റിയാസിനെ സോഷ്യൽ മീഡിയയിൽ ചീത്തവിളിക്കുന്നവർ ഈ അമ്മക്ക് പറയാനുള്ളത് കൂടി അറിയണം
ബിഗ് ബോസ് മലയാളം സീസൺ ഫോർ തുടങ്ങി നാല്പത് ദിവസം കഴിഞ്ഞാണ് വൈൽഡ് കാർഡ് എൻട്രിയായി വിനയ് മാധവും റിയാസ് സലീമും ഷോയിൽ എത്തുന്നത്. ഇരുവരും എത്തിയതോടെയാണ് ബിഗ് ബോസ് ഷോ കൂടുതൽ രസകരമായത്.
പുറത്ത് നിന്നും ഷോയിലെ മത്സരാർഥികളെ നല്ലപോലെ മനസിലാക്കിയതിന് ശേഷമാണ് റിയാസ് ബിഗ് ബോസ് ഷോയിലേക്ക് എത്തിയത്. അതുകൊണ്ട് തന്നെ ആരെയൊക്കെ കൂടെ നിർത്തണമെന്നും ആരെയൊക്കെ എതിർക്കണമെന്നും റിയാസിന്റെ വ്യക്തമായ ബോധ്യം ഉണ്ടായിരുന്നു.
താൻ ഒരു ഫെമിനിസ്റ്റ് ആണെന്ന് പറഞ്ഞാണ് റിയാസ് ഷോയിൽ എത്തിയത്. ബിഗ് ബോസ് ഷോയിൽ പലപ്പോഴും തന്റെ നിലപാടുകൾ ശക്തമായി തുറന്ന് പറയുന്ന ഒരു മത്സരാർഥിയുമാണ് റിയാസ്.
റോബിനുമായി ഉണ്ടായ തർക്കത്തിൽ ബിഗ് ബോസ് രണ്ട് ദിവാസത്തിന് ശേഷം റിയാസിനോട് അഭിപ്രായം തിരക്കിയപ്പോൾ വളരെ ശക്തമായി റോബിന്റെ പ്രവർത്തിയെ എതിർക്കുകയാണ് ചെയ്തത്. റോബിൻ പുറത്ത് പോയതിന് ശേഷം റിയാസിനെതിരെ ബിഗ് ബോസ് വീട്ടിലെ പല മത്സരാർഥികളും തിരിഞ്ഞു.

മാത്രമല്ല, പുറത്ത് റോബിൻ ആരാധകർ റിയാസിനെതിരെ വലിയ വിമർശനങ്ങളാണ് ഉന്നയിക്കുന്നത്. വ്യക്തിപരമായി താരത്തെ അപമാനിക്കുകയും ചെയ്യുന്നുണ്ട്.
ബിഗ് ബോസ് ഷോയിലെ മത്സരാർഥികളെ വ്യക്തിപരമായി അധിഷേപിക്കുമ്പോൾ അവരുടെ യഥാർത്ഥ സ്വഭാവം ഒരുപക്ഷെ നാം കരുതുന്നതുപോലെ ആയിരിക്കില്ല. റിയാസ് ബിഗ് ബോസ് വീട്ടിൽ ഒരു മത്സരാർത്ഥി എന്ന നിലയിൽ മാത്രമാണ് നിൽക്കുന്നത് താരത്തിന്റെ സ്വഭാവഗുണങ്ങൾ അടുത്ത് അറിയുമ്പോൾ ഒരുപക്ഷെ താരത്തെ വെറുക്കുന്നവർക്ക് അദ്ദേഹത്തോട് സ്നേഹം തോന്നാം.
റിയാസിനെ പോലെ ഒരു മകനെ ഏത് അമ്മമാർക്ക് കിട്ടിയാലും അത് അവരുടെ ഭാഗ്യമാണെന്ന് താരത്തിന്റെ അമ്മ തന്നെ പറയുന്നു.
റിയാസ് ബിഗ് ബോസ് വീട്ടിൽ ചെറിയ കാര്യങ്ങൾക്ക് പോലും വഴക്കുകൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ താരം അങ്ങനെ അല്ല. എല്ലാരോടും വളരെ സ്നേഹത്തോടെ പെരുമാറുന്ന വ്യക്തിയാണ്. എന്നാൽ അനീതി എവിടെ കണ്ടാലും അതിനെ ചോദ്യം ചെയ്യാൻ റിയാസ് മടിക്കാറില്ല. റിയാസ് ബിഗ് ബോസ് വീട്ടിനുള്ളിൽ ഫെയ്ക്ക് ആയി അല്ല നിൽക്കുന്നതെന്നും റിയാസിന്റെ ഉമ്മ പറയുന്നു.

ബിഗ് ബോസ് വീട് എന്നുള്ളത് പരസ്പരം സൗഹൃദത്തിൽ നിൽക്കേണ്ട ഒരു സ്ഥലം അല്ലെന്നും എല്ലാവരും അന്യോന്യം മറ്റുള്ളവർ ചെയ്യുന്ന കുറ്റങ്ങൾ തുറന്ന് പറയണമെന്നും അതുകൊണ്ടാണ് താന്നെ മകൻ അത്തരത്തിൽ നിൽക്കുന്നത് ഗെയിമിന്റെ ഭാഗമായാണെന്നും റിയാസിന്റെ അമ്മ പറയുന്നു.
റോബിനും റിയാസുമായുള്ള പ്രശ്നം അത് വീട്ടിനുള്ളിൽ മാത്രം ഒതുങ്ങുമെന്നും ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത് വന്നാൽ ഇരുവരും നല്ല ചെങ്ങാതിമാർ ആയിരിക്കുമെന്നും റിയാസിന്റെ അമ്മ പറയുന്നു.
ഇരുവരും വീട്ടിനുള്ളിൽ വഴക്ക് കൂടുന്നതും അടി ആവുന്നതും കണ്ടപ്പോൾ തനിക്ക് വിഷമം തോന്നിയതായി റിയാസിന്റെ ഉമ്മ പറയുന്നു. ആ വിഷയത്തിൽ ഇരുവരെയും കുറ്റം പറയാൻ കഴിയില്ല എന്നാൽ റിയാസിനെ എല്ലാരും ആക്രമിക്കുന്നു. വൈൽഡ് കാർഡ് എൻട്രിയായി താരം എത്തിയത് മുതൽ റിയാസിനെപ്പറ്റി വളരെ മോശമായ കമന്റുകളാണ് വരുന്നത്.
റിയാസ് പഠിക്കാൻ ബഹുമിടുക്കനാണ്. ഒരു വിഷയം പോലും പോകാതെയാണ് അവൻ എൻജിനിയറിങ് പഠിച്ച് എടുത്തത്. റിയാസിന് ബിഗ് ബോസിൽ പോകണം എന്നത് ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു. പഠിക്കുന്ന കാലത്ത് ഡോക്ടർ ആവണം എന്ന് ആഗ്രഹിച്ചിരുന്നു അത് നടന്നില്ല എന്നാൽ ഈ ആഗ്രഹം എങ്കിലും നടക്കട്ടെ എന്ന് താൻ കരുതിയതാണ് റിയാസിന്റെ ഉമ്മ പറഞ്ഞു.
Recommended Video

ഈ സീസണിൽ പ്രേക്ഷകരിൽ നിന്നും ഏറ്റവും കൂടുതൽ കുത്തുവാക്കുകൾ കേൾക്കേണ്ടിവന്ന മത്സരാർഥിയാണ് റിയാസ്. താരത്തിനെ പെണ്ണൻ എന്നും ഒൻപത് എന്നുമെല്ലാം പലരും സമൂഹ മാധ്യമങ്ങളിൽ വിളിക്കാറുണ്ട്. ഇതെല്ലം കണ്ട് വളരെയധികം വിഷമിക്കുകയാണ് റിയാസിന്റെ ഉമ്മയും വാപ്പയും. വീടിന്റെ ഉമ്മറത്ത് പോലും ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്ന് താരത്തിന്റെ ഉമ്മ പറയുന്നു.
റിയാസുനോട് മുൻ വൈരാഗ്യം ഉള്ളതുപോലെയാണ് ആളുകൾ പെരുമാറുന്നതെന്നും ഇതൊരു ഗെയിം ഷോ ആണെന്ന് ആരും മനസിലാക്കുന്നില്ലെന്നും റിയാസിന്റെ ഉമ്മ പറയുന്നു. റിയാസ് റോബിൻ പുറത്ത് പോയപ്പോഴും ജാസ്മിൻ പുറത്ത് പോയപ്പോഴും വിഷമിച്ചിരുന്നു.
ഇതെല്ലം തന്റെ മകന്റെ അഭിനയം ആണെന്ന് പലരും പറഞ്ഞിരുന്നതായി റിയാസിന്റെ അമ്മ വ്യക്തമാക്കി. ഒരിക്കലും ഗെയിമിന്റെ ഭാഗമായി അങ്ങനെയൊന്നും പെരുമാറുന്ന ആളല്ല റിയാസെന്നും വിഷമിച്ചത് വളരെ സത്യസന്ധമായി ആണെന്നും റിയാസിന്റെ അമ്മ വി വി വ്ലോഗ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.


Click it and Unblock the Notifications