For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിയാസ് സലിം എന്ന പേര് കാരണം കാക്ക എന്ന് വിളിച്ചു; ലക്ഷ്മി പ്രിയ വിഷമാണെന്ന് റിയാസും, വഴക്കിനെ പറ്റി പ്രേക്ഷകർ

  |

  റോബിന്‍ പുറത്തായതിന് ശേഷം ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ നിറഞ്ഞ് നില്‍ക്കുന്ന പേരാണ് റിയാസ് സലിം. നാല്‍പത് ദിവസത്തിന് ശേഷം ബിഗ് ബോസിലേക്ക് വൈല്‍ഡ് കാര്‍ഡായി വന്ന് വിജയത്തിന്റെ അടുക്കലേക്ക് നീങ്ങുകയാണ് റിയാസിപ്പോള്‍. ശക്തരായ എതിരാളികളെയെല്ലാം ബുദ്ധിപൂര്‍വ്വം നേരിട്ട് നന്നായി മത്സരിച്ച് തന്നെയാണ് റിയാസ് മുന്നോട്ട് പോവുന്നത്.

  അതേ സമയം ലക്ഷ്മി പ്രിയയ്ക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്നത്. എല്ലാ മതങ്ങളെയും ഒരുപോലെ സ്‌നേഹിക്കുന്നു എന്നൊക്കെ പറഞ്ഞ ലക്ഷ്മിയില്‍ നിന്നും ആരും പ്രതീക്ഷിക്കാത്ത വാക്കുകളാണ് കഴിഞ്ഞ ദിവസം വന്നത്. പ്രകോപനപരമായ നീക്കം നടത്തിയത് ആണെങ്കിലും വളരെ മോശമായി പോയെന്നാണ് ആരാധകരും പറയുന്നത്.

  റിയാസിന്റെ പ്രകോപനപരമായ ഇടപെടലിനെ കുറിച്ച് ആരാധകര്‍ പറയുന്നതിങ്ങനെ..

  'ഇതുവരെ ആരോടായാലും ബിഗ് ബോസ് ഷോയുടെ രീതിയിലുള്ള പ്രവോക്കിങ് മാത്രമെ റിയാസ് ഇത് വരെ ചെയ്തിട്ടുള്ളൂ. അത് ഗെയിമായി മാത്രമേ അവന്‍ എടുത്തിട്ടുള്ളൂ. അവന്റെ പ്രവോക്കിങ് പ്രേക്ഷകര്‍ക്ക് ആസ്വദിക്കാവുന്ന രീതിയിലും ആയിരുന്നു. എന്നാല്‍ ലക്ഷ്മി പ്രിയ കാണിച്ചതൊന്നും അങ്ങനെ ആയിരുന്നില്ല.

  റിയാസിന്റെ നടപ്പിനെയും ശൈലിയേയും സ്‌കിറ്റിലും അല്ലാതെയും മറ്റുള്ളവര്‍ പരിഹസിച്ചിട്ടുണ്ട്. ലക്ഷ്മി പ്രിയ അവനെ അനുകരിച്ച് കളിയാക്കിയപ്പോഴും അത് തമാശയായി എടുത്ത് ചിരിക്കുക മാത്രമേ അവന്‍ ചെയ്തുള്ളൂ.

  Also Read: കാവ്യ മാധവന്റെ കല്യാണത്തിനും പോകാത്തത് അതുകൊണ്ടാണ്; വിവാഹമോചനത്തെ കുറിച്ച് നടി ഐശ്വര്യ

  ലക്ഷ്മി പ്രിയ റിയാസിനെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണത്തെ കുറിച്ച്..

  'റിയാസ് സലിം എന്ന പേര് കാരണം കാക്ക എന്ന് വിളിക്കുകയും കാക്ക കരയുന്ന പോലെ കരഞ്ഞ് കളിയാക്കി. നിന്നെ പോലെയുള്ളവര്‍ മാനുഫാക്ച്ചറിങ് ഡിഫെക്ട് ഉളളവരാണെന്നും നീ അതുപോലെയാണ് സംസാരിക്കുന്നതെന്നും നിന്റെ സ്വഭാവം അതാണെന്നും പറഞ്ഞ് വ്യക്തിഹത്യ നടത്തി.

  മാത്രമല്ല ഒരു കമ്യൂണിറ്റിയെ മൊത്തം അടച്ച് ആക്ഷേപിച്ചപ്പോഴും റിയാസ് വളരെ വ്യക്തമായി അതിന് മറുപടി കൊടുത്തു. ഇതിലൂടെ ലക്ഷ്മി പ്രിയ എന്ന സ്ത്രീയുടെ ഉള്ളിലുള്ള മോശമായ ചിന്താഗതി പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു'.

  Also Read: റോബിനും ബ്ലെസ്ലിക്കും ഭ്രാന്താണെന്ന് വരെ പറഞ്ഞു; സ്വന്തം വൈകല്യങ്ങള്‍ റിയാസ് മുതലെടുക്കുകയാണെന്ന് ആരാധകര്‍

  റിയാസിന്റെ മറുപടിയിങ്ങനെയായിരുന്നു..

  'ഇതാണോ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ധര്‍മം? വലിയ സനാതന ധര്‍മം? സനാതന ധര്‍മത്തെയും എല്ലാ റിലീജിയനേയും ഒരേ പോലെ സ്‌നേഹിക്കുന്ന ആളാണ് ഞാന്‍. പക്ഷേ നിങ്ങളുടെ രീതി ഒരു ധര്‍മത്തിനും ചേര്‍ന്നതല്ല. വിഷമാണ് നിങ്ങള്‍, ടോക്‌സിക് ലേഡി എന്നായിരുന്നു റിയാസ് പറഞ്ഞ മറുപടി'.

  Also Read: മോണിക്കയുമായി ഞാന്‍ വേര്‍പിരിഞ്ഞു; ബിഗ് ബോസില്‍ നിന്ന് വന്നതിന് ശേഷം ബ്രേക്കപ്പ് ആയെന്ന് ജാസ്മിന്‍ എം മൂസ

  ഒരിക്കലും ലക്ഷ്മി പ്രിയ വിശ്വസിക്കുന്ന ആചാരങ്ങളേയോ സനാതന ധര്‍മത്തെയോ റിയാസ് മോശമായി പറഞ്ഞിട്ടില്ല. അങ്ങനെ വളച്ചൊടിക്കുന്നവരോട് പുച്ചം മാത്രം. ലക്ഷ്മി പ്രിയ എന്ന വിഷത്തെ മാത്രമാണ് കുറ്റപ്പെടുത്തിയത്. അവരുടെ ചിന്താഗതിയെ മാത്രം, അത് ബ്ലെസ്ലി ചോദിച്ചപ്പോള്‍ റിയാസ് വ്യക്തമായി പറയുന്നുമുണ്ട്.

  Recommended Video

  Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat

  റോബിനും ജാസ്മിനും പോയ ശേഷം ഷോ കാണാന്‍ താല്‍പര്യമില്ലാതിരുന്ന പലര്‍ക്കും ആശ്വാസമായതും പ്രെമോ മുതല്‍ ട്രോളുകളിലും അകത്തും പുറത്തുമെല്ലാം കൂടുതല്‍ മുഴങ്ങി കേള്‍ക്കുന്ന പേരും മികച്ച കണ്ടന്റ് ക്രിയേറ്ററും എല്ലാം റിയാസ് സലീം തന്നെ. വ്യക്തമായ സ്‌പേസ് ഉണ്ടാക്കിയ ഒരേ ഒരു ഗെയിമറാണ്..

  ഒറ്റപ്പെടുത്താനും തരംതാഴ്ത്താനുമാണ് തീരുമാനമെങ്കില്‍ ചേര്‍ത്ത് നിര്‍ത്തിയിരിക്കും. കാരണം നിലവില്‍ ഈ ഷോ വിന്‍ ചെയ്യാന്‍ ഏറ്റവും യോഗ്യന്‍ റിയാസാണ്. ആരാധകന്‍ പറഞ്ഞ് നിര്‍ത്തുന്നു.

  English summary
  Bigg Boss Malayalam Season 4: Riyas Take It In Game Spirit When Lakshmi Priya Moke Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X