'ഇവരെ തകർക്കാൻ ഞാനില്ലേ? പിന്നെ എന്തിനാണ് വൈൽഡ് കാർഡിനെ കൊണ്ടുവരുന്നത്?'; ദിൽഷയോട് റോബിൻ!
ബിഗ് ബോസ് മലയളം നാലാം സീസൺ ആറാം ആഴ്ചയിലേക്ക് കടന്നപ്പോൾ രണ്ട് പേരാണ് വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടത്. ഇപ്പോൾ പ്രേക്ഷകരെല്ലാവരും കാത്തിരിക്കുന്നത് വീട്ടിൽ മൊത്തത്തിൽ ചലനം സൃഷ്ടിക്കാനും എല്ലാം കുഴ്ച്ച മറിക്കാനും കഴിവുള്ള ഒരു വൈൽഡ് കാർഡ് കടന്നുവരുന്നതിന് വേണ്ടിയാണ്.
നാലാം സീസണിലെ ആദ്യത്തെ വൈൽഡ് കാർഡ് എൻട്രിയായി വീട്ടിലേക്ക് എത്തിയത് മണികണ്ഠൻ തോന്നയ്ക്കൽ എന്ന അധ്യാപകനായിരുന്നു.
പക്ഷെ വീട്ടിലേക്ക് കടക്കുന്നതിന് മുമ്പ് പറഞ്ഞപോലെ ശോഭിക്കാനാവാതെ ഒരാഴ്ച തികയും മുമ്പ് സ്വമേധയ പുറത്ത് പോകേണ്ടി വന്നു. ശാരീരികമായ അസ്വസ്ഥതകൾ ഉള്ളതിനാലാണ് മണികണ്ഠന് വീട്ടിൽ തുടരാൻ കഴിയാതെ പോയത്.
പക്ഷെ മണികണ്ഠന്റെ വൈൽഡ് കാർഡ് എൻട്രി പ്രേക്ഷകർക്ക് സംതൃപ്തി നൽകുന്ന ഒന്നായിരുന്നില്ല. ഇപ്പോഴുള്ള മത്സരാർഥികളുടെ കളികൾ വഴി തിരിച്ച് വിടാനും പുതിയ കളികൾ വീട്ടിൽ കളിക്കാനും കെൽപ്പുള്ള ഒരാളെ കൊണ്ടുവരണമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

രണ്ടുപേർ അടുപ്പിച്ച് പുറത്തായതിനാൽ അടുത്തയാഴ്ച വൈൽഡ് കാർഡ് വന്നേക്കുമെന്നും പ്രേക്ഷകർ പ്രവചിക്കുന്നുണ്ട്. പ്രേക്ഷകർക്ക് ഇടയിൽ മാത്രമല്ല വീട്ടിലുള്ളവരും വൈൽഡ് കാർഡിനെ കുറിച്ച് ഇടയ്ക്കിടെ ചർച്ച ചെയ്യാറുണ്ട്.
അത്തരത്തിൽ ഇനി വരുന്ന ദിവസങ്ങളിലെ കളികളെ കുറിച്ചും വൈൽഡ് കാർഡ് എൻട്രികളെ കുറിച്ചും മത്സരാർഥികളായ റോബിനും ദിൽഷയും നടത്തിയ ചർച്ചയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
ഇനിയൊരു വൈല്‌ഡ് കാർഡ് വരില്ലെന്നാണ് തന്റെ നിഗമനമെന്നാണ് റോബിൻ പറയുന്നത്.

'പുറത്തിറങ്ങുമ്പോൾ എനിക്ക് കൊട്ടേഷൻ കിട്ടാൻ ചാൻസുണ്ട്. മിക്കവാറും മുംബൈയിൽ നിന്നായിരിക്കും കൊട്ടേഷൻ കിട്ടുക. നവീൻ ചേട്ടനും ഡെയ്സിയും പുറത്തായതോടെ അവരുള്ളപ്പോഴുള്ള ചില കാര്യങ്ങളൊക്കെ വീട്ടിൽ നിന്നും മിസ്സാകും.'
'ഇനി വൈൽഡ് കാർഡ് വരുമെന്ന് തോന്നുന്നില്ല' റോബിൻ പറഞ്ഞു. എന്നാൽ ഇവിടുത്തെ ഇപ്പോഴത്തെ അവസ്ഥയൊക്കെ അടിച്ച് പൊളിക്കാനായി പുതിയ വൈൽഡ് കാർഡ് ഉറപ്പായും വരുമെന്നാണ് ദിൽഷ മറുപടിയായി റോബിനോട് പറഞ്ഞത്.
അടിച്ച് പൊളിക്കാൻ താനുള്ളപ്പോൾ പുറത്ത് നിന്ന് ഒരാൾ വരേണ്ട ആവശ്യമില്ലെന്നും ഇവരെയൊക്കെ അടിച്ച് പൊളിക്കാൻ താൻ മതിയെന്നും റോബിൻ തമാശ കലർത്തി പറഞ്ഞു.

ഡോക്ടറിനെ പൊളിക്കാൻ ഒരാളെയായിരിക്കും ബിഗ് ബോസ് ഇറക്കാൻ സാധ്യതയെന്ന് ദിൽഷ പറഞ്ഞപ്പോൾ ഡോക്ടർ റോബിന്റെ മറുപടി ഇങ്ങനെയായിരുന്നു.
'ആര് വന്നിട്ടും കാര്യമില്ല. വരുന്നയാൾക്ക് ആ ദിവസത്തെ കളി വരെയല്ലേ കാണാൻ കഴിയൂ.... ഞാൻ ഓരോ ദിവസവും കളിമാറ്റും. ഒരോ സെക്കന്റും മാറ്റും' റോബിൻ വ്യക്തമാക്കി. ഇതോടെ റോബിൻ ഫേക്കാണോ... റിയലാണോയെന്ന് തനിക്ക് മനസിലാക്കാൻ പറ്റുന്നില്ലെന്നും തന്നെ ചതിക്കരുതെന്നും ദിൽഷ ആവശ്യപ്പെട്ടു.
എട്ട് മാസമെടുത്ത് ബിഗ് ബോസ് പഠിച്ചശേഷമാണ് കളിക്കാൻ വന്നതെന്ന് വന്ന അന്ന് മുതൽ റോബിൻ ഇടയ്ക്കിടെ പറയുന്നതിനാൽ വീട്ടിലെ മറ്റാർക്കും റോബിനെ വിശ്വാസമില്ല. മാത്രമല്ല ജാസ്മിൻ അടക്കമുള്ള പലരുടേയും ശത്രുവുമാണ് റോബിൻ.
Recommended Video

ഏറ്റവും കൂടുതൽ തവണ നോമിനേഷനിൽ വന്നിട്ടുള്ള മത്സരാർഥിയും റോബിനാണ്. ലക്ഷ്മിപ്രിയയ്ക്ക് ഗുണം ചെയ്യാൻ ജയിൽ ടാസ്ക്ക് കളിച്ച് ജയിലിൽ പോയ ശേഷം റോബിനിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും തുടർന്ന് കളി മനസിലാക്കി ഉത്തരവാദിത്വത്തോടെ റോബിൻ ഗെയിം കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരാധകർ സോഷ്യൽമീഡിയയിൽ കുറിക്കുന്നുണ്ട്.
ബിഗ് ബോസ് എന്നത് ഒരു മത്സരമാണെങ്കിലും അവിടെ അതിൻറെതായ ചില നിയമാവലികൾ സൂക്ഷിക്കുന്നുണ്ടെന്നും ആ ചട്ടകൂടിൽ നിന്നുകൊണ്ട് മാത്രമേ മത്സരാർത്ഥികൾക്ക് വീടിനുള്ളിൽ നിലനിൽക്കാൻ പറ്റുകയൂള്ളൂവെന്നുമാണ് റോബിന് താക്കീത് നൽകി മോഹൻലാൽ പറഞ്ഞത്.


Click it and Unblock the Notifications