For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ജാസ്മിൻ തന്നെ ദാനമാണ് ഫൈനലിസ്റ്റ് സ്ഥാനം, എഴുതി പഠിച്ച ത​ഗ് ഡയലോ​ഗ് പറയാനുള്ളതല്ല ബി​ഗ് ബോസ്'; റിയാസ്

  |

  ബി​ഗ് ബോസ് സീസൺ ഫോറിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മത്സരാർഥിയാണ് റിയാസ് സലീം. ശേഷം ഷോയെ തന്നെ അക്ഷരാർഥത്തിൽ മാറ്റിമറിച്ച മത്സരാർഥിയായി റിയാസ് മാറി. അതുകൊണ്ടുതന്നെ മൂന്നാം സ്ഥാനം നേടിയുള്ള റിയാസിന്റെ ഏറ്റവും ഒടുവിലത്തെ പുറത്താകൽ പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്‍തു.

  താൻ ഇവിടെ റിയൽ ആയിരുന്നുവെന്നാണ് പുറത്തായതിന് ശേഷം റിയാസ് പറഞ്ഞത്. ഹൗസിലേക്ക് കയറിയപ്പോൾ തന്നെ നിലപാടുകളിലെ വ്യക്തത പ്രദർശിപ്പിച്ച ആളാണ് റിയാസ്.

  '​ദിൽഷയോട് മാപ്പ് പറയണമെന്ന് തോന്നിയിട്ടില്ല, റിയാസ് ജയിക്കാതിരുന്നത് സങ്കടത്തിലാക്കി'; ​ശാലിനി പറയുന്നു

  നിരവധി വർഷങ്ങളായി ബിഗ് ബോസ് ഷോയുടെ വലിയ ആരാധകനായ ഹിന്ദിയിലേത് ഉൾപ്പടെ മറുഭാഷ ബിഗ് ബോസുകൾ കാര്യമായി കണ്ടിട്ടുള്ള റിയാസ് പൂർണ്ണ ആത്മവിശ്വാസത്തോടെയാണ് ഷോയിലേക്ക് എത്തിയത്.

  മത്സരത്തിലേക്ക് എത്തുന്നത് വരെ ഈ സീസണിലെ എപ്പിസോഡുകൾ കണ്ട് വിലയിരുത്താനുള്ള സമയം ലഭിച്ചുവെന്നതും റിയാസിന് ലഭിച്ച വലിയ പ്ലസ്സായിരുന്നു.

  വൈൽഡ് കാർഡായി എത്തിയ സമയത്ത് സഹമത്സരാർഥികളെപ്പോലെ ഭൂരിഭാഗം പ്രേക്ഷകർക്കും വലിയ താൽപര്യമില്ലാതിരുന്ന മത്സരാർഥിയായിരുന്നു റിയാസ്.

  'സന്തോഷിക്കാൻ ഇതിൽ കൂടുതൽ എന്താണ് വേണ്ടത്?'; കാത്തിരുന്ന ആ ചിത്രങ്ങൾ പുറത്തുവിട്ട് വിഘ്‌നേഷ് ശിവൻ!

  എന്നാൽ ഷോ അന്തിമ ഘട്ടത്തിലേക്ക് എത്തിയപ്പോൾ ഗെയിമിനെ തിരിക്കുന്ന ആളായി റിയാസ് മാറി. ടൈറ്റിൽ കിരീടത്തിന് ഏറ്റവും അർഹതയുള്ള, സാധ്യതയുള്ള മത്സരാർഥികളിൽ പ്രധാനിയായും റിയാസ് മാറി.

  മൂന്നാം സ്ഥാനം കിട്ടി റിയാസ് പുറത്തായപ്പോഴും മത്സരാർഥികളും പ്രേക്ഷകരുമടക്കം ഒന്നടങ്കം പറഞ്ഞുകൊണ്ടിരുന്നത് റിയാസാണ് യഥാർഥ വിജയി എന്നാണ്. ​ഗ്രാന്റ് ഫിനാലെ കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോൾ ഇന്റർവ്യൂകളും പരിപാടികളുമായി തിരക്കിലാണ് റിയാസ്.

  അക്കൂട്ടത്തിൽ ഒരു യുട്യൂബ് ചാനലിന് നൽകിയ റിയാസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വാക്ക്ഔട്ട് നടത്തിയില്ലായിരുന്നുവെങ്കിൽ ജാസ്മിൻ ഫൈനലിസ്റ്റാകുമായിരുന്നുവെന്നാണ് റിയാസ് ഇപ്പോൾ പറയുന്നത്.

  'ജാസ്മിൻ മറ്റുള്ളവരുടെ അം​ഗീകാരം കിട്ടിയിട്ട് ജീവിക്കാൻ നടക്കുന്ന വ്യക്തിയല്ല. ജാസ്മിൻ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും ജാസ്മിൻ ഷോയിൽ വന്നത് തന്നെ ഒരു മെസേജ് കൊടുക്കുന്നത് പോലെയാണ്.'

  'ജാസ്മിൻ ഷോയിൽ വന്നപ്പോൾ മുതൽ ​ഗേൾഫ്രണ്ട്സിനെ കുറിച്ച് അടക്കം സംസാരിക്കുന്നതിനാൽ കുടുംബപ്രേക്ഷകർ ഇതെന്താണ് എന്ന് ചിന്തിച്ച് തുടങ്ങുന്നത് പോലും മാറ്റത്തിന്റെ തുടക്കമാണ് കാണിക്കുന്നത്. ദിൽഷ വിജയിക്കുമെന്നത് എനിക്കറിയാം.'

  'കാരണം റോബിൻ ​ഗെയിമില്ലില്ലാത്തതിനാൽ റോബിന്റെ ആളുകൾ ദിൽഷയെ സപ്പോർട്ട് ചെയ്യുമെന്ന് ഞാൻ മനസിലാക്കിയിരുന്നു. ഷോയിൽ തുടർന്നിരുന്നുവെങ്കിൽ വിജയിക്കാൻ സാധ്യതയുള്ള മത്സരാർഥിയായി ഞാൻ‌ കണ്ടിരുന്നത് ജാസ്മിനെയായിരുന്നു.'

  'ബി​ഗ് ബോസിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തയായ സ്ത്രീ ജാസ്മിനാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വളരെ ബോൾഡാണ്, അഭിപ്രായങ്ങൾ തുറന്ന് പറയും, ടാസ്ക്കിൽ നൂറ് ശതമാനം കൊടുത്ത് പങ്കെടുക്കുന്നു.'

  'അലമുറയിട്ടല്ല. കൃത്യമായി കാര്യങ്ങൾ പറയാൻ ജാസ്മിന് അറിയാമായിരുന്നു. ജാസ്മിനെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. വാക്ക് ഔട്ട് നടത്തിയില്ലായിരുന്നുവെങ്കിൽ ടോപ്പ് പൊസിഷനിൽ ജാസ്മിൻ ഉണ്ടാകുമായിരുന്നു.'

  'അതിനാൽ തന്നെ ഇത്തവണ ടോപ്പ് സിക്സിൽ എത്തിയ ഒരാളുടെ സ്ഥാനം ജാസ്മിന്റെ ദാനമാണെന്ന് പറയേണ്ടി വരും. റോബിൻ ഷോയിൽ നിന്നും പുറത്തായില്ലായിരുന്നുവെങ്കിൽ തീർച്ചയായും ടോപ്പ് സിക്സിൽ ഉണ്ടാകുമായിരുന്നു.'

  'എഴുതി പഠിച്ച ത​ഗ് ഡയലോഗ് പറയുന്നതല്ല ബി​ഗ് ബോസ് വിന്നിങ് ക്വാളിറ്റി എന്നാണ് ഞാൻ‌ മനസിലാക്കുന്നത്. ഇതുവരെ വീട്ടിൽ നടന്ന സംഭവങ്ങളിൽ എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല.'

  'റോബിൻ പോയതിൽ സങ്കടമുണ്ടായിരുന്നു. കാരണം ആ പ്ലാറ്റ് ഫോമിന്റെ വാല്യുവിനെ കുറിച്ച് എനിക്ക് നന്നായി അറിയാമായിരുന്നു.'

  'ഞാൻ ആ​ഗ്രഹിച്ചപോലെ റോബിനും ആ പ്ലാറ്റ്ഫോമിനെ ഇഷ്ടപ്പെട്ട് വന്ന വ്യക്തിയാണ്. ആ ചാൻസ് റോബിന് നഷ്ടപ്പെട്ടത് ഞാൻ കാരണമാണോയെന്ന വിഷമമാണ് ഉണ്ടായിരുന്നത്' റിയാസ് പറയുന്നു.

  Read more about: bigg boss
  English summary
  bigg boss malayalam season 4: riyas salim open up about jasmine and robin issues
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X