'നിങ്ങളിൽ ആര് ജയിച്ചാലും ഞാൻ സന്തോഷതി'യാണെന്ന് ദിൽഷ, രാജരാജേശ്വരി അധോലോകത്തിലേക്ക് ക്യാപ്റ്റൻസി എത്തി!
സംഭവ ബഹുലമായ ഒരു ദിവസമായിരുന്നു വെള്ളിയാഴ്ച ബിഗ് ബോസിൽ. ഒമ്പതാം ആഴ്ചയിലെ ക്യാപ്റ്റൻസി ടാസ്ക്കും വിജയിയെ പ്രഖ്യാപിക്കലും മറ്റുമായിരുന്നു പ്രധാന സംഭവങ്ങൾ. ഒമ്പതാം ആഴ്ചയിലെ ക്യാപ്റ്റൻസി നേടാൻ കഴിഞ്ഞ വീക്കിലി ടാസ്കിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ മൂന്നുപേരെ തെരഞ്ഞെടുക്കാനായിരുന്നു ബിഗ് ബോസ് നിർദേശിച്ചത്.
ഇതനുസരിച്ച് നടന്ന വോട്ടെടുപ്പിൽ റോബിൻ, ബ്ലെസ്ലി, റിയാസ് എന്നിവർക്കാണ് ഏറ്റവുമധികം വോട്ടുകൾ ലഭിച്ചത്. ബിഗ് ബോസിലെ സ്ഥാനം സ്വയം നിർണ്ണയിച്ച് സ്ഥാപിച്ചെടുക്കാനുള്ള ഒരു ടാസ്ക് മത്സരാർഥികൾക്ക് നേരത്തെ ലഭിച്ചിരുന്നു. അഖിലാണ് ഈ ടാസ്കിൽ ഒന്നാമതെത്തിയത്.
ഈ ടാസ്ക് വിജയിച്ചയാൾക്ക് ക്യാപ്റ്റൻസി ടാസ്കിലേക്ക് എപ്പോഴെങ്കിലും മൂന്നുപേർ തെരഞ്ഞെടുക്കപ്പെടുമ്പോൾ അതിൽ ഒരാളെ മാറ്റി പകരം സ്വയം ഇടംപിടിക്കാനുള്ള അവസരം ബിഗ് ബോസ് നൽകിയിരുന്നു. ആ അവസരം ഇന്ന് ഉപയോഗിക്കുന്നുണ്ടോയെന്ന് ബിഗ് ബോസ് അഖിലിനോട് ചോദിച്ചു.
ഏറെ ആലോചിച്ചതിനുശേഷം ഇല്ലയെന്നായിരുന്നു അഖിലിൻറെ മറുപടി. ശേഷമാണ് ക്യാപ്റ്റൻസി ടാസ്ക്ക് നടന്നത്. റോബിനും ബ്ലെസ്ലിയും റിയാസും മത്സരിച്ചപ്പോൾ അവരെ പിന്തുണച്ച് വീട്ടിലെ മറ്റ് അംഗങ്ങളും ക്യാപ്റ്റൻസി ടാസ്ക്കിന്റെ ഭാഗമായിരുന്നു.

മൂന്ന് പേരുടെ സഹായത്തോടെ പേര് എഴുതിയ സ്റ്റിക്കറുകൾ ബോർഡിൽ ഒട്ടിക്കുന്നതായിരുന്നു ടാസ്‌ക്. ആവേശത്തോടെ നടന്ന മത്സരത്തിന്റെ വിധികർത്താവ് സുചിത്രയായിരുന്നു. വിനയ്, ദിൽഷ, അപർണ എന്നിവരാണ് റോബിനെ പിന്തുണച്ചത്.
ബ്ലെസ്ലിയെ സഹായിക്കാൻ എത്തിയത് അഖിൽ, ധന്യ, സൂരജ് എന്നിവരാണ്. ജാസ്മിൻ, ലക്ഷ്മിപ്രിയ, റോൺസൺ എന്നിവർ റിയാസ് സലീമിനും പിന്തുണ നൽകി. ബ്ലെസ്‍ലിയാണ് ടാസ്കിൽ വിജയിച്ച് ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തിയത്.
ആദ്യം റിയാസിന്റെ പേരിലുള്ള സ്റ്റിക്കറുകളാണ് കൂടുതലെന്ന് സുചിത്ര പറഞ്ഞുവെങ്കിലും പിന്നീട് ബ്ലെസ്ലിയുടെ പേര് പറഞ്ഞു. അത് വലിയ രീതിയിലുള്ള തർക്കത്തിലേക്ക് നയിച്ചു. റിയാസും ജാസ്മിനും വലിയ രീതിയൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു.

സുചിത്ര, അഖിൽ ബ്ലെസ്ലിയുടെ ടീമിൽ ആയതിനാലാണ് ബ്ലെസ്ലിയെ വിജയായി പ്രഖ്യാപിച്ചതെന്നുവരെ റിയാസ് കുറ്റപ്പെടുത്തി. എന്നാൽ നിയമങ്ങൾ പാലിച്ച് കൃത്യമായി കളിച്ചത് ബ്ലെസ്ലി മാത്രമാണെന്നും അതിനാൽ ബ്ലെസ്ലിയെ വിജയിയായി പ്രഖ്യാപിക്കുന്നെന്നും സുചിത്ര പറഞ്ഞു.
ബ്ലെസ്ലിയുടെ ക്യാപ്റ്റൻസി വീട്ടിലെല്ലാവരും ആഗ്രഹിച്ചിരുന്നതാണ്. ബ്ലെസ്ലിയുടെ വിജയത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് റോബിനും ദിൽഷയുമായിരുന്നു. സീസൺ ഫോറിലെ ബെസ്റ്റ് കോമ്പോയെന്ന് ആരാധകർ വിശേഷിപ്പിക്കുന്ന മൂവർ സംഘം കൂടിയാണ് ദിൽഷ-ബ്ലെസ്ലി-റോബിൻ കോമ്പോ.
റോബിനോ ബ്ലെസ്ലിയോ ഇവരിൽ ആര് ജയിച്ചാലും താൻ ഹാപ്പിയാണെന്ന് ദിൽഷ പറയുകയും ചെയ്തിരുന്നു. ദിൽഷ-ബ്ലെസ്ലി-റോബിൻ കോമ്പോയുടെ രാജരാജേശ്വരി അധോലോകത്തിലേക്ക് ക്യാപ്റ്റൻസി എത്തിയ സന്തോഷത്തിലാണ് മൂവരും.
Recommended Video

രാജരാജേശ്വരി അധോലോകം എന്ന് ബ്ലെസ്‍ലി പലവട്ടം പറഞ്ഞപ്പോൾ നിങ്ങൾ രണ്ടുപേരിൽ ആരെങ്കിലും എന്തായാലും ക്യാപ്റ്റനാവണമെന്നും രണ്ടുപേരും നന്നായി കളിക്കണമെന്നും ആശംസിച്ചാണ് ദിൽഷ ഇരുവരേയും മത്സരിക്കാൻ പറഞ്ഞയച്ചത്.
ദിൽഷയ്ക്ക് കൊടുത്ത വാക്ക് പാലിച്ച് ബ്ലെസ്ലി ക്യാപ്റ്റൻസി നേടി. അതേസമയം ഈ വാരം ആര് പുറത്തുപോകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. അപർണ, ധന്യ, ലക്ഷ്‍മിപ്രിയ, വിനയ് മാധവ്, ഡോ. റോബിൻ, ദിൽഷ, ബ്ലസ്‍ലി എന്നിങ്ങനെ ഏഴ് പേരാണ് ഇത്തവണ നോമിനേഷൻ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്.
റോൺസന് ആദ്യം നോമിനേഷൻ ലഭിച്ചിരുന്നെങ്കിലും നോമിനേഷൻ ഫ്രീ കാർഡ് ഉപയോഗിച്ച് ജാസ്മിൻ ലിസ്റ്റിൽ നിന്നും സേവ് ചെയ്തിരുന്നു. ശക്തയായ മത്സരാർഥി നിമിഷയാണ് കഴിഞ്ഞ വാരം പുറത്തായത്.


Click it and Unblock the Notifications