'ദിൽഷയെ മാത്രം ഒന്ന് കാണിച്ച് തരാമോ, കുറച്ച് ദിവസമായില്ലേ?'; ബിഗ് ബോസിനോട് അപേക്ഷയുമായി റോബിൻ!
പത്താം വാരത്തിലെ വീക്കിലി ടാസ്ക്കായിരുന്ന ബിഗ് ബോസ് സാമ്രാജ്യം നടക്കുന്നതിനിടെ നടന്ന നാടകീയ സംഭവങ്ങൾ ബിഗ് ബോസ് മലയാളത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ ആദ്യത്തേതായിരുന്നു.
പേര് സൂചിപ്പിക്കുന്നതുപോലെ ബിഗ് ബോസ് വീട് ഒരു പഴയ സാമ്രാജ്യമായി മാറുകയായിരുന്നു ഈ ടാസ്കിലൂടെ. രാജാവായി റിയാസിനെയും രാജ്ഞിമാരായി ദിൽഷ, ധന്യ എന്നിവരെയും ബിഗ് ബോസ് തീരുമാനിച്ചിരുന്നു.
ബിഗ് ബോസിന്റെ നിർദേശമനുസരിച്ച് മറ്റ് സ്ഥാനങ്ങളിലേക്ക് സഹമത്സരാർഥികളെ റിയാസ് നിർദേശിച്ചു.
ഇതുപ്രകാരം ജാസ്‍മിൻ മന്ത്രിയും റോൺസൺ ഭടനും സൂരജ് കൊട്ടാരം വിദൂഷകനുമായി. ലക്ഷ്മിപ്രിയ, വിനയ് എന്നിവർക്കാണ് രാജാവിനായി ഭക്ഷണം പാകം ചെയ്യാനുള്ള ഉത്തരവാദിത്തം ലഭിച്ചത്.
വേഷവിധാനങ്ങൾക്കൊപ്പം രാജാവിന് ബിഗ് ബോസ് ഒരു മാന്ത്രിക ലോക്കറ്റും നൽകിയിരുന്നു. അടുത്ത നോമിനേഷൻ സമയത്ത് ഈ മാന്ത്രിക ലോക്കറ്റ് ആരുടെ പക്കലാണോ ഉള്ളത് അയാൾ നോമിനേഷനിൽ നിന്ന് മുക്തി നേടുമെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു.

ഇത് എല്ലാവരും കാണുന്ന തരത്തിൽ ഒരു ലോക്കറ്റ് പോലെ ധരിക്കണമെന്നും റിയാസിനെ അറിയിച്ചിരുന്നു. എന്നാൽ ഗെയിമിനിടെ ഈ ലോക്കറ്റ് കൈക്കലാക്കി റോബിൻ കടന്നുകളഞ്ഞു.
പിന്നാലെ പോയ റിയാസ്, ജാസ്മിൻ തുടങ്ങിയവർ റോബിനെ ടോയ്ലെറ്റിൽ നിന്നും പുറത്തിറക്കി ലോക്കറ്റ് കൈക്കലാക്കാൻ ശ്രമിക്കുകയും ടാസ്ക്ക് കൈയ്യാങ്കളിയിലേക്ക് മാറുകയുമായിരുന്നു.
അതേസമയം ലാസ്റ്റ് വാണിങ് കിട്ടിയിട്ടും ബിഗ് ബോസ് വീടിന് യോജിക്കാത്ത തരത്തിൽ പെരുമാറിയ റോബിനെ ബിഗ് ബോസ് വീട്ടിൽ നിന്നും മാറ്റിയിരിക്കുകയാണ്.
മോഹൻലാൽ വന്ന ശേഷം വീക്കെൻഡ് എപ്പിസോഡിൽ റോബിൻ പുറത്താകാനുള്ള സാധ്യതയും കൂടുതലാണ്.

അതേസമയം സീക്രട്ട് റൂമിൽ നിന്നുള്ള റോബിന്റെ പുതിയ വീഡിയോയാണ് വൈറലാകുന്നത്. ദിൽഷയെ മിസ് ചെയ്യുന്നുണ്ടെന്നും ഒരു തവണയെങ്കിലും ദിൽഷയുടെ മുഖം മാത്രം കാണാനുള്ള അവസരം ഉണ്ടാക്കി തരണമെന്നുമാണ് റോബിൻ ബിഗ് ബോസിനോട് ആവശ്യപ്പെടുന്നത്.
'കുറെ ദിവസമായില്ലേ ബിഗ് ബോസ് ഈ റൂമിനുള്ളിൽ കഴിയുന്നൂ... ഇതിനുള്ളിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. എനിക്ക് ദിൽഷയെ ഒന്ന് കാണണമെന്നുണ്ട്. വേറാരെയും വേണ്ട. ദിൽഷയെ മാത്രം ഒന്ന് കാണിച്ച് തരുമോ.'
'അതിനുള്ള സംവിധാനങ്ങൾ ഇതിനുള്ളിൽ ഉണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. എങ്കിലും ഞാൻ ചോദിക്കുകയാണ്. പറ്റുമെങ്കിൽ ദിൽഷയെ മാത്രം ഒന്ന് കാണിച്ച് തരണം' എന്നാണ് റോബിൻ ബിഗ് ബോസിനോട് ആവശ്യപ്പെടുന്നത്.

എന്നാൽ ബിഗ് ബോസ് ഇതുവരെ മറുപടിയൊന്നും നൽകിയിട്ടില്ല. ദിൽഷയോട് പ്രണയമുണ്ടെന്ന് വീട്ടിൽ വെച്ച് തന്നെ വെളിപ്പെടുത്തിയ വ്യക്തിയാണ് റോബിൻ.
ഇരുവരുടേയും കോമ്പോയ്ക്ക് വലിയ ആരാധകവൃന്ദം സോഷ്യൽമീഡിയയിലുണ്ട്. റോബിൻ പുറത്തായപ്പോൾ പ്ലാൻ ചെയ്ത് ഗെയിം കളിച്ച് റോബിനെ പുറത്താക്കിയവർക്കെതിരെ
തിരിഞ്ഞ് ദിൽഷയും പകരം വീട്ടാൻ തുടങ്ങിയിട്ടുണ്ട്. വീക്കിലി ടാസ്ക്കിൽ അത് പ്രകടമായിരുന്നു. റിയാസിനെയാണ് റോബിൻ തല്ലിയെന്ന് പറയപ്പെടുന്നത്.
Recommended Video

അതിനാൽ തന്നെ വീക്കെൻഡ് എപ്പിസോഡിലെ റിയാസിന്റെ തീരുമാനം അനുസരിച്ചായിരിക്കും റോബിന്റെ വീട്ടിലെ നിലനിൽപ്പ്. റോബിനെ വീട്ടിൽ നിന്നും മാറ്റിയതിൽ വലിയ പ്രതിഷേധവും പ്രേക്ഷകർക്കിടയിൽ നിന്നും ഉണ്ടാകുന്നുണ്ട്.
റോബിൻ ടോയ്ലെറ്റിൽ ഒളിച്ചിരുന്നപ്പോൾ വിഷ സ്പ്രേ പ്രയോഗിച്ച ജാസ്മിനെ സംരക്ഷിച്ച് റോബിനെ മാത്രം ശിക്ഷിച്ചതാണ് പ്രേക്ഷകരിൽ അതൃപ്തി ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം ബിഗ് ബോസ് വീട്ടിൽ ഇപ്പോൾ അവശേഷിക്കുന്ന പത്തുപേർ രണ്ടുഗ്രൂപ്പുകളായി തിരിഞ്ഞിരിക്കുകയാണ്.
ദിൽഷ, ബ്ലെസ്ലി, ലക്ഷ്മിപ്രിയ, ധന്യ എന്നിവർ ഒരു ഗ്രൂപ്പും വിനയ്, അഖിൽ, സൂരജ്, റോൺസൺ, റിയാസ്, ജാസ്മിൻ എന്നിവർ മറ്റൊരു ഗ്രൂപ്പുമായി തിരിഞ്ഞാണ് മത്സരിക്കുന്നതും പക പോക്കുന്നതും.


Click it and Unblock the Notifications