'ജനങ്ങളുടെ മനസ്സിലെ രാജാവ്'; അശ്വിൻ റോബിന് നൽകിയ സർപ്രൈസിൽ ഞെട്ടി പ്രേക്ഷകർ

ബിഗ് ബോസ് സീസൺ ഫോർ അതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഒൻപത് മത്സരാർഥികളിൽ ഫൈനൽ ഫൈവിൽ എത്തുന്നത് ആരായിരിക്കും എന്ന കാര്യത്തിൽ ആകാംക്ഷയിലാണ് പ്രേക്ഷകരും മത്സരാർത്ഥികളും.

17 മത്സരാർഥികളുമായി തുടങ്ങിയ ഷോയിൽ നിന്നും ഏറ്റവും ഒടുവിൽ പുറത്തായത് ഡോ. റോബിൻ രാധാകൃഷ്ണൻ ആണ്. ബിഗ് ബോസ് സീസൺ ഫോറിൽ ഏറ്റവും അധികം ആരാധകർ ഉണ്ടായിരുന്ന മത്സരാർത്ഥി റോബിൻ ആയിരുന്നു.

ഷോയിൽ പല മത്സരാർഥികളുമായി റോബിൻ വഴക്കിട്ടിട്ടുണ്ട്. ബിഗ് ബോസ് വീട്ടിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ റിയാസുമായി ഉണ്ടായ തർക്കത്തിനിടയിൽ റോബിൻ റിയാസിനെ പിടിച്ച് തള്ളിയിരുന്നു. ഇത് ബിഗ് ബോസ് ചട്ടങ്ങൾക്ക് വിരുദ്ധം ആയതിനാൽ റോബിൻ വീട്ടിൽ നിന്നും പുറത്താവുകയായിരുന്നു.

ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങുന്ന മത്സരാർഥികൾ പുറത്ത് വച്ച് ഒത്തുചേരുന്നത് പതിവാണ്. ബിഗ് ബോസ് വീട്ടിനകത്ത് ശത്രുക്കളായി നിൽക്കുന്ന പല മത്സരാർത്ഥികളും വീടിന് പുറത്തിറങ്ങിയാൽ ഉറ്റ ചെങ്ങാതിമാർ ആവാറുണ്ട് കഴിഞ്ഞ സീസണുകളിൽ എല്ലാം നമ്മൾ അത് കണ്ടതുമാണ്.

ഗെയിമിൽ റോബിൻ സത്യസന്ധമായി അല്ല കളിക്കുന്നത്

ഈ സീസണിൽ റോബിനുമായി ഏറെ വഴക്ക് കൂടിയിട്ടുള്ള വ്യക്തികളാണ് ഡെയ്സി, അശ്വിൻ, ജാസ്മിൻ, റിയാസ് എന്നിവർ. ഇതിൽ ജാസ്മിനോടും റിയാസിനോടുമുള്ള വഴക്കാണ് റോബിൻ പുറത്താവുന്നതിനു വരെ കാരണമായതും.

ഇതേതുടർന്ന് ജാസ്മിനും വീട് വിട്ട് പോയിരുന്നു. റോബിനുമായ വഴക്ക് കൂടിയവരിൽ ആദ്യം പുറത്ത് പോയത് അശ്വിൻ വിജയ് ആയിരുന്നു.

ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത് ഇറങ്ങുന്ന സമയത്ത് മോഹൻലാൽ അശ്വിനോട് ഫൈനൽ ഫൈവിൽ എത്താൻ സാധ്യത ഉള്ള മത്സരാർഥികൾ ആരൊക്കെയാണെന്ന് ചോദിച്ചിരുന്നു. റോൺസൺ, ബ്ലെസ്‌ലി, ധന്യ, നവീൻ, അഖിൽ എന്നിവരാവും ഫൈനൽ ഫൈവിൽ എത്തുക എന്നാണ് താരം പ്രതികരിച്ചത്. ഗെയിമിൽ റോബിൻ സത്യസന്ധമായി അല്ല കളിക്കുന്നതെന്നും അശ്വിൻ പറഞ്ഞിരുന്നു.

അശ്വിൻ ഭയങ്കര പാവം

ഈ സംഭവത്തിന് ശേഷം താരം ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത് വന്നപ്പോൾ നിരവധി റോബിൻ ആരാധകർ താരത്തെ വിളിച്ച് ചീത്തവിളിക്കുകയും ചെയ്തു.

ഈ കഥയെല്ലാം അശ്വിൻ ഹോംറ്റീ എന്ന മാധ്യമത്തോട് തുറന്ന് പറഞ്ഞു. അശ്വിൻ ഇത് പറഞ്ഞപ്പോൾ ഒറ്റക്കായിരുന്നില്ല കൂടെ റോബിനും അപർണ്ണയും ഉണ്ടായിരുന്നു. ബിഗ് ബോസ് വീട്ടിൽ നിന്നും ഇറങ്ങിയതിന് ശേഷം ആദ്യമായി മൂവരും ഒരുമിക്കുകയായിരുന്നു.

വളരെയധികം സന്തോഷത്തോടെയാണ് മൂവരും തങ്ങളുടെ സൗഹൃദ സംഭാഷണം മുന്നോട്ട് കൊണ്ടുപോയത്. ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായെങ്കിലും ആരെയും മനസ്സ് വിഷമിപ്പിക്കേണ്ടി വന്നില്ല എന്ന കാര്യത്തിൽ തനിക്ക് വളരെയധികം സന്തോഷം ഉണ്ടെന്ന് അപർണ്ണ പറഞ്ഞു.

ഷോയിൽ അശ്വിൻ സജീവമല്ലയിരുന്നു എന്ന് മോഹൻലാൽ ഉൾപ്പെടെ ഉള്ളവർ പറഞ്ഞിരുന്നു. എന്നാൽ, തനിക്ക് ആവുന്നപോലെ ഭംഗിയായി ഷോയിൽ പങ്കെടുക്കുകയാണ് ചെയ്തതെന്ന് അശ്വിൻ പറഞ്ഞു. അശ്വിൻ ഭയങ്കര പാവം ആയിരുന്നുവെന്ന് റോബിനും വ്യക്തമാക്കി.

അശ്വിൻ വിജയ് റോബിനായി ഒരു മാജിക്കും കാണിച്ച് കൊടുത്തു

റോബിൻ ഫൈനലിൽ എത്തില്ല എന്ന് പറഞ്ഞ താൻ ഷോയിൽ നിന്നും പുറത്ത് വന്നപ്പോൾ ഞെട്ടിപ്പോയെന്നും പറഞ്ഞത് മാറ്റി പറയേണ്ട അവസ്ഥ വരെ ഉണ്ടായെന്നും അശ്വിൻ പറഞ്ഞു. ബിഗ് ബോസ് വെറും ഗെയിം ആണ് പുറത്തിറങ്ങിയാൽ ഒരുമിച്ച് ബിരിയാണി കഴിക്കാം എന്ന് ബിഗ് ബോസ് വീട്ടിനുള്ളിൽ വച്ചുതന്നെ തമ്മിൽ പറഞ്ഞിരുന്നതായും റോബിനും അശ്വിനും ഓർത്തെടുത്തു.

മജീഷ്യൻ ആയ അശ്വിൻ വിജയ് റോബിനായി ഒരു മാജിക്കും കാണിച്ച് കൊടുത്തു. ജനങ്ങളുടെ മനസിലെ രാജാവ് എന്ന വിശേഷണവും അശ്വിൻ റോബിന് നൽകി.

കഴിഞ്ഞ ദിവസം റോബിൻ ജാസ്മിനെ ഫോണിൽ ബന്ധപെട്ടിരുന്നു. ഇരുവരും പരസ്പരം വളരെ സൗഹൃദത്തോടെയാണ് സംസാരിച്ചത്. റോബിൻ ഷോയിൽ നിന്നും പുറത്തായതോടെ ജാസ്മിന് നേരെയും സൈബർ ആക്രമണം ഉണ്ടായി.

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X