India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവനെ പ്രേക്ഷകർ ഇഷ്ടപ്പെട്ട് തുടങ്ങിയതിൽ സന്തോഷിക്കുന്നു, ലക്ഷ്മിപ്രിയയായി കലക്കി'; റിയാസിന്റെ ബന്ധുക്കൾ

  |

  ബി​ഗ് ബോസ് സീസൺ ഫോറിൽ‌ വൈൽഡ് കാർഡായി വന്ന് പ്രേക്ഷകരെ കൈയ്യിലെടുത്ത മത്സരാർഥിയാണ് റിയാസ് സലീം. നാൽപ്പത്തിരണ്ട് ദിവസം പിന്നിട്ട ശേഷമാണ് റിയാസ് ബി​ഗ് ബോസിലേക്ക് എത്തിയത്. അധികകാലം വീട്ടിൽ കഴിയില്ലെന്ന് പ്രേക്ഷകർ കരുതിയിരുന്ന വ്യക്തി ഇന്ന് തൊണ്ണൂറ്റി ഒന്ന് ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്.

  ഇനി എലിമിനേഷൻ ഇല്ലെങ്കിൽ ഫൈനലിസ്റ്റിൽ ഒരാളായി റിയാസ് സലീം തീർച്ചയായും ഉണ്ടാകും. ഏഴാം വാരത്തിൽ ഷോ എത്തിയപ്പോഴായിരുന്നു റിയാസ് വന്നത്.

  ​ഇരുപത്തിനാലുകാരനായ റിയാസ് വീഡിയോ ക്രിയേറ്ററും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ്. ഈ സീസണിലെ രണ്ടാമത്തെ വൈൽഡ് കാർഡ് എൻട്രിയായാണ് റിയാസ് ഷോയിലേക്ക് എത്തിയത്.

  Also Read: 'ഞെട്ടിക്കുന്ന മേക്കോവർ, ആളെ മനസിലാകുന്നില്ലല്ലോ...'; ​ഗായകൻ അദ്നാൻ സമിയുടെ രൂപമാറ്റത്തെ പ്രശംസിച്ച് ആരാധകർ!

  പതിനേഴ് മത്സരാർഥികളുമായി ആരംഭിച്ച നാലാം സീസണിൽ മൂന്ന് വൈൽഡ് കാർഡ് എൻട്രികൾ മാത്രമാണ് സംഭവിച്ചിട്ടുള്ളത്. മലയാളം അധ്യാപകനും നടനുമായ മണികണ്ഠൻ ആയിരുന്നു ആദ്യം വന്നത്. ശേഷം റിയാസും വിനയിയും ഒരുമിച്ച് വീട്ടിലേക്ക് പോയി.

  കൊല്ലം ജില്ലയിലെ കരിക്കോട് സ്വദേശിയാണ് റിയാസ് സലിം. എഞ്ചിനീയറിങ് ബിരുദധാരിയായ റിയാസ് ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒമ്പത് വർഷമായി ബി​ഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ വലിയ ആരാധകനാണ് റിയാസ്.

  താനൊരു ഫെമിനിസ്റ്റ് ആണെന്ന് റിയാസ് അവകാശപ്പെടുന്നുണ്ട്. പുറത്ത് നിന്ന് പകുതി ദിവസത്തോളം ഷോ കണ്ട് എല്ലാ കാര്യങ്ങളും റിയാസ് വിലയിരുത്തിയിരുന്നു.

  Also Read: 'പുച്ഛമാണ് ജാസ്മിനോട്, റിയാസിൽ അശ്ലീലതയും സംസ്കാരശൂന്യതയും കുത്തിവെച്ചു'; ജാസ്മിനെതിരെ ജോൺ ജേക്കബ്

  ജാസ്മിൻ എം മൂസ എന്ന മത്സരാർഥിയുടെ നിലപാടുകളും ​ഗെയിമുകളും താനിഷ്ടപ്പെടുന്നുവെന്ന് റിയാസ് വീട്ടിലേക്ക് പ്രവേശിക്കും മുമ്പ് തന്നെ പറഞ്ഞിരുന്നു. വീട്ടിൽ കയറിയ ശേഷവും റിയാസ് ജാസ്മിനൊപ്പം നിന്നാണ് ​​ഗെയിം കളിച്ചത്.

  തുടക്കത്തിൽ ഒരുപാട് ആരാധകരുണ്ടായിരുന്ന മത്സരാർഥിയായിരുന്നു ജാസ്മിൻ. പക്ഷെ പിന്നീട് ജാസ്മിൻ എന്ത് തെറ്റ് ചെയ്താലും വീട്ടിലുള്ളവരാരും എതിർക്കാത്ത സ്ഥിതിയായി. മോഹൻലാൽ പോലും ജാസ്മിനെ തിരുത്തിയിരുന്നില്ല.

  ശേഷം റിയാസ് കൂടി വന്ന് ജാസ്മിനോട് കൂട്ടുകൂടി പ്രശ്നങ്ങൾ പുതിയത് വീട്ടിൽ സൃഷ്ടിക്കാനും അനാവശ്യമായി മറ്റുള്ളവരെ ചീത്ത പറയാനും വ്യക്തി ഹത്യ ചെയ്യാനും തുടങ്ങിയതോടെയാണ് ജാസ്മിനേയും റിയാസിനേയും പ്രേക്ഷകർ വെറുത്ത് തുടങ്ങിയത്.

  റോബിനുമായുള്ള പ്രശ്നത്തിന്റെ പേരിലാണ് ജാസ്മിൻ വീട്ടിൽ നിന്നും വാക്ക് ഔട്ട് ചെയ്തത്. റിയാസും റോബിനും തമ്മിൽ തർക്കമുണ്ടാവുകയും പിന്നീട് റോബിൻ റിയാസിനെ തല്ലുകയും ചെയ്തിരുന്നു. മറ്റൊരാളെ ഉപദ്രവിക്കുക എന്നത് ഹൗസിൽ അനുവദനീയമായിരുന്നില്ല.

  ജാസ്മിനും റിയാസും ഒരുമിച്ച് ഹൗസിലുണ്ടായിരുന്നപ്പോൾ ഏറ്റവും കൂടുതൽ വെറുത്തിരുന്നത് റോബിനെയായിരുന്നു. റോബിൻ വലിയ ജനപിന്തുണയുള്ള മത്സരാർഥിയായിരുന്നു. ജാസ്മിൻ പോയ ശേഷമാണ് റിയാസിന്റെ നെ​​ഗറ്റീവ് ഇമേജ്
  കുറച്ചെങ്കിലും പ്രേക്ഷകരുടെ മനസിൽ മാറി തുടങ്ങിയത്.

  ഇപ്പോൾ റിയാസിനെ കുറിച്ച് താരത്തിന്റെ ബന്ധുക്കളും അയൽക്കാരും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. 'റിയാസിന് ആദ്യം ഷോയിലുള്ളവർക്കോ പുറത്തുള്ളവർക്കോ ഇഷ്ടമായിരുന്നില്ലല്ലോ.... ഇപ്പോൾ എല്ലാവരും അവനെ മനസിലാക്കി സ്നേ​ഹിക്കുന്നുണ്ട്. അതിൽ സന്തോഷം തോന്നുന്നുണ്ട്.'

  'പിന്നെ വിജയിച്ചില്ലെങ്കിലും അവന് ഇത്രയും നാൾ വീട്ടിൽ‌ നിൽക്കാൻ സാധിച്ചല്ലോ അതിൽ ഞ​ങ്ങൾക്ക് സന്തോഷമുണ്ട്. അവൻ ചെയ്യുന്ന ടാസ്ക്കുകളും പറയുന്ന കോമഡികളുമെല്ലാം കേൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്.'

  'ലക്ഷ്മിപ്രിയയായി ആൾമാറാട്ടം ടാസ്ക്കിൽ നല്ല പ്രകടനമായിരുന്നു. ഒരുപാട് ചിരിച്ചു. സീസൺ ഫോർ‌ തുടങ്ങുമ്പോൾ‌ മുതൽ ബി​ഗ് ബോസിൽ റിയാസ് വേണമായിരുന്നുവെന്ന് ഞങ്ങൾക്ക് തോന്നുന്നുണ്ട്. കാരണം അവൻ മനസിലാക്കിയാണ് വീട്ടിൽ‌ നിൽക്കുന്നത്.'

  'അവൻ വിജയിക്കണമെന്ന് ആ​ഗ്രഹമുണ്ട്. ഞങ്ങളെല്ലാവരും പുറത്ത് നിന്ന് അവനെ സപ്പോർ‌ട്ട് ചെയ്യുന്നുണ്ട്. ചെന്ന ദിവസങ്ങളിൽ അവനെ എല്ലാവരും കുറ്റപ്പെടുത്തുന്നത് കണ്ടപ്പോൾ സങ്കടം തോന്നിയിരുന്നു' റിയാസിന്റെ ബന്ധുക്കളും അയൽക്കാരും സുഹൃത്തുക്കളും പറഞ്ഞു.

  Read more about: bigg boss
  English summary
  bigg boss malayalam season 4: riyas salim's relatives opens up about his game plan and dedication
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X