'റോബിൻ ഇത്ര റൊമാന്റിക്കാണെന്ന് അറിഞ്ഞില്ല, നിന്നെ പ്രേമിച്ചാൽ എന്റെ ബെസ്റ്റ് ഫ്രണ്ട് എന്നെ കൊല്ലും'; നിമിഷ

ബി​ഗ് ബോസ് മലയാളം സീസൺ 4ന്റെ അലയൊലികൾ അവസാനിച്ചിട്ടില്ല. ഇതുവരെയുള്ള സീസണുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സീസണുകളിൽ ഒന്നായിരുന്നു സീസൺ ഫോർ.

ഇരുപത് മത്സരാർഥികളാണ് നാലാം സീസണിൽ മറ്റുരച്ചത്. അതിൽ ആറ് പേർ ഫൈനലിസ്റ്റുകളായി. ലക്ഷ്മിപ്രിയ, ധന്യ മേരി വർ​ഗീസ്, സൂരജ്, റിയാസ്, ബ്ലെസ്ലി, ദിൽഷ എന്നിവരായിരുന്നു ഫൈനലിസ്റ്റുകൾ. അതിൽ ദിൽഷയാണ് വിജയ കിരീടം ചൂടിയത്. ബ്ലെസ്ലിക്കായിരുന്നു രണ്ടാം സ്ഥാനം. റിയാസ് മൂന്നാമതെത്തി.

എല്ലാവരും ബ്ലെസ്ലി ടൈറ്റിൽ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ദിൽഷ കിരീടം ചൂടിയത്. ഇതുവരെയുള്ള ബി​ഗ് ബോസ് മലയാളം സീസണിലെ ആദ്യത്തെ ലേഡി ബി​ഗ് ബോസ് വിന്നറും നാലാം സീസണിലൂടെ ദിൽഷയായി. നിരവധി ശക്തരായ മത്സരാർഥികൾ ഉണ്ടായിരുന്ന സീസൺ കൂടിയായിരുന്നു സീസൺ ഫോർ.

അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ മത്സരാർഥികളിൽ ചിലരായിരുന്നു റോബിനും നിമിഷയും. ഇതുവരെയുള്ള സീസണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ റോബിന് ലഭിച്ച അത്രത്തോളം മത്സരാർഥികൾ ഇതുവരെ ബി​ഗ് ബോസിൽ പങ്കെടുക്കാനെത്തിയ ഒരു മത്സരാർഥിക്കും ലഭിച്ചിട്ടില്ല.

റോബിൻ-നിമിഷ ജോഡി

നാലാം സീസൺ രണ്ടാം ആഴ്ചയിലേക്ക് കടന്നപ്പോഴേക്കും റോബിന് വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ ലഭിച്ച് തുടങ്ങി. എഴുപത് ദിവസം പിന്നിട്ടപ്പോൾ പുറത്തായില്ലായിരുന്നുവെങ്കിൽ റോബിൻ ആയിരിക്കും ബി​ഗ് ബോസ് നാലാം സീസണിലെ വിജയിയായി മാറേണ്ടിയിരുന്നത്.

പക്ഷെ സഹമത്സരാർഥി റിയാസിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലാണ് റോബിൻ പത്താം ആഴ്ച പിന്നിട്ടപ്പോൾ പുറത്തായത്. റോബിൻ പുറത്തായപ്പോൾ വലിയ രീതിയിൽ പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്നും പ്രതിഷേധം ഉയർന്നിരുന്നു.

ഇനി മുതൽ ബി​ഗ് ബോസ് കാണുന്നില്ലെന്ന് ദൃഢപ്രതിജ്ഞയെടുത്ത് ചിലർ ഹോട്ട്സ്റ്റാർ ആപ്പ്പോലും അൺഇൻസ്റ്റാൾ ചെയ്യുക വരെ ചെയ്തു.

ഏറ്റവും കൂടുതൽ വഴക്ക് കൂടിയ രണ്ടുപേർ

ഹൗസിനുള്ളിലായിരിക്കുമ്പോൾ പരസ്പരം ഏറ്റവും കൂടുതൽ വഴക്ക് കൂടിയിരുന്ന മൂന്ന് പേരായിരുന്നു നിമിഷയും ജാസ്മിനും റോബിനും. നിമിഷയുടേയും ജാസ്മിന്റേയും ഏറ്റവും വലിയ ശത്രുവും റോബിനായിരുന്നു.

റോബിൻ ഹൗസിൽ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് ജാസ്മിൻ‌ ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോയത്. ഹൗസിൽ വലിയ ശത്രുക്കളായിരുന്ന മൂവരും പുറത്ത് വന്നശേഷം പ്രശ്നങ്ങൾ പറഞ്ഞ് തീർത്ത് സൗഹൃദത്തിലാവുകയും ചെയ്തിരുന്നു.

ഇപ്പോൾ റോബിനൊപ്പം റൊമാന്റിക്ക് ഡാൻസ് ചെയ്യുന്ന നിമിഷയുടെ വീഡിയോയാണ് വൈറലാകുന്നത്.

നീ ഇത്രത്തോളം റൊമാന്റിക്കാണെന്ന് അറിഞ്ഞിരുന്നില്ല

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോ കോമഡി സ്റ്റാർസിൽ അതിഥികളായി എത്തിയപ്പോഴായിരുന്നു ഇരുവരുടേയും റൊമാന്റിക്ക് ഡാൻസ് അരങ്ങേറിയത്.

സ​ഹമത്സരാർഥിയായിരുന്ന വിനയ് മാധവാണ് നിമിഷയ്ക്കും റോബിനും വേണ്ടി പ്രണയ​ഗാനം ആലപിച്ചത്. റോബിനൊപ്പം നൃത്തം ചെയ്യുമ്പോൾ നാണം കൊണ്ട് നിമിഷയുടെ മുഖം നിറഞ്ഞിരുന്നു.

ശേഷം നിമിഷ റോബിനോട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. 'ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല റോബിൻ ഇത്ര റൊമാന്റിക്കായിരിക്കുമെന്ന്.'

നിന്നെ പ്രേമിച്ചാൽ എന്റെ ബെസ്റ്റ് ഫ്രണ്ട് എന്നെ കൊല്ലും

'ഇത്ര റൊമാന്റിക്കാണെന്ന് ‍ഞാൻ എന്തുകൊണ്ട് വീട്ടിൽ വെച്ച് അറിയാതെപോയി. റോബിൻ നമ്മൾ തമ്മിൽ ലവ്വായാൽ നിന്റെ ബെസ്റ്റ് ഫ്രണ്ട് നിന്നെ കൊന്നില്ലേലും എന്റെ ബെസ്റ്റ് ഫ്രണ്ട് എന്നെ കൊല്ലും. എനിക്ക് ലവ്വർ ഇല്ല.'

'പക്ഷെ ഒരു നല്ല ബെസ്റ്റ് ഫ്രണ്ടുണ്ട് ജാസ്മിൻ എം മൂസ' എന്നാണ് നിമിഷ പറഞ്ഞത്. 'വിനയ് നന്നായിട്ട് പാടി... വിനയിക്ക് പാടാൻ അവസരം കൊടുത്താൽ നന്നായിരുന്നു,'

'റോബിനും നിമിഷയും പൊളിച്ചു ആഘോഷിക്കപ്പെടാതെ പോയ ഒരു സൂപ്പർ കോമ്പോ' തുടങ്ങി നിരവധി കമന്റുകളാണ് താരങ്ങളുടെ പുതിയ വീഡിയോ വൈറലായതോടെ വരുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X