English summary
    bigg boss malayalam season 4: Riyas Salim open up about his haters and bb life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X