For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിന്റെ ഈ ശിക്ഷ കുറച്ച് കൂടിപ്പോയോ? റിയാസും റോബിനും വീണ്ടും ജയിലില്‍

  |

  വിജയകരമായ അമ്പത് ദിനങ്ങള്‍ പിന്നിട്ടുകഴിഞ്ഞു ബിഗ് ബോസ് സീസണ്‍ 4. ദിവസങ്ങള്‍ പിന്നിടുന്തോറും മത്സരവും കടുപ്പമേറിയതാവുകയാണ്. പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പുത്തന്‍ ടാസ്‌ക്കുകളും ഗെയിമുകളുമാണ് അപ്രതീക്ഷിതമായി മത്സരാര്‍ത്ഥികളെ തേടിയെത്തുന്നത്.

  ബിഗ് ബോസ് ഇന്നലെ കൊടുത്ത യമണ്ടന്‍ ടാസ്‌ക്കില്‍ മുട്ടന്‍ പണി കിട്ടിയിരിക്കുകയാണ് ഹൗസിനുള്ളിലെ മത്സരാര്‍ത്ഥികള്‍. ഹൗസിലെ സാധനങ്ങളെല്ലാം എടുത്തു മാറ്റിയ അവസ്ഥയില്‍ ശൂന്യമായിരുന്നു വീടിനകം മുഴുവനും. ആഹാരമോ ഭക്ഷണമോ വെള്ളമോ എന്തിന് ഇരിക്കാന്‍ ഒരു കസേര പോലും കൊടുക്കാതെ മത്സരാര്‍ത്ഥികളെ ഏറെ നേരം പാടുപെടുത്തിയ ബിഗ് ബോസ് ഒടുവില്‍ പുതിയ രസകരമായ ടാസ്‌ക്കുകള്‍ നല്‍കിയാണ് അവരെ സാധനങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിച്ചത്.

  സാധനങ്ങള്‍ വീണ്ടെടുക്കാന്‍ ബിഗ് ബോസ് പറയുന്ന ടാസ്‌ക്കുകള്‍ കളിച്ചേ മതിയാകൂ. ഓരോ ലെവല്‍ മത്സരങ്ങളിലൂടെ എല്ലാവരും കൂട്ടമായി ചേര്‍ന്ന് കളിച്ചതോടെ അവശ്യസാധനങ്ങള്‍ ഓരോന്നായി തിരികെ കിട്ടി. വിശപ്പിന്റെ വിളി അറിഞ്ഞ പലരും ഭക്ഷണം കിട്ടിയപ്പോള്‍ കാട്ടിയ സന്തോഷം ഒന്നു കാണേണ്ടതു തന്നെയായിരുന്നു. ഈ സംഭവത്തോടെ ഹൗസിനുള്ളിലെ മത്സരാര്‍ത്ഥികളുടെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കാന്‍ സാധിച്ചെന്നാണ് പല പ്രേക്ഷകരും കമന്റ് ചെയ്തത്.

  ടാസ്‌ക്കുകള്‍ ചെയ്യുന്നതിനിടെ റോബിനും റിയാസിനും പുതിയൊരു പണി കൂടി കിട്ടിയിരിക്കുകയാണ്. കഴിഞ്ഞ വാരം നോമിനേറ്റ് ചെയ്ത് ജയിലില്‍ പോയ റിയാസിനേയും റോബിനേയും വീണ്ടും ജയിലിനുള്ളില്‍ ആക്കുകയാണ് ബിഗ് ബോസ്. ഇരുവരോടും ജയിലിനുള്ളിലേക്ക് പോകാന്‍ പറഞ്ഞ ബിഗ് ബോസ് അവരോട് മാല കോര്‍ക്കല്‍ പൂര്‍ത്തിയാക്കാനും ആവശ്യപ്പെടുന്നുണ്ട്.

  Also Read: 'റിയാസിന് എനർജി ഡ്രിങ്ക്, റോബിനെ മൈൻഡ് പോലും ചെയ്തില്ല, ജാസ്മിന്റെ ദേഷ്യം റോബിന് ​ഗുണം ചെയ്യും'; അശ്വതി

  മൂന്നു ദിവസത്തെ ജയില്‍ വാസമാണ് ഇരുവര്‍ക്കും ചേര്‍ന്ന് പൂര്‍ത്തിയാക്കേണ്ടത്. ഇടയ്ക്ക് അവരെ പുറത്തിറക്കിയിരുന്നു. എന്നാല്‍ വീണ്ടും രണ്ടുപേരും ജയിലില്‍ കിടക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബിഗ് ബോസ്.

  Also Read:ഹൗസ് അംഗങ്ങള്‍ ഒറ്റപ്പെടുത്തുന്നു, റിയാസിനോട് വേദന പങ്കുവെച്ച് വിനയ്, ഒരു വഴിയേയുള്ളൂവെന്ന് താരം...

  എന്നാല്‍ ബിഗ് ബോസ് പറഞ്ഞത് കേട്ട് ഞെട്ടിയ റോബിനും റിയാസും പെട്ടെന്ന് എന്തു ചെയ്യണമെന്നറിയാതെ കണ്ണ് തള്ളി ഇരിക്കുകയാണ്. തനിക്ക് ഉറങ്ങാന്‍ പറ്റിയിട്ടില്ലെന്നും റോബിന് തലവേദനയുണ്ടെന്നൊക്കെ റിയാസ് ബിഗ് ബോസിനോട് പറഞ്ഞു നോക്കുന്നുണ്ടെങ്കിലും അതൊന്നും കേട്ട ഭാവമില്ല ബിഗ് ബോസിന്. ഇതിനുമാത്രം എന്ത് തെറ്റാണ് ചെയ്തതെന്നൊക്കെ ചോദിച്ച് പെട്ടെന്ന് തന്നെ റോബിനും റിയാസും ജയിലിനുള്ളിലേക്ക് കയറുകയാണ്. ഇനി ജയിലിനുള്ളിലിരുന്ന് മാല കോര്‍ക്കല്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മിക്കവാറും ഇരുവരേയും പുറത്തുവിടൂ.

  Recommended Video

  റോബിൻ ആലോചനയുമായി വന്നാൽ കെട്ടിക്കുമോ? | Bigg Boss Malayalam Dilsha's Sister Interview | FilmiBeat

  Also Read: 'ഈ കാരണങ്ങൾകൊണ്ട് റോബിന് പുറത്ത് ഫാൻസുണ്ടാകും'; ലക്ഷ്മിപ്രിയയോടും ബ്ലെസ്ലിയോടും ധന്യ!

  റിയാസിന്റെയും റോബിന്റെയും അവസ്ഥ കണ്ട് എല്ലാവര്‍ക്കും സങ്കടമുണ്ട്. പക്ഷെ, ബിഗ് ബോസ് പറയുന്നത് അനുസരിക്കാനേ നിര്‍വ്വാഹമുള്ളൂ. എങ്കിലും റിയാസും റോബിനും എല്ലാവിധ സഹായങ്ങളുമായി മത്സരാര്‍ത്ഥികള്‍. കഴിഞ്ഞ ആഴ്ച ലാലേട്ടന്‍ വന്നപ്പോള്‍ കൊടുത്ത മുന്നറിയിപ്പിനെ തുടര്‍ന്ന് റിയാസും റോബിനും ഇപ്പോള്‍ വഴക്കുണ്ടാക്കാതെ ശാന്തസ്വഭാവികളായി അടങ്ങിയിരിക്കുകയാണ്. ഇരുവരും ചേര്‍ന്ന് മാല കോര്‍ത്ത് ലാലേട്ടന് കൊടുക്കുകയും വേണം. അതിനുള്ള ശ്രമത്തിലാണ് റോബിനും റിയാസും.

  മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4-ല്‍ ഇപ്പോള്‍ 13 മത്സരാര്‍ത്ഥികളാണുള്ളത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി വന്ന വിനയ് മാധവ്, റിയാസ് സലീം എന്നിവരെ കൂടാതെ ഡോക്ടര്‍ റോബിന്‍, ദില്‍ഷ, ബ്ലെസ്‌ലി, സൂരജ്, അഖില്‍, സുചിത്ര, ലക്ഷ്മിപ്രിയ, ധന്യ, അപര്‍ണ, ജാസ്മിന്‍ എന്നിവരാണ് ഇപ്പോള്‍ ഹൗസിലുള്ളത്. കഴിഞ്ഞ ദിവസമാണ് നിമിഷ മത്സരത്തില്‍നിന്നും എലിമിനേറ്റ് ആയിപ്പോയത്.

  English summary
  Bigg Boss Malayalam Season 4; Riyaz and Robin got new punishment
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X