ബ്ലസ്ലിയോട് അടുപ്പം വേണ്ടെന്ന് ഉപദേശിച്ച് റോബിൻ, 'ഞാൻ എന്റെ മനസ് പറയുന്നത് മാത്രമെ ചെയ്യൂവെന്ന്' ദിൽഷ!

ഡോ.റോബിൻ, ദിൽ‌ഷ, ബ്ലസ്ലി എന്നിവർ ബി​ഗ് ബോസ് ഹൗസിലെത്തിയ ശേഷം സുഹൃത്തുക്കളായവരാണ്. അതിൽ റോബിനും ബ്ലസ്ലിയും തങ്ങൾക്ക് ദിൽഷയോട് പ്രണയമുണ്ടെന്ന് പറയുകയും ചെയ്തിരുന്നു. പ്രണയം വെളിപ്പെടുത്തിയെങ്കിലും സുഹൃദം തുടക്കം മുതലുള്ള രീതിയിൽ തന്നെ മൂവരും മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.

ബി​ഗ് ബോസിൽ ഇപ്പോഴുള്ളവരിൽ ഒരുമിച്ച് ഇരിക്കുമ്പോൾ കുറ്റം, കുത്തിതിരിപ്പ് എന്നിവ പറയാത്ത് മൂന്ന് പേരും ദിൽഷയും റോബിനും ബ്ലസ്ലിയുമാണ്. റോബിൻ പ്രണയം പറഞ്ഞപ്പോഴും ദിൽഷ അത് സ്വീകരിച്ചിട്ടില്ല.

സുഹൃത്തായി മാത്രമെ കാണാൻ സാധിക്കൂവെന്നാണ് ദിൽഷ നൽകിയ മറുപടി.

ബ്ലസ്ലി പ്രണയം പറഞ്ഞപ്പോൾ പ്രായ വ്യത്യാസമുള്ളതിനാൽ അങ്ങനൊരു റിലേഷൻ സാധ്യമാകില്ലെന്നും സഹോദരനായി കാണാനാണ് താൽപര്യമെന്നുമാണ് ദിൽഷ പറഞ്ഞത്. പ്രണയം പറഞ്ഞുവെന്ന് അല്ലാതെ പിന്നീട് ദിൽഷയുടെ പുറകെ നടന്ന് ബ്ലസ്ലി ശല്യം ചെയ്യുകയോ പ്രണയിക്കാൻ നിർബന്ധിക്കുകയോ ചെയ്തിരുന്നില്ല.

ബ്ലസ്ലിക്ക് ഇഷ്ടം തോന്നി എന്നതിന്റെ പേരിൽ അവനെ വെറുക്കേണ്ട ആവശ്യമില്ലെന്നും ദിൽഷ പലപ്പോഴായി പറഞ്ഞിരുന്നു. റോബിൻ ദിൽഷയോട് തനിക്ക് പ്രണയമുണ്ടെന്ന് ആദ്യം സുചിത്രയുടെ അടുത്താണ് പറഞ്ഞത്.

വന്ന ആദ്യ ആഴ്ച മുതൽ ദിൽഷയോട് കൂടുതൽ അടുപ്പം റോബിൻ കാണുന്നത് കണ്ട് വീട്ടിലുള്ളവരും റോബിന്റെ പ്രണയം വായിച്ചെടുത്തിരുന്നു.

ദിൽഷ-റോബിൻ-ബ്ലസ്ലി

ദിൽഷ-റോബിൻ-ബ്ലസ്ലി കോമ്പോയ്ക്ക് നിരവധി ആരാധകരുമുണ്ട്. അതേസമയം ദിൽഷയോട് പ്രണയം ഉള്ളതിനാൽ‍ റോബിൻ ഇടയ്ക്കിടെ സ്വാർഥമായി പെരുമാറാറുണ്ട്.

ബ്ലസ്ലിയോടുള്ള സൗഹൃദം ഉപേക്ഷിക്കണമെന്ന് ദിൽഷയോട് പറയാതെ പറയുകയും ചെയ്യാറുണ്ടായിരുന്നു റോബിൻ. അടുത്തിടെ വീക്കിലി ടാസ്ക്കിലും വീട്ടിലും നന്നായി പ്രകടനം കാഴ്ചവെച്ചില്ലെന്ന് കാണിച്ച് ബ്ലസ്ലിയേയും ദിൽഷയേയും ജയിലിലടച്ചിരുന്നു.

ആ സംഭവത്തിന് ശേഷം റോബിൻ ദിൽഷയോട് പിണക്കത്തിലായിരുന്നു. ഇതേ കുറിച്ച് വീട്ടിലുള്ളവർ ചോദിച്ചപ്പോൾ ആണും പെണ്ണിും ഒരുമിച്ച് ജയിലിൽ കഴിയുന്നതിനോട് യോജിപ്പില്ലെന്നും ദിൽഷയുടെ കാര്യത്തിൽ പൊസസീവാണെന്നുമാണ് റോബിൻ പറഞ്ഞത്. അന്ന് റോബിൻ സംസാരിക്കുന്ന വീഡിയ വലിയ രീതിയിൽ വൈറലായിരുന്നു.

ബ്ലസ്ലിയോട് കമ്പനി വേണ്ടെന്ന് റോബിൻ

വിവരവും വിദ്യാഭ്യാസമുള്ള റോബിൻ തന്നെ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നത് കാണുമ്പോൾ പുച്ഛം തോന്നുവെന്നാണ് പ്രേക്ഷകർ കുറിച്ചത്. ആ സംഭവത്തിന് ശേഷം വീണ്ടും ദിൽഷയോട് ബ്ലസ്ലിയോട് സംസാരിക്കരുതെന്ന് റോബിൻ ആവശ്യപ്പെടുന്ന വീഡിയോയാണ് വൈറലാകുന്നത്.

ബ്ലസ്ലിയോടുള്ള അടുപ്പം ദിൽഷയ്ക്ക് മോശം ഇമേജ് പുറത്ത് നൽകുമെന്നും ആളുകൾ പലതും പറഞ്ഞ് പരത്തുമെന്നുമാണ് റോബിൻ ദിൽഷയോട് പറയുന്നത്. എന്നാൽ റോബിന്റെ ഉപദേശം സ്വീകരിക്കാൻ‍ കഴിയില്ലെന്നും തന്റെ മനസ് പറയുന്നത് അനുസരിച്ച് ജീവിക്കാനാണ് ഇഷ്ടമെന്നും ദിൽഷ വ്യക്തമാക്കി.

'ബ്ലസ്ലി എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. തിരിച്ച് ഇഷ്ടപ്പെടാൻ കഴിയില്ലെന്ന് ഞാൻ അവനോട് പറഞ്ഞപ്പോൾ അവന് കാര്യം മനസിലായി. അവന്റെ പ്രണയത്തിനോട് എനിക്ക് എന്നും ബഹുമാനമാണ്.'

എന്റെ മനസ് പറയുന്നത് മാത്രമെ കേൾക്കൂ

'ആളുകൾ എന്ത് പറയുന്നുവെന്നത് എന്റെ വിഷയമല്ല. അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചല്ലല്ലോ നമ്മൾ ജീവിക്കേണ്ടത്. ഞാൻ എന്റെ മനസ് പറയുന്നത് കേൾക്കാനാണ് ഇഷ്ടപ്പെടുന്നത്.'

'എന്റെ മനസിനെ വേദനിപ്പിക്കാനോ കരയിപ്പിക്കാനോ എനിക്ക് ഇഷ്ടമല്ല' എന്നാണ് ദിൽഷ പറഞ്ഞത്. പഴഞ്ചൻ ചിന്താ​ഗതിയുമായി ദിൽഷയെ കെട്ടിയിടാനാണ് റോബിന് ശ്രമിക്കുന്നതെന്നാണ് വീഡിയോ കണ്ട് പ്രേക്ഷകർ പറയുന്നത്. ദിൽഷയുടെ നല്ല സുഹൃത്താണ് റോബിനെങ്കിലും ഇപ്പോഴും ദിൽഷ റോബിനോട് പ്രണയം പറഞ്ഞിട്ടില്ല.

കുറച്ച് ദിവസങ്ങൾക്കൊണ്ട് തനിക്ക് പ്രണയം വരില്ലെന്നാണ് ദിൽഷ പറഞ്ഞത്. കൂടാതെ ദിൽഷ വീട്ടിൽ ഒറ്റയ്ക്ക് നിന്നല്ല മറിച്ച് ബ്ലസ്ലിയുടേയും റോബിന്റേയും നിഴലായി നിന്നാണ് കളിക്കുന്നതെന്നും വീട്ടിലെ മറ്റ് അം​ഗങ്ങൾക്ക് ആരോപണമുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X