ഈ സീസണിന്റെ പേര് തന്നെ കളര്‍ഫുള്‍ ആവുന്നത് റിയാസിലൂടെയാണ്; അവനെ ഇഷ്ടപ്പെട്ടതിന് കാരണമിത്, കുറിപ്പ് വൈറല്‍

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്നവരാരും ബിഗ് ബോസ് വിജയിച്ചിട്ടില്ലെന്നുള്ളത് സത്യമാണ്. എന്നാല്‍ മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി അത് നടക്കാന്‍ പോവുകയാണെന്നാണ് വിവരം. അവസാനഘട്ടത്തിലേക്ക് എത്തി നില്‍ക്കുന്ന ബിഗ് ബോസ് ഷോ യില്‍ വിന്നറാവാനുള്ള സാധ്യതകളുമായിട്ടാണ് റിയാസ് സലീം നിറഞ്ഞ് നില്‍ക്കുന്നത്. താരത്തിന് പിന്തുണ അറിയിച്ച് സോഷ്യല്‍ മീഡിയ പേജിലൂടെ നിരവധി കാര്യങ്ങളാണ് പ്രചരിക്കുന്നത്.

'40 ദിവസത്തിന് ശേഷം വന്ന റിയാസ് സലീമിനോട് വളരെ മോശമായ പ്രയോഗങ്ങളാണ് പലരും നടത്തിയത്. അദ്ദേഹത്തെ കുറിച്ചുള്ള എല്ലാ പോസ്റ്റിലും കളിയാക്കുന്ന കമന്റുകളായിരുന്നു. പലരും റിയാസിനെ ബോഡി ഷെയിമിങ് നടത്തുന്ന വീഡിയോ വരെ പുറത്ത് വിട്ടു.

അങ്ങനെ മാക്സിമം അവനെ കളിയാക്കാന്‍ ഓരോ ഫാന്‍സ് ശ്രമിച്ചു. അവന്റെ കുട്ടിക്കാലം മുതല്‍ ബിഗ് ബോസില്‍ കയറിയ നാള്‍ വരെയുള്ള കാര്യങ്ങള്‍ വരെ പരിഹാസങ്ങള്‍ക്ക് കാരണമായി'.

riyas

അവിടുന്ന് പിന്നെ നമ്മള്‍ കണ്ടത് റിയാസ് എന്നാ മത്സരാര്‍ഥിയുടെ ഗെയിമാണ്. ഓരോ ദിവസവും അവന്റെ ഗെയിം സ്റ്റാര്‍ജി കണ്ട്, അവനെ ഓരോ മലയാളിയും ഇഷ്ടപെട്ട് തുടങ്ങി. ദിവസം കൂടുംത്തോറും ആ ഇഷ്ടം കൂടി കൂടി വന്നു. മറ്റ് പല മത്സരാര്‍ഥികളുടെ ഫാന്‍സും അവന്റെ ഗെയിം ഇഷ്ടപ്പെട്ട് തുടങ്ങി.

അങ്ങനെ ഓരോ സ്റ്റെപ്പും അവന്റെ വളര്‍ച്ച നമ്മള്‍ കണ്ടു. കോള്‍ ടാസ്‌ക്, ആള്‍ മാറട്ടം, എന്നീ ടാസ്‌കുകളിലെ പെര്‍ഫോമന്‍സാണ് റിയാസിന്റെ ബിഗ് ബോസ് ജീവിതത്തില്‍ വഴിത്തിരിവായത്.

ഒടുവില്‍ അവിടെ ഉള്ളതില്‍ ഏറ്റവും ടാലന്റഡ് ആയിട്ടുള്ള മത്സരാര്‍ഥി റിയാസാണെന്ന് എല്ലാവരും പറഞ്ഞ് തുടങ്ങി. റിയാസിന്റെ കഴിവ് പുറത്ത് പോയ മത്സരാര്‍ഥികള്‍ തിരിച്ചു വന്നപ്പോള്‍ വെളിപ്പെടുത്തി. '

riyas

ഇത് മാത്രമല്ല ബിഗ് ബോസിനുള്ളില്‍ ഉള്ളവരില്‍ പലര്‍ക്കും നേര്‍വഴി കാണിക്കാന്‍ മാക്‌സിമം അവന്‍ ശ്രമിച്ചിരുന്നു. ഉദാഹരണം പറഞ്ഞാല്‍ നിന്നെ അനിയനായി കാണുന്ന ഒരാളെ പ്രേമിക്കരുതെന്ന് ബ്ലെസ്ലിയോട് പറഞ്ഞിരുന്നു. പിന്നെ ഡെയ്‌സിയുടെ അടുത്ത് ക്ഷമ പറയാനും റിയാസ് ആവശ്യപ്പെട്ടിരുന്നു.

വീടിനുള്ളില്‍ റിയാസിനെ ശത്രുവിനെ പോലെ കണ്ട ലക്ഷ്മിപ്രിയ വരെയും അവനോട് സ്‌നേഹം കാണിക്കുന്നതും, കെട്ടിപിടിക്കുന്നതും കണ്ടു. ആദ്യം വിമര്‍ശനങ്ങള്‍ വാങ്ങിയ റിയാസ് എല്ലാവര്‍ക്കും പ്രിയങ്കരനായി മാറി.

ഇ സീസണിന്റെ പേര് തന്നെ കളര്‍ഫുള്‍ എന്നത് അങ്ങനെ ആക്കിയത് റിയാസ് ആണ്. ന്യൂ നോര്‍മല്‍ അവനില്‍ കൂടെ ആകെട്ടെ എന്ന് നമ്മുക്ക് എല്ലാവര്‍ക്കും ആഗ്രഹിക്കാമെന്നും ആരാധകര്‍ പറയുന്നു. എന്തായാലും റിയാസോ ബ്ലെസ്ലിയോ വിന്നറായേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. ഒരു ദിവസത്തിനുള്ളില്‍ ബിഗ് ബോസിന്റെ ടൈറ്റില്‍ വിന്നറാരാണെന്ന കഥ പുറംലോകം അറിയും. അതിനായി കാത്തിരിക്കുകയാണ് പ്രേക്ഷകരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X