ഭാഗ്യം കൊണ്ടാണ് ഇവിടെ ആ മത്സരാർഥി നിന്നുപോകുന്നത്; റിയാസ്
ബിഗ് ബോസ് സീസൺ ഫോർ അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തി നിൽക്കുമ്പോൾ വീട്ടിൽ നല്ലപോലെ മത്സരിച്ചിരുന്നു ഒരു മത്സരാർഥി കൂടി ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായിരിക്കുകയാണ്. വളരെ അപ്രതീക്ഷിതമായിരുന്നു അഖിലിന്റെ പുറത്ത് പോക്ക്.
പ്രേക്ഷകർ ആരും തന്നെ പ്രതീക്ഷിച്ചില്ല. താരം പുറത്തായതോടെ ബിഗ് ബോസ് വീട്ടിലെ പല മത്സരാർഥികളും പരസ്പരം പറയുന്നത് എവിക്ഷനെ കുറിച്ചും പുറത്താവാൻ സാധ്യത ഉള്ള താരങ്ങളെ കുറിച്ചും ആണ്.

ബിഗ് ബോസ് വീട്ടിൽ ഭാഗ്യം കൊണ്ട് മാത്രം നിലനിന്ന് പോകുന്ന മത്സരാർഥി ധന്യയാണെന്നും ധന്യ ബിഗ് ബോസ് വീട്ടിൽ എത്തിയ നാൾ മുതൽ ഇന്നുവരെ സെയ്ഫ് ഗെയിം കളിക്കുന്നുവെന്നും റിയാസ് റൊൺസനോട് പറഞ്ഞു.
ഇത്രെയും നാളായിട്ടും ധന്യ ഒരു തവണ മാത്രമേ നോമിനേഷനിൽ വന്നിട്ടുള്ളുവെന്നും റിയാസ് പറഞ്ഞു. കഴിഞ്ഞ തവണ ക്യാപ്റ്റൻ ആയതിനാൽ ധന്യ എവിക്ഷൻ പ്രക്രിയയിൽ നിന്നും രക്ഷപ്പെട്ടിരുന്നു.
ക്യാപ്റ്റൻ സ്ഥാനത്ത് നിൽക്കുമ്പോൾ ധന്യ ചെയ്ത ഒരു കാര്യം റിയാസിന് ഇഷ്ട്ടപെട്ടിലായിരുന്നു. ജാസ്‍മിന്റെ കോഫീ പൗഡർ മാറ്റിവെച്ചതാണ് ഇഷ്ട്ടപ്പെടാത്തത്. തുടർന്ന് ഇരുവരും വഴക്കും കൂടിയിരുന്നു.
ഇത്തവണ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ആരൊക്കെയാണ് വീട്ടിൽ ഒഴുക്കിനൊത്ത് നീന്തുന്നത് എന്ന് ചോദിച്ചപ്പോഴും പലരും ധന്യയുടെ പേരാണ് പറഞ്ഞത് .
Recommended Video
ഇത്തവണ എവിക്ഷനിൽ വരാത്തതുകൊണ്ട് ധന്യ രക്ഷപെട്ടു. എന്നാൽ അടുത്ത ആഴ്ച എന്താവും സ്ഥിതി എന്ന കാര്യത്തിൽ ആശങ്കയിലാണ് പ്രേക്ഷകർ. റിയാസിന് നോമിനേഷൻ ഫ്രീ കാർഡ് ഉണ്ട്. പിന്നെ ക്യാപ്റ്റൻ ആയതുകൊണ്ട് ഒരുപക്ഷെ സൂരജ് ഒരുപക്ഷെ രക്ഷപെടാനാണ് സാധ്യത. മറ്റ് മത്സരത്തികളിൽ ആരൊക്കെ ഫൈനൽ ഫൈവിൽ എത്തുമെന്ന് കണ്ട് അറിയാം.


Click it and Unblock the Notifications