മലക്കം മറിഞ്ഞ് റിയാസ്; ഒടുവിൽ ബിഗ് ബോസിനും ദേഷ്യം വന്നു

കഴിഞ്ഞ ഒരു ആഴ്ചയാണ് ബിഗ് ബോസ് വീട്ടിൽ ഷോയുടെ ഗതി മാറ്റിയ ആ സംഭവം നടന്നത്. വീക്കിലി ടാസ്ക്കിന്റെ ഭാഗമായി റോബിൻ റിയാസിന്റെ കഴുത്തിൽ അണിഞ്ഞിരുന്ന മാല തട്ടിപ്പറിച്ച് കൊണ്ട് ഓടി. ഈ മാല തിരിച്ച് എടുക്കാൻ വേണ്ടി നടത്തിയ ശ്രമങ്ങൾ കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.

തുടർന്ന് റോബിൻ തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് റിയാസ് ബിഗ് ബോസിനോട് പരാതിപ്പെടുകയും ചെയ്തു. റിയാസിന്റെ ഈ പരാതിയിന്മേൽ ബിഗ് ബോസ് നടപടി എടുക്കുകയും തുടർന്ന് റോബിനെ സീക്രെട്ട് റൂമിലേക്ക് മാറ്റുകയും ചെയ്തു.

അതിനു ശേഷവും റിയാസിനോട് ബിഗ് ബോസ് കാര്യങ്ങൾ വിശദമായി ചോദിച്ചു. റിയാസിനോട് മാത്രമല്ല ബിഗ് ബോസ് വീട്ടിലെ മറ്റ് മത്സരാർഥികളുടെയെല്ലാം അഭിപ്രായം ആരാഞ്ഞശേഷമാണ് ബിഗ് ബോസ് ഒരു തീരുമാനത്തിൽ എത്തിയത്.

മത്സരിച്ച് പുറത്ത് പോകാതെ തന്റെ പിടിവാശി കാരണം ഒരാൾ പുറത്താക്കപ്പെട്ടു

ഓരോരുത്തരെയായി കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചു കാര്യങ്ങൾ തിരക്കിയപ്പോഴും റോബിന് എതിരെ ശക്തമായി സംസാരിച്ചത് റിയാസും ജാസ്മിനും ആണ്.

റോബിനെ തിരിച്ച് ഷോയിലേക്ക് കൊണ്ടുവന്നാൽ തനിക്ക് ഉണ്ടായ മാന നഷ്ടത്തിന് എന്ത് പരിഹാരമാണ് ബിഗ് ബോസ് കാണാൻ പോവുന്നതെന്നും ശാരീരികമായി ഒരാളെ ഉപദ്രവിച്ച മത്സരാർഥിക്ക് കൊടുക്കുന്ന ശിക്ഷ മൂന്ന് ദിവസം സീക്രട്ട് റൂമിലേക്ക് മാറ്റുന്നതാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ റിയാസ് ബിഗ് ബോസിനോട് ചോദിക്കുകയും ചെയ്തു.

ഇതിന്റെ എല്ലാം അടിസ്ഥാനത്തിലാണ് ബിഗ് ബോസ് വീട്ടിൽ നിന്നും റോബിനെ പുറത്താക്കാൻ ബിഗ് ബോസ് തീരുമാനിച്ചത്. താരം പുറത്തായശേഷം റിയാസ് വല്ലാത്ത വിഷമത്തിലാവുകയായിരുന്നു.

താൻ കാരണമാണോ റോബിൻ പുറത്തായതെന്ന് പല ആവൃത്തി റിയാസ് റൊൺസനോട് ചോദിക്കുന്നുണ്ടായിരുന്നു. മത്സരിച്ച് പുറത്ത് പോകാതെ തന്റെ പിടിവാശി കാരണം ഒരാൾ പുറത്താക്കപ്പെട്ടു എന്നതായിരുന്നു റിയാസിനെ അലട്ടിയിരുന്ന കാര്യം.

രാതിയുടെ പുറത്താണോ റോബിനെ ഷോയിൽ നിന്നും പുറത്താക്കിയത്

ഇതിൽ ഒരു വ്യക്തത ലഭിക്കാനായി കഴിഞ്ഞ ദിവസം റിയാസ് ബിഗ് ബോസിനോട് സംസാരിക്കണം എന്ന ആവശ്യപ്പെട്ടു. റിയാസിന്റെ അഭ്യർഥന മാനിച്ച് ബിഗ് ബോസ് റിയാസിനെ കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചു.

തന്റെ പരാതിയുടെ പുറത്താണോ റോബിനെ ഷോയിൽ നിന്നും പുറത്താക്കിയതെന്നു റിയാസ് ബിഗ് ബോസിനോട് ചോദിച്ചു. എന്നാൽ ഈ ചോദ്യത്തോട് ഉത്തരം നൽകാൻ ബിഗ് ബോസ് തയ്യാറായില്ല.

കഴിഞ്ഞ കാര്യങ്ങൾ കഴിഞ്ഞുവെന്നും ഇനി അതേകുറിച്ച് സംസാരിക്കേണ്ടതില്ലെന്നുമാണ് ബിഗ് ബോസ് മറുപടി നൽകിയത്. മറ്റ് കാര്യങ്ങൾ ചിന്ധിക്കാതെ കളിയിൽ മാത്രം ശ്രദ്ധിച്ച് മുന്നോട്ട് പോവാനും ബിഗ് ബോസ് റിയാസിനെ ഉപദേശിച്ചു.

Recommended Video

Dr. Robin's Real Behaviour | ബിഗ്ബോസ് റോബിനെ ദേഷ്യക്കാരനാക്കി | *BiggBoss | FilmiBeat Malayalam
ടാസ്ക്കുകളിൽ പലതിലും റിയാസ് റോബിനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു

ബിഗ് ബോസ് വീട്ടിൽ റിയാസ് വൈൽഡ് കാർഡ് ആയി കയറി വന്ന നാൾ തന്നെ പറഞ്ഞതാണ് റോബിനെ പുറത്താക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അതിനായി താൻ എന്തും ചെയ്യുമെന്ന് പറയുകയും ചെയ്തു. ടാസ്ക്കുകളിൽ പലതിലും റിയാസ് റോബിനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു വഴക്കുകളുമായി.

കഴിഞ്ഞ ആഴ്ചത്തെ ടാസ്കിലാണ് കാര്യങ്ങൾ കൈവിട്ട് പോയത്. റോബിനെ പുറത്താക്കണം എന്ന് ശക്തമായ രീതിയിൽ പ്രതികരിച്ച റിയാസിന്റെ ഈ പെട്ടന്നുള്ള നിറം മാറ്റത്തിന് കാരണം എന്താണെന്ന് പ്രേക്ഷകർ ചോദിക്കുന്നു.

റോബിന്റെ പുറത്താക്കൽ നടപടിയിൽ പരാതി കൊടുത്ത ആളിനുപോലും വ്യക്തതയില്ല എന്നാണ് റിയാസിന്റെ ഈ പ്രവർത്തി കണ്ട് പ്രേക്ഷകർ പറയുന്നത്. താൻ കാരണമാണ് റോബിൻ പുറത്ത് പോയതെങ്കിൽ അത് തനിക്ക് ലഭിക്കേണ്ട വോട്ടുകളെ ബാധിക്കുമെന്ന് താരത്തിന് അറിയാം എന്നും അതുകൊണ്ടാണ് റിയാസ് ഇപ്പോൾ ഇങ്ങനെ പെരുമാറുന്നതെന്നും പ്രേക്ഷകർ പറയുന്നു.

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X