For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ പേഴ്‌സണല്‍ സ്‌പേസില്‍ കേറി വെറുതെ ചൊറിയേണ്ട'; റോണ്‍സണെക്കുറിച്ച് പരാതിയുമായി റോബിന്‍

  |

  അമ്പത് വിജയകരമായ ദിനങ്ങള്‍ പിന്നിട്ട് മുന്നോട്ട് പോവുകയാണ് ബിഗ് ബോസ് സീസണ്‍ 4. വ്യത്യസ്തമായ കിടിലന്‍ ടാസ്‌ക്കുകള്‍ നല്‍കി മത്സരാര്‍ത്ഥികളെ ഊര്‍ജ്ജസ്വലരാക്കുകയാണ് ഇപ്പോള്‍ ബിഗ് ബോസ്. അഭിപ്രായ വ്യത്യാസങ്ങളെല്ലാം മറന്ന് ഇപ്പോള്‍ എല്ലാവരും ഗെയിം സ്പിരിറ്റോടെ മത്സരങ്ങളില്‍ വാശിയോടെ പങ്കെടുക്കുകയാണ്. കഴിഞ്ഞ ദിവസത്തെ ജയില്‍ ടാസ്‌ക്കില്‍ പരാജയപ്പെട്ട ധന്യയും സുചിത്രയുമാണ് ഇപ്പോള്‍ ജയിലിനുള്ളിലുള്ളത്.

  പുറത്തുള്ളവരും ആവേശകരമായ മത്സരദിനങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബിഗ് ബോസ് കൊടുത്ത പോലെയുള്ള അപ്രതീക്ഷിതമായ എട്ടിന്റെ പണികള്‍ വരരുതേ എന്ന് മാത്രമേ എല്ലാവര്‍ക്കും പ്രാര്‍ത്ഥനയുള്ളൂ.

  അതിനിടെ റോബിനും ദില്‍ഷക്കുമിടയില്‍ വീണ്ടും ലവ് ട്രാക്ക് രൂപപ്പെടുന്നുണ്ടോ എന്ന സംശയത്തിലാണ് പ്രേക്ഷകര്‍. കഴിഞ്ഞ ദിവസം റോബിന്‍ വീണ്ടും ദില്‍ഷയുടെ അടുത്ത് തന്റെ പ്രണയം അറിയിക്കാന്‍ ശ്രമം നടത്തിയെങ്കിലും നിന്നെ സുഹൃത്തായിട്ട് മാത്രമേ കാണാന്‍ സാധിക്കൂ എന്ന് ദില്‍ഷ പറഞ്ഞിരുന്നു. ദില്‍ഷയുടെ മറുപടി കേട്ട് റോബിന്‍ കൂടുതലൊന്നും പറഞ്ഞില്ലെങ്കിലും ഇരുവരും തമ്മിലുള്ള സംഭാഷണം ഹൗസിനുള്ളിലെ മറ്റുള്ളവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

  അല്പനേരത്തിന് ശേഷം റോണ്‍സണ്‍ ഇക്കാര്യത്തെക്കുറിച്ച് ദില്‍ഷയോട് ചോദിച്ചു. പക്ഷെ, ഇക്കാര്യം റോബിന്‍ കുറച്ച് മാറി നിന്ന് കാണുന്നുണ്ടായിരുന്നു. റോണ്‍സണ്‍ ദില്‍ഷയോട് താന്‍ സംസാരിച്ച കാര്യത്തെക്കുറിച്ച് ചോദിച്ചത് ഒട്ടും ഇഷ്ടപ്പെടുന്നില്ല. ഇതേക്കുറിച്ച് അഖിലിനോട് പരാതി പറയുകയാണ് ഇപ്പോള്‍ റോബിന്‍.

  Also Read:'അതോടെ എന്റെ അഹങ്കാരം പോയിക്കിട്ടി'; ഇംഗ്ലീഷ് അറിയില്ലായിരുന്നുവെന്ന് തുറന്നുപറഞ്ഞ് ജാസ്മിന്‍

  'അവളോട് ഞാന്‍ അങ്ങനെ പറഞ്ഞതില്‍ ഒരു പ്രശ്‌നവും ഇല്ല. അവള്‍ക്ക് എന്നെ നന്നായിട്ട് അറിയാം. ഞാന്‍ പിന്നീട് ചോദിച്ചിരുന്നു. അപ്പോഴാണ് റോണ്‍സണ്‍ അവളോട് എന്തോ ചോദിക്കുന്നത്. റോണ്‍സണ്‍ എന്തോ കളിയാക്കി അനാവശ്യ ഡയലോഗ് ഇതേക്കുറിച്ച് അവളോട് പറഞ്ഞെന്നാണ് തോന്നുന്നത്. അതിന്റെ ആവശ്യമെന്താണ്? ആവശ്യമില്ലാതെ ഒരാളുടെ പേഴ്‌സണല്‍ സ്‌പേസില്‍ കയറി ചൊറിയാന്‍ വരരുത്. അതത്ര നല്ലതല്ല. ആരും വെറുതെ നോക്കിനില്‍ക്കുകയുമില്ല. റോണ്‍സണ്‍ ദില്‍ഷയുടെ അടുത്ത് മാത്രമല്ല, പലരുടെ അടുത്തും അങ്ങനെ ചെയ്യുന്നുണ്ട്. അത് ശരിയല്ല.

  ഞാന്‍ പിന്നീട് റോണ്‍സണോട് ഇക്കാര്യം സംസാരിച്ചിരുന്നു. കൂടുതലായൊന്നും സംസാരിച്ചില്ല. കാര്യം പറഞ്ഞിട്ട് പോന്നു. ഞാന്‍ ആവശ്യത്തിന് ബഹുമാനം റോണ്‍സണ് കൊടുത്തിട്ടുണ്ട്. ഈ സംഭവം കണ്ടിട്ടും അനാവശ്യമായി ഒരു വാക്കുതര്‍ക്കത്തിനോ കയ്യാങ്കളിക്കോ ഞാന്‍ പോയിട്ടില്ല. ക്യാപ്റ്റന്‍ എന്ന നിലയിലാണ് അഖിലിനോട് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും റോബിന്‍ പറയുന്നു. ലക്ഷ്മിപ്രിയ എല്ലാത്തിനും സാക്ഷിയാണെന്നും റോബിന്‍ കൂട്ടിച്ചേര്‍ക്കുന്നു.

  Also Read:റോബിന് ദില്‍ഷയെ വിവാഹം കഴിക്കാന്‍ ആഗ്രഹം, തനിക്ക് ഇപ്പോള്‍ ആ ഇഷ്ടമില്ലെന്ന് തുറന്നടിച്ച് താരം...

  Recommended Video

  ദിൽഷയെ കെട്ടിക്കാൻ അമ്പലത്തിൽ നേർച്ച | Bigg Boss Malayalam Dilsha's Sister Interview | Part 2

  Also Read:ദില്‍ഷയുടെയും റോബിന്റെയും വിവാഹം നടക്കാന്‍ സ്വയംവര പൂജ നടത്തി; വീട്ടിലെ പ്രതികരണത്തെ കുറിച്ച് താരസഹോദരി

  എന്നാല്‍ ഇതെല്ലാം കേട്ട് അഖില്‍ ഇപ്പോള്‍ ഇതേക്കുറിച്ച് സംസാരിക്കേണ്ടെന്നും ആവശ്യം വരുമ്പോള്‍ മാത്രം ഇടപെട്ടാല്‍ മതിയെന്നുമാണ് റോബിനെ ഉപദേശിക്കുന്നത്.

  മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4-ല്‍ ഇപ്പോള്‍ 13 മത്സരാര്‍ത്ഥികളാണുള്ളത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി വന്ന വിനയ് മാധവ്, റിയാസ് സലീം എന്നിവരെ കൂടാതെ ഡോക്ടര്‍ റോബിന്‍, ദില്‍ഷ, ബ്ലെസ്‌ലി, സൂരജ്, അഖില്‍, സുചിത്ര, ലക്ഷ്മിപ്രിയ, ധന്യ, അപര്‍ണ, ജാസ്മിന്‍ എന്നിവരാണ് ഇപ്പോള്‍ ഹൗസിലുള്ളത്. കഴിഞ്ഞ ആഴ്ചയാണ് നിമിഷ മത്സരത്തില്‍ നിന്നും എലിമിനേറ്റ് ചെയ്യപ്പെട്ടത്.

  English summary
  Bigg Boss Malayalam Season 4: Robin About Ronson To Kutty Akhil, Says He Is Entering Personal Space
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X