ഗെയിം തുടങ്ങിയപ്പോൾ തന്നെ പുറത്ത്; പോയിന്റ് കൂട്ടാൻ പ്രയാസപ്പെട്ട് റിയാസ്

ബിഗ് ബോസ് സീസൺ ഫോർ അതിന്റെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന അവസരത്തിൽ വ്യത്യസ്തമായ നിരവധി ഗെയിമുകളാണ് തുടർന്നുള്ള ദിവസങ്ങളിൽ മത്സരാർഥികളെ കാത്തിരിക്കുന്നത്. ടിക്കറ്റ് ടു ഫിനാലെ എന്ന ഈ ആഴ്ചത്തെ വീക്കിലി ടാസ്ക്ക് ബിഗ് ബോസ് വീട്ടിലെ ഓരോ മത്സരാർഥികൾക്കും വളരെ വിലപ്പെട്ടതാണ്. അടുത്ത ആഴ്ചത്തെ എവിക്ഷൻ പ്രക്രിയയിൽ നിന്നും മുക്തിനേടി ഫൈനലിൽ ഇത്തരം എന്നതാണ് ഈ ടാസ്ക്കിന്റെ പ്രതേകത.

നിരവധി ഗെയിമുകൾ നിറഞ്ഞ ടാസ്ക്കിന്റെ ആദ്യ ദിവസം നടന്നത് മൂന്നു ടാസ്ക്കുകളാണ്. പുലർച്ചെ നാലുമണിക്കായിരുന്നു ആദ്യ ടാസ്ക്ക് ആരംഭിച്ചത്. മത്സരാർഥികളെയെല്ലാം വിളിച്ചുണർത്തിയശേഷം ടാസ്ക്ക് ആരംഭിച്ചു.

വെള്ളച്ചാട്ടം എന്ന് പേര് നൽകിയിരുന്ന ടാസ്ക്ക് വളരെ കടുപ്പമേറിയ ഒന്നായിരുന്നു. തൂണുകളില്‍ കെട്ടിയിട്ട ബക്കറ്റില്‍ വെള്ളം ഉണ്ടായിരിക്കും. അത് ഹാന്‍ഡില്‍ പിടിച്ച് മറയാതെ നിര്‍ത്തണം എന്നതാണ് ടാസ്‌ക്. കൈ മടക്കരുത്, ഹാന്‍ഡില്‍ നിന്നും പിടി വിടരുത്. വെള്ളം നിലത്ത് വീഴരുത്. എന്നിവയാണ് നിബന്ധന. ആര് പുറത്താക്കണമെന്ന് തീരുമാനിക്കുന്നത് താരങ്ങള്‍ തന്നെയാരിന്നു. മൈന്‍ഡ് ഗെയിം കളിച്ച് പുറത്താക്കണം എന്നതാണ് ടാസ്‌ക്. ടാസ്ക്കിൽ റിയാസ് വളരെ മികച്ച രീതിയിലാണ് പ്രകടനം കാഴ്ചവച്ചത്. പലരെയും പ്രകോപിപ്പിച്ച് പുറത്താക്കാൻ റിയാസ് നല്ലപോലെ ശ്രമിച്ചു.

riyas

ടാസ്ക്കിന്റെ അവസാനം വരെ പിടിച്ച് നിൽക്കാനും റിയാസ് ശ്രമിച്ചു. എന്നാൽ ധന്യ ആയിരുന്നു ടാസ്ക്കിൽ വിജയിച്ചത്. റിയാസ് ടാസ്ക്കിനിടെ കള്ളത്തരം കാണിച്ചു എന്നതരത്തിൽ ലക്ഷ്മിപ്രിയയും സംസാരിച്ചു. ഇത് റിയാസിനെ പ്രകോപിപ്പിച്ചു. ഗെയിമിന് ശേഷവും റിയാസ് ഇതിനെപറ്റി ലക്ഷ്മിപ്രിയയുമായി വഴക്ക് കൂടി. തന്നെ അനാവിഷമായി കള്ളൻ എന്ന് വിളിച്ചത്തിലാണ് റിയാസ് പ്രകോപിതനായത്.

ആദ്യത്തെ ടാസ്ക്കിൽ തോറ്റ റിയാസ് ഗാർഡൻ ഏരിയയിൽ മാറി നിന്ന് കരയുന്നുണ്ടായിരുന്നു. തുടർന്ന് രണ്ടാമത്തെ ടാസ്ക്ക് എത്തി. ഊന്നുവടി എന്നായിരുന്നു ടാസ്ക്കിന്റെ പേര്. മത്സരാർഥികൾ എല്ലാവരും കൈയിൽ ഊന്നു വടികളുമായി വൃത്തത്തിനുള്ളിൽ നിൽക്കണം. വിസിൽ അടിക്കുന്നത് അനുസരിച്ച് കയ്യിലെ ഊന്നുവടി വിട്ട് മുന്നിൽ നിൽക്കുന്ന മത്സരാർഥിയുടെ ഊന്നുവടി പിടിക്കണം എന്നതായിരുന്നു ഗെയിം. ഈ ഗെയിമിൽ ആദ്യത്തെ വിസിൽ അടിച്ചപ്പോൾ തന്നെ റിയാസിന്റെ കൈയിലെ വടി താഴെ വീഴുകയായിരുന്നു.

Recommended Video

Dr. Robin's Response To Marriage Proposal ❤️ | ദിൽഷയുടെ ചേച്ചി വഴി എല്ലാം സെറ്റ് | *Interview

ഒന്നാമത്തെ ടാസ്ക്കിൽ നല്ല രീതിയിൽ പോയിന്റ് നേടിയ റിയാസിന് രണ്ടാമത്തെ ടാസ്ക്ക് ഒരു വലിയ അടി ആവുകയായിരുന്നു. രണ്ടാമത്തെ ടാസ്ക്ക് കഴിഞ്ഞപ്പോൾ റോൻസോൺ ആയിരുന്നു വിജയി ആയത്. തുടർന്ന് റിയാസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X