റോബിനെ തേടി ജാസ്മിൻ എത്തി; ഇനി കോഫി കുടിക്കാൻ വിളിക്കുമോന്ന് ആരാധകർ

ബിഗ് ബോസ് വീട്ടിനകത്ത് ബദ്ധശത്രുക്കളെപ്പോലെ പെരുമാറുന്നവർ വീടിന് പുറത്തിറങ്ങിയാൽ സുഹൃത്തികൾ ആവുന്ന കാഴ്ച നമ്മൾ പല സീസണിലും കണ്ടിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ ഫോറിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ സീസണിലെ രണ്ട് കരുത്തരായ മത്സരാർഥികൾ ഒരേ സമയം ബിഗ് ബോസ് വീടിന് പുറത്ത് പോയി എന്നതാണ്.

കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വീട്ടിൽ നടന്ന സംഭവം പ്രേക്ഷകരെ എല്ലാം അക്ഷരാർഥത്തിൽ ഞെട്ടിച്ച ഒന്നായിരുന്നു. വീക്കിലി ടാസ്ക്കിനിടെ റിയാസിനെ റോബിൻ തള്ളി മാറ്റുന്നതും തുടർന്ന് റോബിനെ ബിഗ് ബോസ് സീക്രെട്ട് റൂമിലേക്ക് മാറ്റുന്നതുമെല്ലാം. റോബിനെ ഷോയിൽ നിന്നും പുറത്താക്കണം എന്ന് ശക്തമായ നിലപാട് എടുത്ത ജാസ്മിൻ ഒരുവിൽ ഷോയിൽ നിന്നും വാക്ക് ഔട്ട് ചെയ്യുകയായിരുന്നു.

റോബിൻ ഫെയ്ക്ക് ആണെന്ന് ആവർത്തിച്ച് പറഞ്ഞിരുന്നു

റോബിനെപോലെ നിലപാട് ഇല്ലാത്ത ഫെയ്ക്ക് ആയ ഒരാളെ ബിഗ് ബോസ് തിരിച്ച് ഷോയിലേക്ക് എടുക്കുകയാണെങ്കിൽ തനിക്ക് ഷോയിൽ തുടരാൻ താല്പര്യം ഇല്ല എന്നായിരുന്നു ജാസ്മിൻ പുറത്ത് പോകുന്നതിനുമുമ്പ് മറ്റ് മത്സരാർഥികളോട് പറഞ്ഞത്.

തുടർന്ന് റോബിൻ വീട്ടിനുള്ളിൽ തിരിച്ച് വരുമെന്ന് മത്സരാർഥികളും പ്രേക്ഷകരും കരുതി. അതും നടന്നില്ല. വീക്കെൻഡ് എപ്പിസോഡിൽ റോബിനെയും ബിഗ് ബോസ് പുറത്താക്കി.

ജാസ്മിൻ പുറത്തിറങ്ങിയ ശേഷം റോബിൻ ഫെയ്ക്ക് ആണെന്ന് ആവർത്തിച്ച് പറഞ്ഞിരുന്നു. തുടർന്ന് ജാസ്മിന് റോബിൻ ആരാധകരിൽ നിന്നും സൈബർ ആക്രമണവും ഏൽക്കേണ്ടിവന്നു.

ബിഗ് ബോസ് വീട്ടിനു പുറത്ത് നിറയെ ആരാധകരുള്ള റോബിന് ജാസ്മിന്റെ ആരാധകരിൽ നിന്നും മോശം വാക്കുകൾ കേൾക്കേണ്ടി വന്നിരുന്നു. തന്നെപ്പറ്റി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർ തനിക്ക് ഫ്രീ പി ആർ ആണ് നൽകുന്നതെന്ന് റോബിൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുകയും ചെയ്തു.

ജാസ്മിനുമായി യാതൊരു വ്യക്തി വൈരാഗ്യവും ഇല്ല

ജാസ്മിനുമായി ബിഗ് ബോസ് വീട്ടിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും തനിക്ക് ജാസ്മിനുമായി യാതൊരു വ്യക്തി വൈരാഗ്യവും ഇല്ലെന്നും തനിക്ക് ഏറ്റവും പ്രിയപ്പെട്ട മത്സരാർഥികളിൽ ഒരാളാണ് ജാസ്മിനെന്നും റോബിൻ പറഞ്ഞിരുന്നു.

ജാസ്മിൻ എന്നെങ്കിലും തന്നെ പുറത്ത് പോയി ഒരു കോഫീ കുടിക്കാൻ വിളിച്ചാൽ താൻ തീർച്ചയായും പോകുമെന്നും റോബിൻ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ജാസ്മിനും നിമിഷവും റോബിനെ ഫോണിൽ വിളിച്ച് സംസാരിച്ചതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്.

വളരെ സൗഹൃദപരമായി തമാശകൾ പറഞ്ഞാണ് മൂവരും ഫോണിൽ സംസാരിച്ചത്. ജാസ്മിൻ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഈ ദൃശ്യം പങ്കുവച്ചതും.

സോഷ്യൽ മീഡിയയിലെ  ആക്രമണങ്ങൾ നിർത്താൻ ഇരുവരുടെയും സൗഹൃദത്തിനാവും

ബിഗ് ബോസ് ഷോയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന രണ്ട് മത്സരാർഥികളാണ് ജാസ്മിനും റോബിനും. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഷോക്ക് അകത്തും പുറത്തും ചേരി തിരിഞ്ഞുള്ള വഴക്കുകൾ പതിവായിരുന്നു.

കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വീട്ടിൽ ഇരുവരും തമ്മിൽ വഴക്കുകൾ നടന്നപ്പോൾ അത് ആരാധകർക്കിടയിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കി. ചേരിതിരിഞ്ഞ് ജാസ്മിൻ, റോബിൻ ആരാധകർ സോഷ്യൽ മീഡിയയിൽ വഴക്കായി. ഇരുവരും പുറത്തിറങ്ങിയ ശേഷം ഇരുവർക്ക് നേരെയും ഈ ആക്രമണങ്ങൾ നടന്നു.

സോഷ്യൽ മീഡിയയിലെ ഈ ആക്രമണങ്ങൾ നിർത്താൻ ഇരുവരുടെയും ഈ സൗഹൃദ സംഭാഷണത്തിനാവും എന്നാണ് ഇരുവരും പ്രതീക്ഷിക്കുന്നത്. വഴക്കെല്ലാം കെട്ടടങ്ങിയ സ്ഥിതിക്ക് റോബിനും ജാസ്മിനും ഒരുമിച്ചിരുന്ന് കോഫി കുടിക്കുന്നതിന്റെ ദൃശ്യങ്ങൾ കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകർ.

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X