ജാസ്മിന്‍ തന്നെയാണ് ഇഷ്ട മത്സരാർഥി; ജീവിതത്തിൻ്റെ ഏറ്റവും കടുപ്പമുള്ള വശത്തിലൂടെ വന്നതാണെന്ന് ആര്‍ജെ രഘു

ബിഗ് ബോസിലെ പ്രിയപ്പെട്ട മത്സരാര്‍ഥി ആരാണെന്ന ചോദ്യം പ്രസക്തമായി തുടരുകയാണ്. ഏഴുപത് ദിവസത്തോളമായിട്ടും ബിഗ് ബോസിലെ മത്സരാര്‍ഥികളില്‍ വിജയസാധ്യത ആരാണെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ പലര്‍ക്കും വലിയ പിന്തുണയാണ് പുറത്ത് ലഭിക്കുന്നത്. ഫാന്‍സ് ഗ്രൂപ്പുകളൊക്കെ സജീവമായി രംഗത്തുണ്ട്.

എങ്കിലും തനിക്കേറ്റവും പ്രിയപ്പെട്ട മത്സരാര്‍ഥി ജാസ്മിന്‍ എം മൂസ ആണെന്നാണ് മുന്‍ ബിഗ് ബോസ് താരവും ആര്‍ജെയുമായ രഘു പറയുന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ജാസ്മിന്‍ ഫേവറൈറ്റ് മത്സരാര്‍ഥിയാവാനുണ്ടായ കാരണം എന്താണൈന്ന് രഘു വ്യക്തമാക്കിയത്.

ജാസ്മിന്‍ വന്ന വഴികള്‍ എന്താണ് എന്നതിനെ കുറിച്ച് എനിക്ക് ധാരണയുണ്ട്

ബിഗ് ബോസിലെ ഫേവറൈറ്റ് മത്സരാര്‍ഥി ആരാണെന്ന് പലരും തന്നോട് ചോദിച്ചിരുന്നു. ഇതുവരെ കണ്ടത് വെച്ച് തന്റെ അഭിപ്രായത്തില്‍ പറയുകയാണെങ്കില്‍ അത് ജാസ്മിന്‍ എം മൂസ ആണെന്നാണ് ആര്‍ജെ രഘു പറയുന്നത്. അവരുടെ പേര് പറയാനും കാരണമുണ്ട്. ജാസ്മിന്‍ വന്ന വഴികള്‍ എന്താണ് എന്നതിനെ കുറിച്ച് എനിക്ക് ധാരണയുണ്ട്. ജാസ്മിനെ കുറിച്ചുള്ള പല വീഡിയോസ് കാണുകയും അവരുടെ നാടുമായി ബന്ധമുള്ള കുറച്ച് പേരെ എനിക്ക് അറിയുകയും ചെയ്യാം.

 ജീവിതത്തിന്റെ ഏറ്റവും കടുപ്പമുള്ള വശങ്ങളിലൂടെ വന്നയാളാണ്

ജീവിതത്തിന്റെ ഏറ്റവും കടുപ്പമുള്ള വശങ്ങളിലൂടെ വന്നയാളാണ് ജാസ്മിൻ. അവര്‍ ഗെയിമിന് വേണ്ടി ന്യായം പറയുന്നു എന്നത് എന്നെ ഇംപ്രെസ് ചെയ്തിട്ടില്ല. അതൊക്കെ എല്ലാ കാലത്തും നില്‍ക്കുമെന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ ഈ വീഡിയോയുമായി വരാനുള്ള കാരണം എന്താണെന്നും രഘു വ്യക്തമാക്കിയിരുന്നു. മാത്രമല്ല കഴിഞ്ഞ ദിവസം ജാസ്മിന്‍ നടത്തിയ ഗെയിം തന്ത്രങ്ങളെ കുറിച്ചും താരം പറഞ്ഞു.

 രണ്ട് മത്സരാര്‍ഥികളെ അവര്‍ പൊളിച്ച് കൈയ്യില്‍ കൊടുത്തു

തികച്ചും സ്ത്രീവിരുദ്ധമായിട്ടുള്ള, ടോക്‌സിക് ആയ, സ്ത്രീകള്‍ മാറി നില്‍ക്കണം എന്ന് ആഗ്രഹിക്കുന്ന രണ്ട് മത്സരാര്‍ഥികളെ അവര്‍ പൊളിച്ച് കൈയ്യില്‍ കൊടുത്തു. കഴിഞ്ഞ എപ്പിസോഡില്‍ ഞാനത് കണ്ടിരുന്നു. അന്നേരമാണ് ഈ വീഡിയോ ചെയ്യാമെന്ന് തീരുമാനിച്ചത്. ജാസ്മിന്‍ എന്റെ പ്രിയപ്പെട്ട മത്സരാര്‍ഥിയാണെന്ന് അറിയിക്കാനുള്ള വീഡിയോയാണ്. പിആര്‍ ആളുകള്‍ ഞങ്ങളെ മൂക്കില്‍ വലിച്ച് കയറ്റും എന്നൊക്കെ പറയുമ്പോള്‍ അവരുടെ മൂക്കിന്റെ വലിപ്പം മതിയാവാതെ വരും. ഇത്രമാത്രമേ എനിക്ക് പറയാനുള്ളു എന്നും രഘു പറഞ്ഞ് നിര്‍ത്തുന്നു.

ബോഡി ബില്‍ഡിങ്ങിന് പ്രധാന്യം കൊടുക്കുന്ന മത്സരാര്‍ഥികളില്‍ ഒരാളാണ് ജാസ്മിന്‍

ബോഡി ബില്‍ഡിങ്ങിന് പ്രധാന്യം കൊടുക്കുന്ന മത്സരാര്‍ഥികളില്‍ ഒരാളാണ് ജാസ്മിന്‍. ചെറിയ പ്രായത്തില്‍ വിവാഹം കഴിച്ച് കുടുംബിനിയായെങ്കിലും ഭര്‍ത്താവില്‍ നേരിടേണ്ടി വന്ന പീഢനങ്ങളാണ് ജാസ്മിനെ ബിഗ് ബോസ് വരെ എത്തിച്ചിരിക്കുന്നത്. ഷോ യില്‍ പങ്കെടുക്കാന്‍ എത്തിയത് മുതല്‍ ജാസ്മിന്റെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X