'ഫൈനൽ‌ ഫൈവിൽ‌ ലക്ഷ്മി പ്രിയയ്ക്ക് സ്ഥാനമുണ്ട്, ആക്ടീവായ മത്സരാർഥിയാണ്'; ഒടുവിൽ‌ സമ്മതിച്ച് റിയാസ് സലീം!

വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിക്കാനായി അവശേഷിക്കുന്നത്. ഹൗസിലെ മത്സരാർഥികളുടെ എണ്ണം ഓരോ ആഴ്ചയിലും ചുരു​ങ്ങി ഒമ്പതിൽ എത്തി നിൽക്കുകയാണ്.

ഇവരിൽ അഞ്ച് പേരാണ് സെമി ഫൈനൽ കളിച്ച് ഫിനാലെ വേദിയിൽ എത്താൻ പോകുന്നത്. അ‍ഞ്ചിലൊരാളായി ഫിനാലെ വേദിയിൽ എത്തി കപ്പുയർത്തുക എന്നതാണ് എല്ലാവരുടേയും ലക്ഷ്യം.

പതിനൊന്നാം ആഴ്ചയിൽ ശക്തമായ മത്സരമാണ് വീട്ടിലെ അം​ഗങ്ങൾ തമ്മിൽ നടക്കുന്നത്. വീക്കിലി ടാസ്ക്കായ മൈ ഡിയർ റോങ് നമ്പറും ആവേശകരമായി മുന്നോട്ട് പോവുകയാണ്.

ഇത്രയും ദിവസങ്ങൾ ഒരുമിച്ച് കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലും കാര്യങ്ങൾ വിലയിരുത്തിയതിനാലും എല്ല മത്സരാർഥികളുടെ ഉള്ളിലും ഫൈനൽ ഫൈവിൽ ആരെല്ലാം എത്തുമെന്നത് സംബന്ധിച്ച് ധാരണയുണ്ട്.

ആ ചിന്തകൾ എന്താണെന്ന് മോണിങ് ആക്ടിവിറ്റിയിലൂടെ ചോദിച്ച് അറിഞ്ഞിരിക്കുകയാണ് ബി​ഗ് ബോസ്. അതിൽ റിയാസ് പറഞ്ഞ മറുപടിയാണ് വൈറലാവുന്നത്.

പറയില്ലെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന ലക്ഷ്മിപ്രിയയുടെ പേര് വരെ റിയാസ് പറഞ്ഞിട്ടുണ്ട്.

ലക്ഷ്മിപ്രിയ ഫൈനൽ ഫൈവിൽ വരും

എപ്പോഴും വീട്ടിൽ ആക്ടീവായി കാണപ്പെടുന്ന മത്സരാർഥിയാണ് ലക്ഷ്മിപ്രിയയെന്നും അതിനാൽ ലക്ഷ്മിപ്രിയ ഫൈനൽ ഫൈവിൽ ഉണ്ടാകുമെന്നുമാണ് റിയാസ് പറയുന്നത്. 'ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചാണ് ലക്ഷ്മിപ്രിയ ഉയർന്ന് വന്നതെന്ന് പലപ്പോഴും വീട്ടിൽ പറഞ്ഞിട്ടുണ്ട്.'

'ആ ബുദ്ധിമുട്ടുകളെ മറികടന്ന് ബി​ഗ് ബോസ് വരെ എത്തി നിൽക്കുന്ന ലക്ഷ്മിപ്രിയയുടെ ജീവിതം കുറച്ച് പേർക്കെങ്കിലും പ്രചോദനമായിട്ടുണ്ടാകും.'

'മാത്രമല്ല വർഷങ്ങളായി സിനിമയിലുള്ള വ്യക്തിയായതിനാൽ കഴിവ് കണ്ടും പ്രേക്ഷകർക്ക് ഇഷ്ടം തോന്നിയേക്കാം. ലക്ഷ്മിപ്രിയ ഹൗസിൽ എപ്പോഴും ആക്ടീവായിട്ടുള്ള മത്സരാർഥിയാണ്.'

ലക്ഷ്മിപ്രിയയുടെ ജീവിതം പ്രേക്ഷകരെ സ്വാധീനിക്കും

'ബി​ഗ് ബോസ് ​ഹൗസിൽ നിൽക്കുമ്പോൾ ഒരു മത്സരാർഥിക്ക് ഉണ്ടായിരിക്കേണ്ട എനർജി ലക്ഷ്മി പ്രിയയ്ക്കുണ്ട്. എല്ലാ വികാരങ്ങളും ലക്ഷ്മിപ്രിയ പുറത്ത് കാണിക്കാറുണ്ട്. റിയലായാലും ഫേക്കായാലും.'

'മനുഷ്യന്മാരോടുള്ള സ്നേഹമാണെങ്കിലും വെറുപ്പാണെങ്കിലുമെല്ലാം ലക്ഷ്മി പ്രിയ പ്രകടിപ്പിക്കാറുണ്ട്. ഒരു മനുഷ്യന്റെ എല്ലാ വശങ്ങളും കാണിക്കുന്ന ഒരു മത്സരാർഥി വീട്ടിലുണ്ടായിരിക്കുന്നത് ജനങ്ങൾക്കും താൽപര്യമുള്ള കാര്യമായിരിക്കും.'

'അതിനാൽ ലക്ഷ്മിപ്രിയ ഫൈനൽ ഫൈവ് വരെ എത്തിയേക്കും. ഞാനും ലക്ഷ്മിപ്രിയയും കൂടാതെ ബ്ലെസ്ലി, ദിൽഷ, റോൺസൺ എന്നിവരും ഫൈനൽ ഫൈവിൽ വരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്' റിയാസ് പറഞ്ഞു.

റോൺസണും ഫൈനൽ ഫൈവിൽ വരും

തുടക്കത്തിൽ പിന്തുണ കുറവുള്ള മത്സരാർഥിയായിരുന്നു ലക്ഷ്മിപ്രിയ. ഒരോ ആഴ്ച കഴിയുന്തോറും ​ഗെയിമിലും മറ്റുമുള്ള ലക്ഷ്മിപ്രിയയുടെ സാന്നിദ്യം കൂടിയതോടെയാണ് പ്രേക്ഷകർ പിന്തുണ നൽകിയത്.

ബ്ലെസ്ലി, ദിൽഷ, റിയാസ് എന്നിവരെപ്പോലെ തന്നെ ലക്ഷ്മിപ്രിയയ്ക്കും ഇപ്പോൾ ആരാധകരുണ്ട്. റോബിനും ജാസ്മിനും ​ഗെയിമിലുണ്ടായിരുന്ന സമയത്ത് ഇവരെ മാത്രമാണ് പ്രേക്ഷകർ കൂടുതൽ ശ്രദ്ധിച്ചിരുന്നത്.

ഇരുവരും പുറത്തായ ശേഷമാണ് മറ്റുള്ളവർ മത്സരത്തിൽ ഫോമിലേക്ക് വന്നത്. ഹൗസിൽ റിയാസിന്റെ ഉറ്റ സുഹൃത്താണ് റോൺസൺ അതിനാലായിരിക്കാം ഫൈനൽ ഫൈവിൽ എത്തുന്നവരുടെ പേരിൽ റോൺസണിനേയും റിയാസ് പറഞ്ഞത്.

Recommended Video

Dr. Robin's Response To Marriage Proposal ❤️ | ദിൽഷയുടെ ചേച്ചി വഴി എല്ലാം സെറ്റ് | *Interview
കാരണങ്ങൾ വ്യക്തമാക്കി റിയാസ്

ഇപ്പോൾ വീക്കിലി ടാസ്ക്കും തർക്കങ്ങളുമാണ് വീട്ടിൽ നടക്കുന്നത്. റിയാസും ലക്ഷ്മിപ്രിയയും തമ്മിൽ വലിയ വാ​ഗ്വാദമാണ് നടന്നത്. രണ്ടുപേരും വിട്ടുകൊടുക്കാതെയാണ് ടാസ്ക്കിനിടയിലും ടാസ്ക്ക് കഴിഞ്ഞ ശേഷവും തർക്കിച്ചത്. വീട്ടിൽ അവശേഷിക്കുന്ന മത്സരരാർഥികളിൽ ഏഴ് പേരാണ് ഇത്തവണ നോമിനേഷനിൽ വന്നിരിക്കുന്നത്.

ദിൽഷയും ധന്യയും നോമിനേഷനിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. സൂരജ്, അഖിൽ, റോൺസൺ, ലക്ഷ്മിപ്രിയ, ബ്ലെസ്ലി, റിയാസ്, വിനയ് എന്നിവരാണ് നോമിനേഷനിൽ ഉൾപ്പെട്ടവർ.

ഇവരിൽ ഒരാൾ പുറത്താകാനാണ് സാധ്യത. വിനയിയോ സൂരജോ പോകാനുള്ള സാധ്യതയാണ് പ്രേക്ഷകർ പ്രവചിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X