For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിയാസിന് കുടുംബവും ഉപ്പയും ഉമ്മയുമുണ്ടെന്ന് ആരും ഓർക്കുന്നില്ല, അവനും പുറത്ത് ജീവിതമുണ്ട്: സഹോദരി

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനത്തിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. ഇനി വെറും രണ്ടാഴ്ചകൾ മാത്രമാണ് ആര് നാലാം സീസണിൽ കപ്പുയർത്തുമെന്ന് അറിയാൻ അവശേഷിക്കുന്നത. കഴിഞ്ഞ ദിവസം അഖിൽ പുറത്തായതോടെ വീട്ടിൽ അവശേഷിക്കുന്നവരുടെ എണ്ണം എട്ടായി കുറഞ്ഞു.

  റിയാസ്, ബ്ലെസ്ലി, ദിൽഷ, റോൺസൺ, ധന്യ, വിനയ്, ലക്ഷ്മിപ്രിയ, സൂരജ് എന്നിവരാണ് അവസാന എട്ടിലേക്ക് എത്തിയിരിക്കുന്നത്. ഇവരിൽ നിന്നും അ‍ഞ്ചുപേർ ഫിനാലെയിലേക്ക് പോകും. മൂന്ന് പേർ അതിന് മുമ്പുള്ള ആഴ്ചയിൽ വീട്ടിൽ നിന്നും പുറത്താകും.

  ഇപ്പോഴത്തെ സാഹചര്യത്തിൽ‌ വീട്ടിൽ വോട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ മുന്നിൽ നിൽക്കുന്നത് ബ്ലെസ്ലിയാണ്.

  Also Read: 'കല്യാണം കഴിഞ്ഞ പിറ്റേ ദിവസം ഷൂട്ടിങിന് പോയി, ഇതുവരെ ഒന്നിച്ച് കുറച്ച് ദിവസം ചിലവഴിച്ചില്ല'; രൺബീർ കപൂർ!

  ദിൽഷ, റിയാസ്, ല​ക്ഷ്മിപ്രിയ തുടങ്ങിയവർ പിന്നാലെയുണ്ട്. റോബിനായിരുന്നു വോട്ടിന്റെ കാര്യത്തിൽ വീട്ടിൽ ആധിപത്യം പുലർത്തിയിരുന്ന മത്സരാർഥി. എന്നാൽ പുറത്തായതിനാൽ റോബിന്റെ സുഹൃത്തായ ദിൽഷയ്ക്കാണ് റോബിൻ ആരാധകർ ഇപ്പോൾ വോട്ട് നൽകുന്നത്.

  റിയാസിനെ സ്നേഹിക്കുന്നവരെക്കാൾ റിയാസിനെ വെറുക്കുന്നവരാണ് പ്രേക്ഷകരിൽ ഏറെയും. ജാസ്മിനൊപ്പമുള്ള റിയാസിന്റെ കൂട്ടുകെട്ടും റോബിനെ റിയാസ് പുറത്താക്കിയതുമാണ് പ്രേക്ഷക പ്രീതിയുടെ കാര്യത്തിൽ റിയാസ് പിന്നിലാകാൻ കാരണം.

  Also Read: 'ഉമ്മ വേദന സഹിക്കാൻ വിഷമിക്കാറുണ്ട്, ഇത്രയും നാൾ അവരുടെ ശബ്ദം കേൾക്കാതെ കഴിഞ്ഞിട്ടില്ല'; റിയാസ്!

  ബി​ഗ് ബോസിൽ മത്സരാർഥിയായി എത്തിയപ്പോൾ‌ മുതൽ വലിയ രീതിയിൽ സൈബർ ബുള്ളിയിങും ബോഡി ഷെയ്മിങും റിയാസിന് നേരെ നടക്കുന്നുണ്ട്. പെണ്ണൻ, ചാന്തുപൊട്ട്, ഒമ്പത് തുടങ്ങി വളരെ നീചമായ ഭാഷകളി‌ലാണ് റിയാസിനെ പലരും സോഷ്യൽമീഡിയയിൽ കമന്റുകളിലൂടെ കളിയാക്കുന്നത്.

  ഇപ്പോൾ റിയാസിനെ കുറിച്ച് താരത്തിന്റെ സഹോദരി ജസീന പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. 'റിയാസ് വളരെ നന്നായി ​ഗെയിം കളിക്കുന്ന മത്സരാർഥിയാണ്. അവൻ വീട്ടിലേത് പോലെ തന്നെ പുറത്തും അവന് പറയാനുളള കാര്യങ്ങൾ വെട്ടി തുറന്ന് പറയാറുണ്ട്.'

  'അവൻ എന്റെ സുഹൃത്തിനെപ്പോലെയാണ്. അവൻ വളരെ ചെറുപ്പമായിരുന്നപ്പോഴാണ് എന്റെ വിവാഹം കഴിഞ്ഞത്. അവന് ഉപ്പയും ഉമ്മയുമാണ് ഏറെ പ്രിയപ്പെട്ടവർ. വീട്ടുകാർക്കോ നാട്ടുകാർക്കോ അവനെ കുറിച്ച് യാതൊരു വിധ പരാതിയും ഉണ്ടായിട്ടില്ല.'

  'എല്ലാവരും റിയാസിനെ സപ്പോർട്ട് ചെയ്യുന്നവരാണ്. ഇം​ഗ്ലീഷിലെ അവന്റെ പ്രാവീണ്യം പോലും അവൻ സ്വയം സമ്പാദിച്ചെടുത്തതാണ്. അവനെ പലരും പ്രത്യേകിച്ച് ചില യുട്യൂബ് ചാനലുകാർ വളരെ മോശമായി ചിത്രീകരിക്കുന്നുണ്ട്. ഒരു മനുഷ്യർപോലും ഇതുവരെ ഞങ്ങളോട് റിയാസ് മോശമാണെന്ന് പറഞ്ഞിട്ടില്ല.'

  'അത്തരം കമന്റുകൾ ഞാൻ കേട്ടത് സോഷ്യൽമീഡ‍ിയ വഴിയാണ്. പലതും ഞങ്ങളെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അവനെ കുറിച്ച് പലരും പറഞ്ഞ് പരത്തുന്ന കാര്യങ്ങൾ കണ്ട് ഉപ്പയ്ക്ക് പല തവണ മനോവിഷമം ഉണ്ടാവുകയും അദ്ദേഹത്തിന്റെ ആരോ​ഗ്യസ്ഥിതി വഷളാവുകയും ചെയ്തിരുന്നു.'

  'വീട്ടിലുള്ള എല്ലാവർക്കും എന്നപ്പോലെ റിയാസിനും കുടുംബവും വീടിന് പുറത്ത് ഒരു ജീവിതവും ഉണ്ടെന്ന് ആരും മനസിലാക്കുന്നില്ല. ജാസ്മിനും അവനും നല്ല സുഹൃത്തുക്കളാണ്. അവന്റെ കാഴ്ചപ്പാടുകൾ ജാസ്മിന് പെട്ടന്ന് മനസിലാകുന്നുണ്ട് അതായിരിക്കാം അവർ പരസ്പരം വേ​ഗത്തിൽ അടുക്കാൻ കാരണമായത്.'

  'റോബിൻ-റിയാസ് പ്രശ്നം വൈറലായപ്പോൾ വിഷമം തോന്നിയിരുന്നു. ആ വീട്ടിൽ നടക്കുന്ന കാര്യങ്ങളാണ്. അതേ കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. തല്ലിയെന്നും തല്ലിയില്ലെന്നും രണ്ട് പക്ഷമുണ്ട് ആ വിഷയത്തിൽ എല്ലാവർക്കും അതിനാൽ തന്നെ അഭിപ്രായം പറയുന്നില്ല' റിയാസിന്റെ സഹോദരി ജസീന പറഞ്ഞു.

  ടോപ്പ് ഫൈവിൽ‌ വരാനുള്ള റിയാസിന്റെ സാധ്യത ഏറി വരികയാണ്. പതിനൊന്നാം ആഴ്ചയിൽ വീക്കിലി ടാസ്ക്കിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ നോമിനേഷൻ ഫ്രീ കാർഡും റിയാസിന് ലഭിച്ചിട്ടുണ്ട്. ഹിന്ദി ബി​ഗ് ബോസിൽ പങ്കെടുക്കുക എന്നതും റിയാസിന്റെ സ്വപ്നമാണ്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: riyas salim's sister open up about cyberbullying and degrading
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X