'റോബിനെ ഉപയോ​ഗിച്ച് അവന് തന്നെ ഞാൻ ട്രാപ്പ് ഉണ്ടാക്കിയിട്ടുണ്ട്'; ജയിലിൽ നടന്നതിനെ കുറിച്ച് ജാസ്മിനോട് റിയാസ്

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അറുപത് ദിനങ്ങൾ പിന്നിട്ട് മുന്നോട്ട് സഞ്ചരിക്കുകയാണ്. കളി മുറുകുന്നതിന് അനുസരിച്ച് ബി​ഗ് ബോസ് പ്രേക്ഷകരുടെ എണ്ണത്തിലും വർധനവുണ്ടാകുന്നുണ്ട്. അവശേഷിക്കുന്ന മത്സരാർഥികളായ പന്ത്രണ്ട് പേരിൽ ഈ ആഴ്ച മുഴുവൻ ഏറ്റവും കൂടുതൽ മുഴങ്ങി കേട്ട രണ്ടുപേരുകൾ റോബിൻ, റിയാസ് എന്നിവരുടേതായിരുന്നു.

ഇവർ തമ്മിലായിരുന്നു വഴക്കുകളിൽ ഏറെയും നടന്നത്. വീക്കിലി ടാസ്ക്ക് മുതലാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിച്ചത്. ​ഗെയിമിനിടയിൽ റിയാസ് ചെയ്ത ചില കള്ളത്തരങ്ങൾ ഹൗസിലെ മറ്റ് മത്സരാർഥികൾ കൈയ്യോടെ പൊക്കിയിരുന്നു. ശേഷമായിരുന്നു റിയാസ് ജാസ്മിനോട് അടക്കം ദേഷ്യപ്പെട്ടത്. ‍

റോബിൻ, റിയാസ് എന്നിവർ ​ഗെയിം നശിപ്പിക്കുന്ന രീതിയിൽ പ്രേപ്പർ‌ട്ടികൾ തട്ടിയിടുക അടക്കമുള്ളവ ചെയ്തിരുന്നു. ശേഷമാണ് വീട്ടിൽ നടത്തിയ ബഹളങ്ങളുടേയും പ്രശ്നങ്ങളുടേയും അടിസ്ഥാനത്തിൽ ഇരുവരേയും മറ്റ് മത്സരാർഥികൾ ജയിലിലേക്ക് അയച്ചത്.

ഇതിപ്പോൾ മുന്നാം തവണയാണ് റോബിനും റിയാസും ഒരുമിച്ച് ജയിലിൽ കഴിയുന്നത്. വളരെ സമാധാനപരമായിരുന്നു ഇരുവരുടേയും ഇപ്രാവശ്യത്തെ ജയിൽ വാസം. പതിവുപോലെ റോബിൻ ജയിനുള്ളിൽ വെച്ച് തന്റെ പ്ലാനുകൾ പതുക്കെ റിയാസിൽ കുത്തിവെക്കുന്നുണ്ടായിരുന്നു.

നിങ്ങളാണെന്റെ പിആർ

തനിക്ക് എതിരെ സുചിത്ര, ജാസ്മിൻ, റിയാസ് എന്നിവർ പറഞ്ഞ് പരത്തുന്ന നുണകളും പ്രശ്നങ്ങളും ഹൗസിന് പുറത്ത് വിലപ്പോകുന്നില്ലെന്നും ജനങ്ങളുടെ പിന്തുണ തനിക്കുണ്ടെന്ന തരത്തിലുമായിരുന്നു റോബിൻ റിയാസിനോട് സംസാരിച്ചത്.

മുമ്പും പുറത്ത് നടക്കുന്ന കാര്യങ്ങൾ മനകണ്ണുകൊണ്ട് അറിഞ്ഞ് മനസിലാക്കി പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട് റോബിൻ. 'നീയും സുചിത്രയും ജാസ്മിനുമാണ് എന്റെ പിആർ.'

നിങ്ങളാണ് എനിക്ക് കണ്ടന്റുണ്ടാക്കി തരുന്നത്. അതിനാൽ നിങ്ങൾ പോകണമെന്ന് ഞാൻ ആ​ഗ്രഹിക്കില്ലെന്നാണ്' റോബിൻ റിയാസിനോട് പറഞ്ഞത്. സംഭവം സത്യമാണ്. സുചിത്ര കൂടി റോബിന് എതിരായതോടെ വോട്ടുകൾ റോബിന് കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല.

റോബിന്റെ കള്ളത്തരങ്ങൾ

എന്നാൽ ഇതൊന്നും മനസിലാക്കാത്ത റിയാസ് റോബിന്റെ കള്ളത്തരങ്ങൾ തന്റെ ബുദ്ധികൊണ്ട് പൊളിച്ചുവെന്ന തരത്തിൽ ജാസ്മിനോട് സംസാരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.

താൻ ചെയ്യുന്ന കള്ളത്തരങ്ങൾ റോബിൻ വെളിപ്പെടുത്തിയെന്നും അത് സംപ്രേഷണം ചെയ്താൽ റോബിന് ജനങ്ങളഉടെ പിന്തുണ കുറയുമെന്നും അതിനാൽ താൻ സംസാരിക്കാതെ റോബിന് സംസാരിക്കാൻ സമയം കൊടുക്കുകയായിരുന്നുവെന്നുമാണ് റിയാസ് ജാസ്മിനോട് പറയുന്നത്.

'ഞാൻ‌ വന്നപ്പോൾ മുതൽ ഹൗസിൽ പ്രശ്നങ്ങളും ബഹളങ്ങളും മനപൂർവ്വം ഉണ്ടാക്കിയിട്ടുണ്ട്. അത് എനിക്ക് സ്ക്രീൻ സ്പേസ് കിട്ടാൻ വേണ്ടിയാണ്. അന്ന് ചെയ്ത കാര്യങ്ങൾ ഇപ്പോഴും വീടിന് പുറത്ത് എനിക്ക് സപ്പോർട്ട് കൂട്ടുന്നുണ്ട്.'

റിയാസ് ട്രാപ്പിലായോ?

'മാത്രമല്ല ഇപ്പോഴുള്ള ദിവസങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങൾ എനിക്ക് ലഭിക്കുന്ന ബോണസാണ്. റിയാസ്, ജാസ്മിൻ എന്നിവരായിരുന്നു മുമ്പ് കണ്ടന്റുണ്ടാക്കാൻ എന്നെ സഹായിച്ചതെങ്കിൽ ഇപ്പോൾ സുചിത്രയും എന്നെ കുറിച്ച് നെ​ഗറ്റീവ് പറഞ്ഞ് നിങ്ങളുടെ ​ഗ്യാങ്ങിൽ ചേർന്നിട്ടുണ്ട്.'

'ഇതെല്ലാം എനിക്ക് ​ഗുണം മാത്രമെ ചെയ്യൂവെന്നാണ് റോബിൻ പറഞ്ഞത്. അവന്റെ കള്ളത്തരങ്ങൾ ജനങ്ങൾ അറിയണം. അവന്റെ സ്വഭാവത്തിലെ വൈകൃതം മനസിലാക്കണം. അതിനാൽ ഞാൻ മനപൂർവ്വം അവൻ പറയുന്നത് കേട്ടിരുന്നു. മറുപടിയൊന്നും പറയാൻ പോയില്ല' റിയാസ് ജാസ്മിനോട് പറ‍ഞ്ഞു.

സത്യത്തിൽ റോബിനെ കാര്യവും കാരണവുമില്ലാതെ നിരന്തരം ജാസ്മിൻ ടാർ​ഗറ്റ് ചെയ്യുന്നതുകൊണ്ടാണ് ജാസ്മിന്റെ പിന്തുണയിൽ ഇടിവ് സംഭവിച്ചത്. കൂടാതെ ജാസ്മിൻ ഉപയോ​ഗിക്കുന്ന വാക്കുകളും അമിതമായ വികാരപ്രകടനങ്ങളുമെല്ലാം വോട്ട് കുറച്ചിട്ടുണ്ട്.

ഇപ്പോൾ റിയാസിനേക്കാൾ പിന്നിലാണ് ജാസ്മിന്റെ സ്ഥാനം. ലക്ഷ്മിപ്രിയ, ധന്യ, ദിൽഷ തുടങ്ങിയവരാണ് റോബിനും ബ്ലെസ്ലിക്കും ശേഷം പ്രേക്ഷക ഹൃദയം നേടിയവർ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X