'ജയിലിലേക്ക് ഇനി വരില്ല, അതുകൊണ്ട് പുതപ്പിൽ മൂത്രമൊഴിക്കു'മെന്ന് റിയാസ്; എന്തൊരു അഹങ്കാരമാണെന്ന് പ്രേക്ഷകർ!

കഴിഞ്ഞ ആഴ്ച വൈൽഡ് കാർ‌ഡ് എൻട്രിയായി വീട്ടിലേക്ക് എത്തിയ മത്സരാർഥിയാണ് റിയാസ് സലീം. ഒമ്പത് വർഷമായി വിവിധ ഭാഷകളിലുള്ള ബി​ഗ് ബോസ് കണ്ട് മനസിലാക്കി അതിയായ ആ​ഗ്രഹം വന്നതിനാലാണ് താൻ ബി​ഗ് ബോസ് മലയാളത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്ന് റിയാസ് പറഞ്ഞിരുന്നു.

പുതിയ വൈൽഡ് കാർഡുകൾ വന്നപ്പോൾ പ്രേക്ഷകർക്ക് ഏറ്റവും പ്രതീക്ഷയുള്ള മത്സരാർഥിയും റിയാസായിരുന്നു. ബി​ഗ് ബോസ് ഹിന്ദിയിൽ പങ്കെടുക്കുക എന്നതാണ് റിയാസിന്റെ സ്വപ്നം.

വീക്കിലി ടാസ്ക്കിലെ മോശം പ്രകടനത്തെ തുടർന്ന് ഇത്തവണ ജയിലിലായ രണ്ടുപേരിൽ ഒരാൾ റിയാസ് സലീമാണ്. കോടതി ടാസ്ക്കിൽ ഒരു ജ‍ഡ്ജായി ഇരുന്നിട്ടും പക്ഷാപാതപരമായി പെരുമാറുകയും അശ്ലീല ഭാഷകൾ പ്രയോ​ഗിക്കുകയും ചെയ്തുവെന്ന കാരണം കാണിച്ചാണ് മറ്റുള്ള മത്സരാർഥികൾ റിയാസിനെ ജയിലിലടച്ചത്.

റോബിനാണ് റിയാസിനൊപ്പം ജയിലിൽ പോയ മറ്റൊരു മത്സരാർഥി. വീക്കിലെ ടാസ്ക്കിലെ മോശം പ്രകടനമായിരുന്നു റോബിനെ ജയിലിലേക്ക് അയക്കാനുള്ള കാരണമായി മറ്റ് കുടുംബാം​ഗങ്ങൾ പറഞ്ഞത്. ജയിലിൽ ഒരുമിച്ച് ചിലവഴിക്കാൻ തുടങ്ങിയിട്ടും റോബിനും റിയാസും തമ്മിൽ വഴക്കാണ്.

ജയിലിലും തല്ലും വഴക്കും

ജയിലിൽ‌ കിടക്കുന്നവർക്കുള്ള ടാസ്ക്കായി ഇത്തവണ ലഭിച്ചത് ചുവപ്പും വെള്ളയും നിറത്തിലുള്ള മുത്തുകൾ ഇടകലർത്തി മനോഹരമായി കോർക്കുക എന്നതായിരുന്നു. എന്നാൽ ആ ടാസ്ക്കും റിയാസും റോബിനും ചേർന്ന് തമ്മിൽ തല്ലി കുളമാക്കതി.

മാല കോർക്കൽ പൂർത്തിയാക്കാതെ പുറത്തിറക്കില്ലെന്ന നിലപാടിലാണ് ബി​ഗ് ബോസ്. അതേസമയം ജയിലിൽ കഴിയവെ ജാസ്മിനോടും നിമിഷയോടും റിയാസ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ജയിലിൽ തനിക്ക് പുതക്കാൻ ലഭിച്ച പുതപ്പിൽ‌ മൂത്രമൊഴിക്കുമെന്നാണ് റിയാസ് പറയുന്നത്. ഇനി താൻ ജയിലിലേക്ക് വരേണ്ട സാഹ​ചര്യമുണ്ടാകില്ലെന്നും റിയാസ് പറയുന്നത് വൈറൽ വീഡിയോയിൽ കാണാം.

പുതപ്പിൽ മൂത്രമൊഴിക്കും

വീഡിയോ വൈറലായതോട റിയാസിന്റെ അഹങ്കാരത്തിന്റെ വാക്കുകളാണെന്നും വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ഇതെല്ലാം ചോദ്യം ചെയ്യണമെന്നും പ്രേക്ഷകർ ആ‌വശ്യപ്പെടുന്നുണ്ട്.

ഈ ആഴ്ചയിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ വീട്ടിൽ സൃഷ്ടിച്ച രണ്ടുപേരാണ് റോബിനും റിയാസും. റോബിൻ, റിയാസ്, ജാസ്മിൻ എന്നിവർക്കാണ് ഇത്തവണത്തെ ജയിൽ നോമിനേഷനിൽ ഏറ്റവുമധികം വോട്ടുകൾ ലഭിച്ചത്. ഇവർക്കായി ബിഗ് ബോസ് നൽകിയ ജയിൽ ടാസ്ക്കിൽ ജാസ്മിൻ വിജയിച്ചതിനാൽ ജയിലിൽ പോകാതെ രക്ഷപ്പെട്ടു.

പന്ത് ശേഖരിക്കുന്ന ​ഗെയിമാണ് റിയാസിനും റോബിനും ജാസ്മിനും നൽകിയത്. രണ്ട് ബസറുകൾക്കിടെ 170 പന്തുകളാണ് ജാസ്മിൻ ശേഖരിച്ചത്. നിമിഷയും ദിൽഷയുമാണ് ജാസ്മിനെ പിന്തുണച്ചത്.

വ്യക്തി വൈരാ​ഗ്യം കൂടുന്നു

രണ്ടാം സ്ഥാനത്തെത്തിയ റിയാസ് 99 പന്തുകൾ ശേഖരിച്ചപ്പോൾ റോബിന് മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 23 പന്തുകൾ മാത്രമേ റോബിന് ശേഖരിക്കാനായുള്ളൂ.

അഖിലും ബ്ലെസ്‍ലിയുമാണ് റോബിനെ പിന്തുണക്കാൻ എത്തിയത്. ബിഗ് ബോസ് ഹൗസിൽ നിലവിലെ മുഖ്യശത്രുക്കൾ ഒരുമിച്ച് ജയിലിൽ കിടക്കുന്നതിനാൽ ജയിലിലും തല്ലും വഴക്കുമാണ്.

ഇത്തവണത്തെ വീക്കിലി ടാസ്‍കിൽ മത്സരാർഥികളൊക്കെയും നല്ല പ്രകടനം നടത്തിയതിനാൽ ആകെ പോയിൻറുകളായ 2800 പോയിൻറുകളും നൽകുകയാണെന്നായിരുന്നു ബി​ഗ് ബോസിൻറെ ആദ്യ പ്രഖ്യാപനം. പിന്നീടാണ് അസഭ്യം പറഞ്ഞതിന് 300 പോയിൻറ് വെട്ടിക്കുറഞ്ഞു.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
വീക്കെൻഡ് എപ്പിസോഡിൽ പ്രതീക്ഷയെന്ന് പ്രേക്ഷകർ

അതായത് 2500 പോയിൻറുകളാണ് ലക്ഷ്വറി ഭക്ഷ്യവസ്തുക്കൾ തെരഞ്ഞെടുക്കാനായി മത്സരാർഥികൾക്ക് ഇത്തവണ ലഭിച്ചത്. വ്യക്തി​ഗത പോയിൻറുകൾ ലഭിച്ചവർക്കു മാത്രമാണ് ലക്ഷ്വറി വസ്തുക്കൾ തെര‍ഞ്ഞെടുക്കാൻ അവസരം ലഭിക്കുകയെന്നും ബി​ഗ് ബോസ് പിന്നാലെ അറിയിച്ചു.

നിമിഷ, ജാസ്‍മിൻ, സുചിത്ര, ദിൽഷ, അഖിൽ, ലക്ഷ്മിപ്രിയ, സൂരജ്, റോൺസൺ എന്നിവർക്കാണ് വീക്കിലി ടാസ്കിൽ വ്യക്തി​ഗത പോയിൻറുകൾ ലഭിച്ചത്.

അസഭ്യം പറയുന്നത് വർധിച്ചതിനാലാണ് പോയിന്റുകൾ ബി​ഗ് ബോസ് വെട്ടികുറച്ചത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X