റോബിനും ജാസ്മിനും പോയി, ബ്ലെസ്ലി ഇനി പൊരുതേണ്ടത് ദിൽഷയോട്? ലക്ഷ്മിപ്രിയയുടേയും ധന്യയുടേയും പുതിയ പ്ലാൻ?

കഴിഞ്ഞ മൂന്ന് സീസണുകളെ അപേക്ഷിച്ച് ബി​ഗ് ബോസ് മലയാളം നാലാം സീസൺ ഉണ്ടാക്കിയ ഓളം വലുതാണ്. ഇരുപത്തിനാല് മണിക്കൂർ ലൈവ് സ്ട്രീമിങും കൂടെ തുടങ്ങിയതോടെ ഓരോ മത്സരാർഥിയേയും കൃത്യമായി നിരീക്ഷിച്ച് പഠിച്ച ശേഷമാണ് പ്രേക്ഷകർ വോട്ട് ആർക്ക് കൊടുക്കണമെന്ന് തീരുമാനിക്കുന്നത് പോലും.

ഈ സീസണിലെ ഏറ്റവും ശക്തരായ മത്സരാർഥികളിൽ രണ്ടുപേർ‌ പുറത്തായിരിക്കുകയാണ് റോബിനും ജാസ്മിനും. പുറത്തായില്ലായിരുന്നുവെങ്കിൽ ഡോ.റോബിൻ മാത്രമെ കപ്പുയർത്തുമായിരുന്നുള്ളൂ. കാരണം ഏറ്റവും കൂടുതൽ ജനപിന്തുണയും വോട്ടും റോബിനാണ് ലഭിക്കുന്നത്.

Bigg Boss Malayalam Season 4, Bigg Boss Malayalam, Bigg Boss Malayalam news, Bigg Boss Malayalam video, Bigg Boss contestents, dhanya Blesslee, Blesslee bigg boss, Blesslee  robin,  robin dilsha, robin riyas bigg boss, dr.robin bigg boss, ധന്യ ബ്ലെസ്ലി, ബ്ലെസ്ലി ബിഗ് ബോസ്, ബ്ലെസ്ലി റോബിൻ, റോബിൻ ദിൽഷ, ബിഗ് ബോസ് മലയാളം സീസൺ 4, ബിഗ് ബോസ് മലയാളം, ബിഗ് ബോസ് മലയാളം വാർത്തകൾ, ബിഗ് ബോസ് മലയാളം വീഡിയോ, ബിഗ് ബോസ് മത്സരാർത്ഥികൾ, റിയാസ് റോബിൻ, ബി​ഗ് ബോസ് റോബിൻ, ബി​ഗ് ബോസ് റിയാസ്

ജാസ്മിൻ ശക്തയായ മത്സരാർഥിയായിരുന്നെങ്കിൽ കൂടിയും വോട്ട് കുറവായിരുന്നു. വീട്ടിൽ പരസ്പരം മത്സരിച്ചിരുന്നതും റോബിനും ജാസ്മിനുമായിരുന്നു. പ്രധാനപ്പെട്ട ആളുകൾ കളം വിട്ടതോടെ ഇനിയാര് കപ്പ് സ്വന്തമാക്കുമെന്ന് അറിയാനുള്ള ആകാംഷയാണ് ബി​ഗ് ബോസ് പ്രേക്ഷകർക്ക്.

വോട്ടിങിന്റെ കാര്യത്തിൽ റോബിന് ശേഷം സ്ഥാനം പിടിച്ചിരിക്കുന്നത് ബ്ലെസ്ലിയാണ്. ടാസ്ക്കുകൾ എല്ലാം മനസിലാക്കി നൂറ് ശതമാനം കൊടുത്ത് കളിക്കുന്ന ഒരേയൊരു വ്യക്തിയും ബ്ലെസ്ലിയാണ്.

കപ്പ് നേടണമെങ്കിൽ ബ്ലെസ്ലിക്ക് ഉറ്റ ചങ്ങാതി ദിൽഷയെ വരെ മലർത്തിയടിക്കണം. ഇന്നേവരെ ദിൽഷയ്ക്കെതിരെ നിന്ന് ബ്ലെസ്ലി കളിച്ചിട്ടില്ല. ഇനി മുതൽ സൗഹൃദം ഒരു ഭാ​ഗത്തേക്ക് ഒതുക്കിവെച്ച് കളം നിറഞ്ഞ് കളിച്ചാലെ ടൈറ്റിൽ നേടാനാകൂ.

ഇപ്പോഴുള്ള മത്സരാർഥികളിൽ ഫൈനൽ ഫൈവിൽ എത്താൻ ഏറ്റവും അർഹതയും ബ്ലെസ്ലിക്കാണ്. റോബിൻ തിരിച്ച് വരില്ലെന്ന് അറിയുമ്പോൾ ദിൽഷയും ശ്രദ്ധയോടെ കളിച്ച് റോബിനെ സ്നേഹിക്കുന്നവരുടെ വോട്ട് കൂടി സ്വന്തമാക്കാൻ ശ്രമിക്കും.

മിത്രങ്ങൾ ശത്രുക്കളായേക്കും. ലക്ഷ്മിപ്രിയ, ധന്യ തുടങ്ങിയവരെല്ലാം റോബിനെ പിന്തുണച്ച് ബ്ലെസ്ലിക്കും ദിൽഷയ്ക്കുമൊപ്പമായിരുന്നു.

Bigg Boss Malayalam Season 4, Bigg Boss Malayalam, Bigg Boss Malayalam news, Bigg Boss Malayalam video, Bigg Boss contestents, dhanya Blesslee, Blesslee bigg boss, Blesslee  robin,  robin dilsha, robin riyas bigg boss, dr.robin bigg boss, ധന്യ ബ്ലെസ്ലി, ബ്ലെസ്ലി ബിഗ് ബോസ്, ബ്ലെസ്ലി റോബിൻ, റോബിൻ ദിൽഷ, ബിഗ് ബോസ് മലയാളം സീസൺ 4, ബിഗ് ബോസ് മലയാളം, ബിഗ് ബോസ് മലയാളം വാർത്തകൾ, ബിഗ് ബോസ് മലയാളം വീഡിയോ, ബിഗ് ബോസ് മത്സരാർത്ഥികൾ, റിയാസ് റോബിൻ, ബി​ഗ് ബോസ് റോബിൻ, ബി​ഗ് ബോസ് റിയാസ്

റോബിൻ വരില്ലെന്ന് അറിഞ്ഞാൻ ലക്ഷ്മിപ്രിയയും ധന്യയും കളം മാറ്റി ചവിട്ടുകയും പുതിയ പ്ലാനുകൾ ഇറക്കുകയും ചെയ്യും. അഖിലിനും സംഘത്തിനും ഇനിയെങ്കിലും ബു​ദ്ധി ഉദിക്കുമോ എന്നത് കണ്ടറിയണമെന്നാണ് ബി​ബി പ്രേക്ഷകർ പറയുന്നത്.

സുഹൃത്ത് ജാസ്മിൻ പോയ ദേഷ്യവും തന്നെ ചൊറിഞ്ഞതിന്റെ വൈരാ​ഗ്യവുമുള്ളതിനാൽ‌ ബ്ലെസ്ലിക്കെതിരെ റിയാസും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടാകും.

റോബിനും ജാസ്മിനും മുന്നിൽ നിന്ന് കളിച്ചിരുന്നതിനാൽ മറ്റുള്ളവരുടെ ​ഗെയിം പ്ലാനുകൾ പ്രേക്ഷകരുടെ കണ്ണിൽ വ്യക്തമായിരുന്നില്ല. ഇനി തിങ്കളാഴ്ച മുതൽ നടക്കാൻ പോകുന്നത് പ്രവചനാതീതമായ മത്സരങ്ങളായിരിക്കും.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X