ഡോക്ടര്‍ റോബിനെ ഫിസിക്കലി അപമാനിച്ച് റിയാസ്, അടിയ്ക്ക് മുമ്പ് രാവിലെ ഹൗസില്‍ നടന്നത്...
മലയാളി പ്രേക്ഷകരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് ബിഗ് ബോസ്. തുടക്കത്തില്‍ ഷോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഗെയിം എന്താണെന്ന് മനസിലാക്കിയതോടെ കുടുംബ പ്രേക്ഷകര്‍ പോലും ബിഗ് ബോസിന്റെ ആരാധകരായി മാറി. ഇപ്പോള്‍ ഫാമിലി ഓഡിയന്‍സിനിടയില്‍ പോലും ബിഗ് ബോസിന് മികച്ച കാഴ്ചക്കാരുണ്ട്.
വ്യത്യസ്ത നിലപാടും കാഴ്ചപ്പാടുമുളള ഒരു കൂട്ടം ആളുകളാണ് ബിഗ് ബോസില്‍
എത്തുന്നത്. വ്യത്യസ്ത തലത്തില്‍ ചിന്തിക്കുന്നവരായത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് ഇവര്‍ക്കിടയില്‍ അഭിപ്രായഭിന്നത ഉടലെടുക്കാറുണ്ട്. ഇത് ചെറിയ സമയം കൊണ്ട് തന്നെ രൂക്ഷമാവുകയും ചെയ്യും. ഇതാണ് അവസാനം വലിയ വഴക്കായി മാറുന്നത്.

സംഭവബഹുലമായി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. പത്താം ആഴ്ചയിലേയ്ക്ക് കടന്നിരിക്കുകയാണ്. ഇനി ഷോ അവസാനിക്കാന്‍ വളരെ കുറച്ച് ആഴ്ചകള്‍ മാത്രമയുള്ളൂ. നിലവില്‍ വൈല്‍ഡ് കാർഡ് എന്‍ട്രി ഉള്‍പ്പെടെ 11 പേരാണ് ഹൗസിലുള്ളത്. ഇവര്‍ എല്ലാവരുടേയും ആഗ്രഹം 100 ദിവസം വീട്ടില്‍ നില്‍ക്കണമെന്നാണ്. ഇതിനായി മികച്ച സ്ട്രറ്റജികളാണ് മത്സരാര്‍ത്ഥികള്‍ മെനയുന്നത്.
മത്സരാര്‍ത്ഥികള്‍ തങ്ങളുടെ തന്ത്രങ്ങള്‍ മാറ്റി പരീക്ഷിക്കുമ്പോള്‍ ബിഗ് ബോസും ഇതിനോടൊപ്പം കളിക്കുകയാണ്. മത്സരം കൂടുതല്‍ കടുപ്പിക്കുകയാണ്.

ബിഗ് ബോസ് സീസണ്‍ 4 ലെ ആജന്മശത്രുക്കളാണ് റിയാസും ഡോക്ടര്‍ റോബിനും. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടാണ് റിയാസ് എത്തിയത്. ഹൗസിലേയ്ക്ക് പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ ഡോക്ടറിനോടുള്ള ശത്രുത വ്യക്തമാക്കിയിരുന്നു. ഹൗസിലെത്തിയ രണ്ടാം ദിവസം തന്നെ നേരിട്ട് പ്രകടിപ്പിക്കുകയും ചെയ്തു. ഇവര്‍ തമ്മില്‍ വലിയ വഴക്ക് വരെ കുറഞ്ഞ ദിവസത്തിനുള്ളില്‍ നടന്നു.
അവതാരകനായ മോഹന്‍ലാല്‍ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജയിലില്‍ വെച്ച് വഴക്കുണ്ടാക്കിയതിനെ തുടര്‍ന്നാണ് റോബിന് ലാസ്റ്റ് വാണിംഗ് നല്‍കിയത്. ഇനി പ്രശ്‌നമുണ്ടാക്കിയാല്‍ ഷോയില്‍ നിന്ന് പുറത്താക്കുമെന്ന് ലാലേട്ടന്‍ പറഞ്ഞിരുന്നു.

ഇപ്പോഴിത റോബിനെ പരസ്യമായി പരിഹസിക്കുകയാണ് റിയാസ്. റോബിന്റെ ശബ്ദം കേള്‍ക്കുന്നത് പോലും തനിക്ക് ഇഷ്ടമല്ലെന്നാണ് റിയാസ് പറയുന്നത്. മോര്‍ണിംഗ് ടാസ്‌ക്കിലാണ് ഇക്കാര്യം തുറന്നടിച്ചത്.
രാവിലെ കാണുന്നതും കാണാന്‍ ആഗ്രഹിക്കാത്തതുമായ ബിഗ് ബോസ് ഹൗസിലെ അംഗങ്ങളുടെ പേര് പറയാനായിരുന്നു ടാസ്‌ക്ക്. ഇതില്‍ കാണാന്‍ മാത്രമല്ല ശബ്ദം പോലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വ്യക്തിയാണ് ഡോക്ടര്‍ റോബിന്‍ എന്നണ് റിയാസ് പറയുന്നത്. ഡോക്ടറിന്റെ ശബ്ദത്തെ പരിഹസിച്ച് കൊണ്ടാണ് റിയാസ് ഇക്കാര്യം പറഞ്ഞത്.

രാവില ഏറ്റവും ആദ്യം കാണുന്നത് എന്റെ മുഖം തന്നെയാണെന്നാണ് പറഞ്ഞ് കൊണ്ടാണ് റിയാസ് സംസാരിച്ച് തുടങ്ങിയത്. പിന്നീട് ജാസ്മിനേയും അതിന് ശേഷം റോണ്‍സനേയുമാണ് കാണുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
ഒട്ടും കാണാന്‍ ആഗ്രഹിക്കാത്തത് ഡോക്ടര്‍ റോബിനെയാണന്നും പറഞ്ഞു. രാവിലത്തെ പാട്ടു കഴിഞ്ഞുള്ള റോബിന്റെ ഗുഡ് മോണിംഗ് എന്ന പറയുന്ന ശബ്ദം പോലും തന്റെ കാതിന് അരോചകപ്പെടുത്തുന്നു എന്നും കൂട്ടിച്ചേര്‍ത്തു.
ഇത് ചിരിച്ച് കൊണ്ടാണ് ഡോക്ടര്‍ കേട്ടിരുന്നത്. റിയാസിനെ ട്രോളുന്നത് പോലെയുള്ള ചിരിയായിരുന്നു ഡോക്ടറിന്റെത്

സംഭവബഹുലമായി മുന്നോട്ട് പോവുകയാണ് ബിഗ് ബോസ് . നോമിനേഷന് ശേഷം നാടകീയ സംഭവ
ങ്ങള്‍ ഹൗസില്‍ നടന്നത്.
വീക്കിലി ടാസ്‌ക്കാണ് ബിഗ് ബോസ് ഹൗസില്‍ വലിയ പ്രശ്‌നം സൃഷ്ടിച്ചത്. ഫിസിക്കല്‍ ടാസ്‌ക്ക് അല്ലെങ്കില്‍ പോലും തമ്മിലടിയിലേയ്ക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയായിരുന്നു.
ഡോക്ടറും റിയാസും തമ്മിലായിരുന്നു പ്രശ്‌നം നടന്നത്. തര്‍ക്കത്തിനിടയില്‍ റിയാസിനെ ഡോക്ടര്‍ തല്ലി. ഇപ്പോള്‍ ഹൗസില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്.


Click it and Unblock the Notifications