പരദൂഷണം വീഡിയോ ടാസ്‌കില്‍ റിയാസ് അത് തെളിയിച്ചു; പറഞ്ഞ വാക്കുകള്‍ കൈ വിടാതെ റിയാസ്
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ നിന്നും വേറിട്ട പല കാര്യങ്ങളുമാണ് ഈ സീസണില്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഒത്തിരി പ്രത്യേകതകളുള്ള ബിഗ് ബോസ് മത്സരം ഇനി അവശേഷിക്കുന്നത് നാല് ദിവസം മാത്രമാണ്. അതിനുള്ളില്‍ മത്സരാര്‍ഥികളില്‍ നിന്നും ഏറ്റവും ശക്തമായ പ്രകടനം ഉണ്ടാവാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. എന്നാല്‍ പരസ്പരം ശത്രുതയുണ്ടാക്കുന്ന തരത്തിലൊരു വീക്ക്‌ലി ടാസ്‌കാണ് അവസാനമായി കുടുംബത്തിന് ലഭിച്ചത്.
ദൃശ്യവിസ്മയം എന്ന് പേരിട്ടിരിക്കുന്ന ഗെയിമില്‍ മത്സരാര്‍ഥികള്‍ രഹസ്യമായി പറഞ്ഞ കാര്യങ്ങള്‍ പൊതുവേദിയില്‍ കാണിക്കും. ശേഷം അതില്‍ നിന്നുമൊരു ചോദ്യം എടുക്കുകയും അത് ബാക്കിയുള്ളവര്‍ പറയുകയും വേണം. എന്നാല്‍ ഓരോരുത്തരും പറഞ്ഞ കാര്യങ്ങള്‍ അവിടെ വലിയ ബഹളത്തിനും വഴക്കിലേക്കുമെത്തുകയാണ്. പക്ഷേ റിയാസിന് മാത്രം തലകുനിക്കാതെ മുന്നോട്ട് പോവാന്‍ സാധിക്കുന്നുണ്ടെന്ന് ഈ ടാസ്‌കിലൂടെ വ്യക്തമായിരിക്കുകയാണ്.

പരദൂഷണം വീഡിയോ ടാസ്‌കില്‍ റിയാസ് ഇന്നലെ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ചത്. അവിടെ അവശേഷിക്കുന്ന മത്സരാര്‍ഥികളുടെ എല്ലാവരുടെയും വീഡിയോ ആണ് ബിഗ് ബോസ് പുറത്ത് വിടുന്നത്. മുന്‍പ് സഹമത്സരാര്‍ഥികളോട് ഓരോരുത്തരും പറഞ്ഞ കുറ്റങ്ങളും പരദൂഷണവുമാണ് വീഡിയോ രൂപത്തില്‍ പുറത്ത് വരുന്നത്. ആദ്യഘട്ടത്തില്‍ ധന്യയും രണ്ടാം ഘട്ടത്തില്‍ ദില്‍ഷയും റിയാസുമെല്ലാം അവര്‍ പറഞ്ഞ വീഡിയോയ്ക്ക് മറുപടി പറയേണ്ടി വന്നു.

എന്നാല്‍ റിയാസിന്റെ പേരില്‍ ഇട്ട രണ്ടു വീഡിയോയിലെ സംഭവങ്ങളും അവന്‍ അവിടെ ആടി തകര്‍ത്ത പ്രശ്‌നങ്ങളായിരുന്നു. ഒന്ന് ദില്‍ഷയുടെ ലവ് ട്രാക്ക്, മറ്റൊന്ന് ലക്ഷ്മിപ്രിയയുടെ നോമിനേഷന് മുന്‍പുള്ള സ്‌നേഹപ്രകടനം. രണ്ടും പരസ്യമായി റിയാസ് പറഞ്ഞ സംഭവങ്ങള്‍ തന്നെയാണ്. പക്ഷെ രാത്രി റിയാസ് ദില്‍ഷയുമായി സംസാരിക്കുമ്പോള്‍ ഇന്നലെ കാണിച്ച വീഡിയോയില്‍ അവന് ഏറ്റവും ഫീല്‍ ചെയ്തത് സൂരജ് അവനെ പറ്റി പറയുന്നതാണെന്ന് പറയുന്നുണ്ട്.

എല്ലാ കാര്യവും തുറന്ന് സംസാരിക്കാറുള്ള റിയാസ് എന്ത് കൊണ്ടാണ് ഈ കാര്യവും രഹസ്യമായി ദില്‍ഷയോട് മാത്രം പറഞ്ഞതെന്ന ചിന്ത പ്രേക്ഷകര്‍ക്ക് വന്നിരുന്നു. ഇക്കാര്യം സൂരജിനോട് നേരിട്ട് പോയി പറയുകയല്ലേ വേണ്ടതെന്ന് ചിലര്‍ ചൂണ്ടി കാണിക്കുകയും ചെയ്തു. എന്നാല്‍ ഒരു രാത്രിയുടെ ആയുസ്സേ ആ സംശയത്തിന് റിയാസ് കൊടുത്തുള്ളൂ. ഇന്ന് രാവിലെയുള്ള ടാസ്‌കില്‍ സൂരജടക്കം എല്ലവരുടെയും മുന്നില്‍ വെച്ച് തന്നെ അക്കാര്യത്തിലുള്ള തന്റെ അഭിപ്രായം റിയാസ് തുറന്നു പറഞ്ഞു.

അങ്ങനെ ആ പ്രശ്‌നവും അവിടെ ക്ലിയര്‍ ചെയ്തു. ഇതുവരെ പുതിയ വീക്ക്‌ലി ടാസ്‌കില്‍ തല കുനിക്കേണ്ടതായി വരാത്തത് റിയാസിന് മാത്രമാണെന്ന് ഉറപ്പിച്ച് പറയാം. അതുപോലെ, തന്നെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് റിയാസിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്്. എപ്പോഴും ഉള്ളത് പോലെ പറയുന്നത് പ്രവര്‍ത്തിയില്‍ കൊണ്ട് വരുന്ന വ്യക്തിയാണ് റിയാസെന്ന് ഒരിക്കല്‍ കൂടി ഇവിടെ തെളിയിച്ചിരിക്കുകയാണ്. റിയാസ് ശക്തമായി പ്രതികരിക്കുമ്പോഴും എല്ലാത്തിനും പരിധികള്‍ വെച്ചിട്ടുണ്ടെന്ന് ഇതില്‍ നിന്നും വ്യക്തമാവുന്നു.


Click it and Unblock the Notifications