പത്ത് ലക്ഷം വരെ വാ​ഗ്ദാനം ചെയ്ത് ബി​ഗ് ബോസ്, റിയാസ് പണപ്പെട്ടിയെടുത്തില്ല, ഫൈനൽ തന്നെ ലക്ഷ്യം!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിക്കാൻ മൂന്ന് ദിവസം മാത്രം ശേഷിക്കെ മത്സരാർഥികൾ ഏറ്റവും ആശയ കുഴപ്പം നിറ‍ഞ്ഞ അവസ്ഥയിൽ എത്തിയിരിക്കുകയാണ്. എന്ത് തീരുമാനമെടുക്കുമെന്നാണ് അറിയാത്ത വിധം ആശയകുഴപ്പത്തിലാക്കുന്ന പണപ്പെട്ടി ടാസ്ക്കാണ് വീട്ടിലെ അവശേഷിക്കുന്ന ആറ് മത്സരാർഥികൾക്ക് നൽകിയിരിക്കുന്നത്.

ആദ്യം രണ്ട് ലക്ഷം രൂപ വാ​ഗ്ദാനം ചെയ്താണ് ബി​ഗ് ബോസ് പണപ്പെട്ടി ടാസ്ക്ക് ആരംഭിച്ചത്. ഫൈനലിൽ വിജയിക്കില്ലെന്ന് ഉറപ്പുള്ള ഒരു മത്സരാർഥിക്ക് പണപ്പെട്ടിയിൽ അടങ്ങിയിരിക്കുന്ന തുകയുമായി ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോകാം. എന്നാണ് ബി​ഗ് ബോസ് അറിയിച്ചിരിക്കുന്നത്.

നന്നായി ആലോചിച്ച ശേഷം ഒരാൾക്ക് പണപ്പെട്ടി എടുക്കാനുള്ള അവസരമാണ് ബി​ഗ് ബോസ് നൽകിയിരിക്കുന്നത്. ഇന്ന് ആ​ദ്യം പുറത്തിറങ്ങിയ പ്രമോയിൽ റിയാസ് പണപ്പെട്ടിയെടുക്കാൻ പോകുന്നതായാണ് കാണിച്ചിരിക്കുന്നത്.

എന്നാൽ പത്ത് ലക്ഷം വരെ ബി​ഗ് ബോസ് വാ​ഗ്ദാനം ചെയ്തിട്ടും റിയാസ് പണപ്പെട്ടിയെടുത്തില്ലെന്നാണ് വിവരം. പണപ്പെട്ടി ടാസ്ക്ക് തുടങ്ങിയപ്പോൾ രണ്ട് ലക്ഷമായിരുന്നു ബി​ഗ് ബോസ് വാ​ഗ്ദാനം ചെയ്തത്. ആരും പെട്ടിയെടുക്കാൻ തയ്യാറായില്ല.

രണ്ടാമത് അ‍ഞ്ച് ലക്ഷം രൂപയുടെ ഓഫറാണ് ബി​ഗ് ബോസ് മത്സരാർഥികൾക്ക് മുമ്പിൽ വെച്ചത്. അപ്പോഴും ആരും പണപ്പെട്ടി സ്വീകരിക്കാൻ തയ്യാറായില്ല.

പത്ത് ലക്ഷം വരെ വാ​ഗ്ദാനം ചെയ്ത് ബി​ഗ് ബോസ്

മൂന്നാമത് എട്ട് ലക്ഷം രൂപയായിരുന്നു ബി​ഗ് ബോസിന്റെ ഓഫർ. അപ്പോഴും ആരും പണം സ്വീകരിച്ച് ഒഴിയാതെ ​ഗ്രാന്റ് ഫിനാലെ കണ്ടിട്ടെ മടങ്ങുകയുള്ളൂവെന്ന തീരുമാനത്തിലാണ്. ആരും പണം സ്വീകരിക്കാൻ തയ്യാറാവാതിരുന്നതോടെ പത്ത് ലക്ഷത്തിന്റെ ഓഫറാണ് ബി​ഗ ബോസ് നാലാമത് മുന്നോട്ട് വെച്ചത്.

ഇത്ര വലിയൊരു സംഖ്യ സമ്മാനമായി പ്രഖ്യാപിച്ചിട്ടും ആരും ഇതുവരേയും പണപ്പെട്ടി സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. എല്ലാവരും തങ്ങൾക്ക് ജനപിന്തുണയുണ്ട് എന്ന ഉറച്ച വിശ്വാസത്തിൽ ​ഗ്രാന്റ് ഫിനാലെ കാണാനാകും എന്ന പ്രതീക്ഷയിലാണ് ബി​ഗ് ബോസ് പണപ്പെട്ടി ടാസ്ക്കിൽ പണം സ്വീകരിക്കാൻ തയ്യാറാവാതെ ഇരുന്നത്.

റിയാസ് പണപ്പെട്ടിയെടുത്തില്ല

പുറത്ത് നിന്ന് കളികണ്ട് വന്നിട്ടുള്ള മത്സരാർഥിയാണ് റിയാസ് എന്നതിനാൽ എല്ലാവരും റിയാസ് പണപ്പെട്ടി സ്വീകരിക്കുമെന്നാണ് കരുതിയിരുന്നത്. കാരണം പുതിയ പ്രമോയിലും റിയാസ് പണപ്പെട്ടി എടുക്കാൻ പോകുന്ന രം​ഗങ്ങളാണുള്ളത്.

പ്രമോ കണ്ട് റിയാസിനെ ഇഷ്ടപ്പെടുന്നവരെല്ലാം സങ്കടത്തിലായിരുന്നു. കാരണം മാറ്റത്തിന്റെ പാതയിൽ സഞ്ചരിക്കുന്ന റിയാസിനെ പോലൊരു മത്സരാർഥി വിജയിക്കുന്നത് ബി​ഗ് ബോസ് ഷോയ്ക്ക് തന്നെ അഭിമാനിക്കാൻ സാധിക്കുന്ന ഒന്നാണെന്നും അതിനാൽ ​ഗ്രാന്റ് ഫിനാലെ സ്റ്റേജിൽ റിയാസുണ്ടാകണമെന്നും ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്.

ഫൈനൽ തന്നെ ലക്ഷ്യം

റോബിൻ പോയശേഷം തനിക്ക് പുറത്ത് നെ​ഗറ്റീവ് വന്ന് തുടങ്ങിയിട്ടുണ്ടാകുമെന്ന് പലപ്പോഴും റോൺസണിനോട് അടക്കം റിയാസ് പറഞ്ഞിരുന്നു.

വീട്ടിലുള്ളവർ പോലും തന്റെ ചിന്തകൾ അം​ഗീകരിക്കാത്ത സ്ഥിതിക്ക് കേരളത്തിൽ തന്നെ സ്നേഹിക്കുന്നവർ ഉണ്ടാകുക സാധ്യമായ കാര്യമല്ലെന്ന ചിന്തയുള്ളത് പോലെയും റിയാസ് സംസാരിച്ചിരുന്നു.

അതിനാലാണ് റിയാസ് പണപ്പെട്ടി സ്വീകരിച്ച് കാണുമോ എന്ന ആശങ്ക താരത്തെ സ്നേഹിക്കുന്നവർക്ക് വന്ന് തുടങ്ങിയത്. റിയാസ് പണപ്പെട്ടി സ്വീകരിച്ചാലും വിജയിയാകാൻ പോകുന്ന വ്യക്തിയുടെ കാര്യത്തിലും വലിയ വ്യത്യാസങ്ങൾ വരും.

Recommended Video

വിന്നർ ദിൽഷ. യോഗ്യതകൾ പറഞ്ഞ് ഗായത്രി സുരേഷ് | *BiggBoss
ആര് ജയിക്കും?

നിലവിലെ സാഹചര്യത്തിൽ ബ്ലെസ്ലിയും ദിൽഷയുമാണ് വോട്ടിങിൽ ഇഞ്ചോടിഞ്ച് പോരാടുന്നത്. റോബിൻ ഫാൻസിന്റെ പിന്തുണയുള്ളതിനാൽ ദിൽഷ വളരെ സുഖമായി ജയിക്കുകയും ചെയ്യും.

അതേസമയം റിയാസ് ഷോ ക്വിറ്റ് ചെയ്താൽ‌ പിന്നെ ബ്ലെസ്ലിക്കായിരിക്കും റിയാസ് ഫാൻസിന്റെ വോട്ട് ലഭിക്കുക. അങ്ങനെ സംഭവിച്ചാൽ ബ്ലെസ്ലി കപ്പുയർത്തും.

മാത്രമല്ല പത്ത് ലക്ഷത്തിന് മുകളിൽ തുക ബി​ഗ് ബോസ് വാ​ഗ്ദാനം ചെയ്താലും മത്സരാർഥികളിൽ ഒരാൾ പണപ്പെട്ടി സ്വീകരിക്കും. അങ്ങനെ സംഭവിച്ചില്ലെങ്കിൽ‌ മിഡ് വീക്ക് എവിക്ഷൻ നടക്കും.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X