സഹായിക്കാൻ പോയി ആപ്പിലായി റോബിൻ; ഇത് ബിഗ് ബോസ് കൊടുത്ത വമ്പൻ പണി

ബിഗ്ബോസ് മലയാളം നാലാം സീസൺ വളരെ വിജയകരമായി മുന്നേറുകയാണ്.ഷോ തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടിരിക്കുകയാണ്. മാർച്ച് 27നായിരുന്നു ഷോ തുടങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും വീക്കിലി ടാസ്ക്ക് ഉണ്ടായിരുന്നതിനാൽ മറ്റ് സംഭവ ബഹുലമായ കാര്യങ്ങളൊന്നും ബിഗ്‌ ബോസ് ഹൗസിൽ ഉണ്ടായില്ല. എന്നാൽ ഇന്ന് അതിനെല്ലാം വിപരീതമായി നിരവധി കാര്യങ്ങളാണ് നടന്നത്.

ഈ ആഴ്ച ശുചിത്വ വാരമായി ആചരിക്കുന്നതിനാൽ ഇന്ന് ബിഗ്ഗ് ബോസ് ഹൗസിലെ മോണിങ് ആക്ടീവിറ്റി വൃത്തിയുള്ളവരെ പത്ത് പേരെ തിരഞ്ഞെടുക്കുക എന്നതായിരുന്നു. ഇതിന്റെ ചുമതല റോബിനും ആയിരുന്നു. വീട്ടിൽ ഏറ്റവും കൂടുതൽ ശുചിത്വമുള്ള വ്യക്തികളെ ഒന്നു മുതൽ പത്ത് വരെയുള്ള റാങ്കുകളിൽ കൊടുക്കാനും അവർക്ക് ഈ റാങ്കുകൾ നൽകാനുള്ള കാരണം പറയാനും ബിഗ്‌ബോസ് റോബിനോട് ആവശ്യപ്പെട്ടു.

ആദ്യ റാങ്ക് ലക്ഷ്മി പ്രിയക്ക്

ശുചിത്വത്തിന്റെ കാര്യത്തിൽ റോബിൻ ആദ്യ റാങ്ക് നൽകിയത് ലക്ഷ്മിപ്രിയക്കായിരുന്നു തുടർന്ന് രണ്ടാം റാങ്ക് റൊൺസനും മൂന്നാം റാങ്ക് അപർണക്കും നൽകി. നാലാമത് റാങ്ക് നവീനും അഞ്ചാമത് ദിൽഷക്കും നൽകി. ആറാമത് സുചിത്രയെയും ഏഴാമത് ധന്യയേയും എട്ടാമത് അഖിലിനെയും ഒൻപതാമത് റോബിനെയും പത്തമത് ഡേയ്‌സിക്കും സൂരജിനും റാങ്കുകൾ നൽകി. അതില്‍ നിമിഷയെയും ജാസ്മിനെയും ബ്ലെസ്ലിയെയും മാത്രം ഒഴിവാക്കുകയും ചെയ്തു.

ജയിലിൽ കയറാനായി ഓടിനടന്ന് റോബിൻ

തുടർന്ന് ജയില്‍ നോമിനേഷനില്‍ പെടാനുള്ള കാര്യങ്ങള്‍ റോബിന്‍ കാണിച്ച് കൂട്ടി. റോബിൻ ഇടയ്ക്ക് ഉറങ്ങി പോയെന്നും അത് ക്യാപ്റ്റനായ നിമിഷയോട് മാത്രമേ പറഞ്ഞുള്ളൂ എന്നും അത് മറ്റെല്ലാവരെയും അറിയിക്കണം എന്നൊക്കെ നിമിഷയോട് പറഞ്ഞപ്പോൾ നിനക്ക് ഇത്രയ്ക്ക് ഇഷ്ടമാണോ കുട്ടി ജയിലില്‍ കിടക്കാന്‍ എന്നാണ് നിമിഷ ചോദിച്ചത്.

ഇതിന് ശേഷമാണ് ജയില്‍ നോമിനേഷന്‍ നടന്നത്. ജയില്‍ നോമിനേഷന്‍ നടത്തിയപ്പോൾ പതിനാലില്‍ 13 പേരും റോബിന് വോട്ട് ചെയ്തു. ലക്ഷ്മിപ്രിയ, ബ്ലെസ്ലി എന്നിവരും ജയിൽ നോമിനേഷനിൽ എത്തി.

ഇതിനിടെ ഏറ്റവും അധികം വൃത്തിയുള്ള, വൃത്തിയെ കുറിച്ച് നിരന്തരം പറയുന്ന ലക്ഷ്മി പ്രിയ തന്നെ ജയില്‍ നോമിനേഷനില്‍ വന്നത് ധന്യയും സുചിത്രയും നിമിഷയും ഡെയിസിയും അടക്കം പലരും പരിഹസിച്ച് ചിരിച്ചു.

തുടർന്ന് നിമിഷയും ലക്ഷ്മിപ്രിയയും വൃത്തിയെ ചൊല്ലി വലിയ വഴക്ക് തന്നെ ബിഗ്ഗ് ബോസ് ഹൗസിൽ നടത്തി. ലക്ഷ്മി പ്രിയ വയ്യാത്തതിനാല്‍ തുണി ബാത്രൂമില്‍ കുതിര്‍ത്തിയിട്ടതും, ബ്ലൗസ്, ടൗവ്വല്‍ എന്നിവ ബാത്രൂമില്‍ ഇട്ടതും ഒക്കെ പറഞ്ഞു നിമിഷ ലക്ഷ്മിപ്രിയയെ കുറ്റപ്പെടുത്തി.

അപ്പോൾ താൻ കാരണമാണ് നിമിഷ ക്യാപ്റ്റൻ ആയതെന്നു പറയുകയും തുടർന്ന് പ്രതികാരം എന്നോണം ബാത്രൂം മുഴുവനായി കഴുകി തുടയ്ക്കുകയും പട്ടിണി കിടക്കുകയും ചെയ്തു.

ഇതിനിടെ ലക്ഷ്മിപ്രിയ മെന്റലി വീക്ക് ആണെന്നും അതിനാൽ ബ്ലെസ്ലി ഗെയിമില്‍ ജയിക്കണമെന്നും ജയിലില്‍ തനിക്ക് ലക്ഷ്മിയോട് സംസാരിച്ച് അവരെ നേരെയാക്കണം എന്നും റോബിന്‍ ബ്ലെസ്ലിയോട് പറഞ്ഞു.

ലക്ഷ്മി ചേച്ചിയുടെ സാന്നിധ്യത്തില്‍ തന്നെ ഇത് പറയണം എന്നായി ബ്ലെസ്ലി. തുടർന്ന് അതിന് താന്‍ തയ്യാറല്ല, ഞാന്‍ ഗെയിം കളിക്കും, തോല്‍ക്കുന്നതും ജയിക്കുന്നതും വരുന്നത് പോലെ എന്നും ബ്ലെസ്ലി പറഞ്ഞു.

Recommended Video

എന്റെ കളി ഇങ്ങനെയാണ്.. അശ്വിന്റെ ആദ്യ പ്രതികരണം | Filmibeat Malayalam
 റോബിന്റെ പണി പാളി

റോബിന്റെ അടുത്ത നാടകം നടന്നത് ജയില്‍ ടാസ്‌കില്‍ ആണ്. ടാസ്‌കില്‍ മനഃപൂർവം തോറ്റ റോബിന്‍ ബിഗ് ബോസ്സിന്റെ കയ്യിൽ നിന്നും നല്ല ഉഗ്രൻ പണി വാങ്ങുകയും ചെയ്തു. ശരിയ്ക്കും ബിഗ്ഗ് ബോസിനെ വെല്ലു വിളിക്കും പ്രകാരമായിരുന്നു റോബിന്റെ കളി.

കളിയിൽ ലക്ഷ്മിപ്രിയയും ബ്ലെസ്ലിയും ടൈയില്‍ എത്തി. തുടർന്ന് കളിയിൽ ആത്മാർഥത കാണിക്കാത്തതിന് റോബിനെ കുറ്റപ്പെടുത്തിയ ബിഗ്ഗ് ബോസ്, അയാളെ മാത്രം ജയിലില്‍ അടയ്ക്കുകയും ചെയ്തു.

തുടർന്ന് റോബിൻ വികാരഭരിതനായി.റോബിൻ ഒരിക്കലും പ്രതീക്ഷിക്കാത്ത നീക്കമായിരുന്നു ബിഗ് ബോസ്സിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. ഗെയിം കളിക്കാന്‍ ശ്രമിച്ചുകൂടായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ അതിനെക്കാള്‍ വലുതല്ലേ മനുഷ്യത്വം എന്നാണ് റോബിന്‍ പറഞ്ഞത്.

More from Filmibeat

Read more about: big boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X