'ധന്യ ഹൗസിൽ തുടരുന്നത് ഭാഗ്യംകൊണ്ട് മാത്രം, പതിനൊന്ന് ആഴ്ചയിൽ പത്തിലും രക്ഷപ്പെട്ടു'; റിയാസ്
വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് ബിഗ് ബോസ് സീസൺ ഫോർ ഫിനാലെ നടക്കാൻ അവശേഷിക്കുന്നത്. കുട്ടി അഖിൽ കൂടി പോയതോടെ ഹൗസിലെ മത്സരാർഥികളുടെ എണ്ണം എട്ടായി കുറഞ്ഞു. ഇനിയങ്ങോട്ട് കളി മുറുകുമെന്ന് മോഹൻലാൽ മത്സരാർഥികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തുടരെ തുടരെ ഇനി ടാസ്ക്കുകൾ മത്സരാർഥികൾക്ക് ലഭിച്ചുകൊണ്ടിരിക്കും. പതിനൊന്നാം ആഴ്ചയിൽ അഖിൽ പുറത്താകുമെന്ന് ആരും കരുതിയിരുന്നില്ല.
റിയാസ് പോകുമെന്നാണ് പ്രേക്ഷകരടക്കം പ്രതീക്ഷിച്ചിരുന്നത്. കാരണം റോബിൻ പുറത്തായപ്പോൾ റിയാസിന് നേരെ പ്രേക്ഷകരിൽ ചിലരും റോബിൻ ആരാധകരും തിരിഞ്ഞിരുന്നു.
റിയാസിനെ പുറത്താക്കാനായി വോട്ട് സ്പ്ലിറ്റിങും നടന്നു. പക്ഷെ വോട്ട് സ്പ്ലിറ്റ് ചെയ്തതോടെ ഏറ്റവും കുറവ് വോട്ടുകൾ ലഭിച്ച മത്സരാർഥിയായി അഖിൽ മാറി. നന്നായി ടാസ്ക്കുകൾ കളിച്ചിരുന്ന മത്സരാർഥികളിൽ ഒരാളാണ് അഖിൽ.
ടോപ്പ് ഫൈവിൽ അഖിൽ കയറുമെന്ന് പുറത്തായ മത്സരാർഥികൾ അടക്കം പ്രതീക്ഷിച്ചിരുന്നതാണ്. മൂന്ന് തവണ ക്യാപ്റ്റനായിട്ടുള്ള ഏക മത്സരാർഥിയും അഖിൽ മാത്രമായിരുന്നു.
എവിക്ടായി പുറത്തേക്ക് പോയപ്പോൾ അഖിൽ തന്റെ ക്യാപ്റ്റൻസി സൂരജിന് കൈമാറിയിട്ടാണ് പോയത്. റിയാസ് സേഫായി എന്നത് വീട്ടുകാരെ പോലും അതിശയിപ്പിച്ച ഒന്നായിരുന്നു.

അതേസമയം വീട്ടിൽ ഏറ്റവും കൂർമ്മ ബുദ്ധിയും കൗശലവുമുള്ള ധന്യ മേരി വർഗീസ് എന്ന മത്സരാർഥിയെ കുറിച്ച് സേഫായ റിയാസ് റോൺസണിനോട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
'ധന്യ വീട്ടിൽ നിന്ന് പോകുന്നത് ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണെന്നും പതിനൊന്ന് ആഴ്ചയിൽ പത്തിലും രക്ഷപ്പെട്ടുവെന്നുമാണ്' റിയാസ് തന്റെ നിഗമനങ്ങൾ വെച്ച് റോൺസണിനോട് സംസാരിക്കുന്നത്.
'സൂരജും വളരെ കുറച്ച് തവണ മാത്രമെ നോമിനേഷനിൽ വന്നിട്ടുള്ളൂ. അല്ലാതെ വീട്ടിൽ ഏറ്റവും കൂടുതൽ ഭാഗ്യം തുണച്ചിട്ടുള്ള മത്സരാർഥി ധന്യയാണ്. പതിനൊന്ന് ആഴ്ച നോമിനേഷൻ ഉണ്ടായിരുന്നു. അതിൽ ഒരു ആഴ്ച മാത്രമാണ് ധന്യ നോമിനേഷനിൽ വന്നത്. പത്ത് നോമിനേഷനിൽ നിന്നും ധന്യ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ്.'

അല്ലാത്തപക്ഷം നോമിനേഷനിൽ വന്നിരുന്നെങ്കിൽ ധന്യ ചിലപ്പോൾ പുറത്ത് പോകുമായിരുന്നു എന്നാണ് റോൺസണിനോട് ധന്യ പറയുന്നത്. വന്നപ്പോൾ മുതൽ ധന്യയ്ക്ക് വലിയ ഗ്രൂപ്പ് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അതിൽ സുചിത്ര അടക്കമുള്ളവർ ഉൾപ്പെട്ടിരുന്നതിനാൽ ധന്യയെ പലപ്പോഴും നോമിനേറ്റ് ചെയ്യാതെ സേഫാക്കി.
ധന്യ, സുചിത്ര, റോൺസൺ തുടങ്ങിയവരെല്ലാം പരസ്പരം പിന്തുണച്ച് നന്നായി ഗെയിം കളിക്കുന്നവരെ നോമിനേഷനിൽ കൊണ്ടുവന്ന് പുറത്താക്കി. ധന്യ അടക്കമുള്ളവർ സേഫ് ഗെയിം ഒഴിവാക്കി സ്ട്രോങ്ങായി കളിച്ചിരുന്നെങ്കിൽ നിമിഷ, ജാനകി, അഖിൽ തുടങ്ങിയ മത്സരാർഥികൾ വീട്ടിൽ ഇപ്പോഴുമുണ്ടാകുമായിരുന്നു.
ധന്യ അഭിപ്രായങ്ങൾ പറയാറുണ്ടെങ്കിലും പലരുടേയും പേര് എടുത്ത് പറഞ്ഞ് പറയുന്നതിനോട് ധന്യ സഹകരിക്കാറില്ല. ധന്യയുടെ സേഫ് ഗെയിമിനെ കുറിച്ച് എല്ലാവരുടേയും മുമ്പിൽ തുറന്ന് പറഞ്ഞിട്ടുള്ള ഒരേ ഒരു വ്യക്തി ബ്ലെസ്ലി മാത്രമാണ്.
Recommended Video

ജയിൽ നോമിനേഷൻ പറയുന്ന സമയത്ത് പോലും ധന്യയും റോൺസണും എവിടേയും തൊടാതെ സംസാരിക്കുന്ന രീതിയാണ് പിന്തുടരുന്നത്. ഈ ആഴ്ച നോമിനേഷനിൽ വരികയാണെങ്കിൽ റോൺസൺ, വിനയ് തുടങ്ങിയവർ പുറത്തായേക്കും.
കഴിഞ്ഞ വീക്കിലി ടാസ്ക്കിൽ വിജയിയായതിനാൽ റിയാസിന് ഈ ആഴ്ച നോമിനേഷൻ ഫ്രീ ആകാൻ സാധിക്കും. ഒരിക്കലും പ്ലാൻ ചെയ്ത് വരാൻ പറ്റിയ സ്ഥലമല്ല ബിഗ് ബോസ്. വീട്ടിൽ ഇരുന്ന് ഷോ കാണുമ്പോൾ ബിഗ് ബോസ് ഈസിയായി തോന്നാം.
പക്ഷേ മെന്റലി നല്ല ശക്തി വേണം ഇവിടെ നിൽക്കാൻ. ഇവിടെ ഉണ്ടാകുന്ന പ്രശ്നങ്ങളെല്ലാം സംഭവിച്ച് പോകുന്നതാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്താകും എന്ന തോന്നലുണ്ടായിരുന്നുവെന്നും എവിക്ടായശേഷം മോഹൻലാലിനോട് സംസാരിക്കവെ അഖിൽ പറഞ്ഞു.


Click it and Unblock the Notifications