For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എല്ലാ വിവാദങ്ങളും ഇതോടെ അവസാനിക്കട്ടെ...'; ഫ്രണ്ട്ഷിപ്പ് ഡെയിൽ അണ്ണനും തമ്പിയും ഒന്നിച്ചു, വീഡിയോ വൈറൽ!

  |

  ബി​ഗ് ബോസ് സീസൺ ഫോറിലെ ഏറ്റവും നല്ല സൗഹൃദങ്ങളിലൊന്നായിരുന്നു ബ്ലെസ്ലിയും റോബിനും തമ്മിലുള്ളത്. നാലാം സീസണിന്റെ ഏറ്റവും നല്ല പ്രത്യേകത എന്താണെന്ന് വെച്ചാൽ അവിടെയുള്ള മത്സരാർഥികളിൽ പലരും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ അവരുടേതായ നല്ല സൗഹൃദങ്ങൾ കണ്ടെത്തിയെന്നത് തന്നെയാണ്.

  ജാസ്മിൻ, നിമിഷ, റിയാസ്, റോൺസൺ അക്കൂട്ടത്തിൽ ഏറ്റവും പ്രേക്ഷക ശ്രദ്ധനേടിയ സൗഹൃദത്തിൽ ഒന്നായിരുന്നു. അതുപോലെയൊന്നാണ് റോബിനും ബ്ലെസ്ലിയും തമ്മിലുണ്ടായിരുന്നു.

  Also Read: 'സുഹൃത്തുക്കൾക്കായി മലർക്കെ തുറന്ന് കിടക്കുന്ന മേടയിൽ വീട്'; എം.ജി രാധാകൃഷ്ണന്റെ ഓർമയിൽ ജി.വേണു​ഗോപാൽ

  ചില സമയത്ത് സുഹൃത്തുക്കളപ്പോലെയും ചില സമയത്ത് സഹോദരങ്ങളെപ്പോലെയും പെരുമാറി ഇരുവരും നല്ല സൗഹൃദം പ്രേക്ഷകന് കാണിച്ച് തന്നിരുന്നു. തുടക്കം മുതൽ വീട്ടിൽ പലരും തളർത്താൻ നോക്കിയ രണ്ട് മത്സരാർഥികളായിരുന്നു റോബിനും ബ്ലെസ്ലിയും.

  ഏറ്റവും കൂടുതൽ പേഴ്സൺ അറ്റാക്ക്, നോമിനേഷൻ, വിവാദങ്ങൾ എന്നിവ ഇവർക്ക് നേരെയാണ് ഉണ്ടായത്. പലപ്പോഴും റോബിന് പ്രശ്നമുണ്ടായപ്പോൾ ബ്ലെസ്ലിയും ബ്ലെസ്ലിക്ക് പ്രശ്നമുണ്ടായപ്പോൾ റോബിനും ഒരുമിച്ച് നിന്ന് തുണയായിരുന്നു.

  Also Read: 'നിർമാതാവാണെന്ന് പോലും പരി​ഗണിക്കാതെ അയാൾ എന്നെകൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ചു'; പാസഞ്ചറിന്റെ നിർമാതാവ്!

  റോബിൻ എഴുപതാം ദിവസം റിയാസുമായുള്ള വഴക്കിനെ തുടർന്ന് പുറത്തായപ്പോൾ നിങ്ങളൊരു നല്ല മത്സരാർഥിയായിരുന്നുവെന്ന് പറഞ്ഞ് കൈയ്യടിച്ച് റോബിനെ യാത്രയാക്കിയത് ബ്ലെസ്ലി മാത്രമായിരുന്നു.

  ശേഷം റോബിന്റെ ഭാ​ഗത്തെ ന്യായം എത്രത്തോളമാണെന്ന് മറ്റുള്ളവർക്ക് മനസിലാക്കി കൊടുക്കാൻ വേണ്ടിയും ബ്ലെസ്ലി ദിൽഷയ്ക്കൊപ്പം നിന്ന് സഹമത്സരാർഥികളോട് പൊരുതിയിരുന്നു.

  ബ്ലെസ്ലി നൂറ് ദിവസവും വീട്ടിൽ തികച്ച് രണ്ടാം സ്ഥാനവും നേടിയാണ് വീട്ടിലേക്ക് മടങ്ങിയത്. ദിൽഷ പ്രസന്നനായിരുന്നു ഒന്നാം സ്ഥാനം ലഭിച്ചത്. ബ്ലെസ്ലിക്ക് നേരിയ വോട്ടിന്റെ വ്യത്യാസം മാത്രമാണ് ദിൽഷയുമായി ഉണ്ടായിരുന്നത്.

  ബി​ഗ് ബോസ് സീസൺ ഫോർ ക്ലൈമാക്സിലേക്ക് എത്തിയപ്പോൾ വീടിന് അകത്തും പുറത്തും നടന്ന ചില പ്രശ്നങ്ങൾ മൂലം ബ്ലെസ്ലിയും റോബിനും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളലുകൾ സംഭവിച്ചിരുന്നു.

  പലവിധ പ്രശ്നങ്ങളുണ്ടായപ്പോഴും ബ്ലെസ്ലി റോബിനെ കുറിച്ച് ഒരു വാക്ക് പോലും മോശമായി സമൂഹമാധ്യമങ്ങളിലോ അഭിമുഖങ്ങളിലോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. അതെല്ലാം ബി​ഗ് ബോസ് ഹൗസിനുള്ളിൽ ഉപേക്ഷിച്ചാണ് താൻ പുറത്തേക്ക് വന്നത് എന്നാണ് ബ്ലെസ്ലി അഭിമുഖങ്ങളിലെല്ലാം പറഞ്ഞിരുന്നത്.

  അന്നും ഇന്നും ബ്ലെസ്ലി സഹോദരനാണെന്നാണ് റോബിൻ പറയാറുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ടോം ഇമ്മട്ടിയുടെ അഭിമുഖത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ ബ്ലെസ്ലി റോബിനെ എല്ലാം മറന്ന് ഫോണിൽ വിളിച്ചിരുന്നു.

  ഫിനാലെയ്ക്ക് ശേഷം ബ്ലെസ്ലിയോട് സംസാരിക്കാൻ സോഷ്യൽമീഡിയയിൽ മെസേജ് അയച്ചിരുന്നുവെന്ന് റോബിനും മുമ്പ് വ്യക്തമാക്കിയിരുന്നു.

  ഇപ്പോൾ ഫ്രണ്ട്ഷിപ്പ് ഡെയിൽ ഇരുവരും ഹൗസിന് പുറത്ത് വെച്ച് ആദ്യമായി ഒത്തുകൂടി പഴയ സൗഹൃദം കൂടുതൽ പുതുമയോടെ മിനുക്കി എടുത്തിരിക്കുകയാണ്.

  ഒരു റീൽസ് വീഡിയോ പങ്കുവെച്ചുകൊണ്ടാണ് തങ്ങൾ വീണ്ടും ഒന്നായ വിവരം ബ്ലെസ്ലിയും റോബിനും ആരാധകരെ അറിയിച്ചത്. 'എല്ലാവർക്കും സൗഹൃദ ദിനാശംസകൾ.... എല്ലാ വിവാദങ്ങളും ഇതോടെ അവസാനിക്കട്ടെ. ബ്ലെസ്ലിയും റോബിനും അവരുടെ കുടുംബത്തോടൊപ്പം എല്ലാ പ്രശ്നങ്ങളും പറഞ്ഞ് ക്രമീകരിച്ചു'വെന്നാണ് ഇരുവരും സോഷ്യൽമീഡിയയിൽ കുറിച്ചത്.

  ഇപ്പോൾ ഇവരുടെ സൗഹൃദത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. 'നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു'വെന്നാണ് സഹമത്സരാർഥിയായിരുന്ന അപർണ മൾബറി കമന്റായി കുറിച്ചത്.

  'എന്റെ സഹോദരന്മാർ... നിങ്ങളെ ഓർത്ത് ഞാൻ സന്തോഷിക്കുന്നുവെന്നാണ്' ധന്യ മേരി വർ​ഗീസ് കുറിച്ചത്. 'അടിപൊളി ഒരുപാട് ആഗ്രഹിച്ചിരുന്നു ഇങ്ങെനെ രണ്ടുപേരും ഒന്നാവാൻ... അണ്ണൻ തമ്പി ഒന്നിച്ചൊരു ഉദ്ഘാടനത്തിന് വരൂ, നിങ്ങളെ ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം, നല്ല സൗഹൃദങ്ങൾ കാലങ്ങളോളം നിലനിൽക്കും' തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: robin and blesslee reunited after a long while, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X