'ധൈര്യമുണ്ടെങ്കിൽ നീ ഒരു തവണ നോമിനേഷനിൽ വാ... നിന്നെ പുറത്താക്കി കാണിച്ച് തരാം'; റിയാസിനെ വെല്ലുവിളിച്ച് റോബിൻ

ബി​ഗ് ബോസിൽ നിലനിന്ന് അവസാനം വരെ എത്തണമെങ്കിൽ ശാരീരിക ക്ഷമത മാത്രം പോര.... മൈൻഡ് ​ഗെയിം കളിക്കാനും ജനങ്ങളുടെ പൾസ് മനസിലാക്കാനും കഴിയണം. വെറുതെ പൊട്ടിത്തെറിച്ച് ബഹളം വെച്ചതുകൊണ്ടോ ​ഗ്രൂപ്പിസം കളിച്ചതുകൊണ്ടോ ടോപ്പ് ഫൈവിൽ എത്താൻ ആർക്കും സാധിക്കില്ല.

ഒമ്പതാം ആഴ്ചയിലെ ക്യാപ്റ്റൻസി ടാസ്ക്ക് കൂടി പൂർത്തിയായതോടെ വീട്ടിൽ പുതിയ പ്രശ്നങ്ങൾ‌ക്കും തുടക്കമായിരിക്കുകയാണ്. മോഹൻലാലിന്റെ ലാസ്റ്റ് വാണിങ് ലഭിച്ച ശേഷം സമാധന പൂർണമായ ജീവിതമായിരുന്നു വീട്ടിലുള്ളവർ‌ നയിച്ച് പോന്നിരുന്നത്.

ഇത്തവണത്തെ ക്യാപ്റ്റൻസി ടാസ്ക്ക് ബുദ്ധിയും ശക്തിയും ഒരുപോലെ പ്രയോ​ഗിക്കേണ്ട ഒന്നായിരുന്നു. ബ്ലെസ്ലി, റോബിൻ, റിയാസ് എന്നിവരാണ് ക്യാപ്റ്റൻസിക്കായി മത്സരിച്ചത്. അതിൽ വിജയിയായത് ബ്ലെസ്ലിയായിരുന്നു. സുചിത്രയായിരുന്നു വിധി കർത്താവ്.

എന്ന സുചിത്രയുടെ തീരുമാനം പക്ഷാപാതപരമായിരുന്നുവെന്ന് കാണിച്ച് റിയാസും ജാസ്മിനും ബഹളൺ വെച്ചു. എങ്കിലും സുചിത്രയുടെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല. മൂന്ന് കളറിലുള്ള സ്റ്റിക്കി നോട്ടുകൾ മൂന്ന് മത്സരാർഥികൾക്കും ബി​ഗ് ബോസ് നൽകിയിരുന്നു.

അവ കുറഞ്ഞ സമയത്തിനുള്ളിൽ ബോർഡിൽ എല്ലാ ഭാ​ഗവും നിറച്ച് ഒട്ടിക്കുന്ന മത്സരാർഥി വിജയിയാകും എന്നതായിരുന്നു ടാസ്ക്ക്.

മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് റിയാസ്

ഗെയിം അവസാനിച്ചപ്പോൾ‌ ബ്ലെസ്ലിയാണ് വിജയിയായത്. എന്നാൽ‌ ആ തീരുമാനത്തിൽ തൃപ്തരല്ലാത്ത ജാസ്മിനും റിയാസും എല്ലാ സ്റ്റിക്കി നോട്ടുകളും എണ്ണി തിട്ടപ്പെടുത്തി. അപ്പോഴും വിജയം ബ്ലെസ്ലിക്കൊപ്പമായിരുന്നു.

റിയാസിന് മൂന്നാം സ്ഥാനമെ നേടാനായുള്ളൂ. ബ്ലെസ്ലിക്ക് വേണ്ടി സംസാരിച്ചവരിൽ റോബിനും ദിൽഷയുമുണ്ടായിരുന്നു. സുചിത്രയെ മാനിപുലേറ്റ് ചെയ്യാനും വിധി നിർണയത്തിൽ സ്വാധീനം ചെലുത്താനും ജാസ്മിനും റിയാസും ശ്രമിച്ചപ്പോഴാണ് ദിൽഷയും റോബിനും ഇടപെട്ടതും കയർത്ത് സംസാരിച്ചതും.

ആ സംഭവത്തോടെ ബ്ലെസ്ലിയോടുള്ള റിയാസിന്റെ വെറുപ്പ് ദിൽഷയോടും റോബിനോടുമായി മാറി.

റിയാസിനെ വെല്ലുവിളിച്ച് റോബിൻ

മത്സരം അവസാനിച്ച ശേഷവും ഏറെ നേരം റോബിനും റിയാസും കൊമ്പുകോർത്തു. അതിനിടയിൽ റിയാസിനെ വെല്ലുവിളിച്ച റോബിന്റെ വീഡിയോയാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.

'ധൈര്യമുണ്ടെങ്കിൽ നീ ഒരു തവണ നോമിനേഷിൽ വാ... നിന്നെ പുറത്താക്കി കാണിച്ച് തരാം' എന്നാണ് റിയാസിനോട് റോബിൻ പറയുന്നത്. പെണ്ണുങ്ങളുടെ മേക്കിട്ട് കേറാതെ ആണുങ്ങളോട് മുട്ടാൻ വായെന്ന് റോബിൻ വെല്ലുവിളിച്ചതോടെയാണ് റിയാസ് വീണ്ടും തർക്കിനായി എത്തിയത്.

ക്യാപ്റ്റൻസി വിജയിയെ പ്രഖ്യാപിച്ച ശേഷം റോബിനെ പലതവണ ലൂസറെന്നും ബ്ലെസ്ലിയെ ഇന്റലക്ച്വൽ ഷിറ്റ് എന്നും റിയാസ് വിളിച്ചിരുന്നു.

നീ പോയിട്ട് മാത്രമെ ഞാൻ ഇവിടെ നിന്ന് പോകൂ

നീ പോയിട്ട് മാത്രമെ ഞാൻ ഇവിടെ നിന്ന് പോകൂവെന്നും റോബിൻ റിയാസിനെ വെല്ലുവിളിച്ച് പറഞ്ഞു. ഉറങ്ങി കിടന്ന വീട് വീണ്ടും ഉണർന്നതിലെ സന്തോഷത്തിലാണ് പ്രേക്ഷകർ. സത്യത്തിനൊപ്പം നിൽക്കാതെ കൂടെയുള്ളവരെ മാത്രം ന്യായീകരിച്ച് സംസാരിക്കുന്നതിനാൽ റിയാസിന് ജനപിന്തുണ വളരെ കുറവാണ്.

പക്ഷെ ഇപ്പോൾ വീട്ടിലുള്ള പതിമൂന്ന് മത്സരാർഥികളിൽ ഏറ്റവും കൂടുതൽ ആരാധകരകുള്ള വ്യക്തികൾ റോബിൻ, ബ്ലെസ്ലി എന്നിവരാണ്. കൂടാതെ ആദ്യമായാണ് റോബിനും ബ്ലെസ്ലിക്കും ക്യാപ്റ്റൻസി ടാസ്ക്കിലേക്ക് മത്സരിക്കാൻ അവസരം ലഭിക്കുന്നത്.

പതിവായി ഇരുവരേയും ജയിൽ നോമിനേഷനിലേക്കാണ് വീട്ടിലുള്ളവർ തെരഞ്ഞെടുക്കാറുള്ളത്.

ക്യാപ്റ്റൻസി ടാസ്ക്കിലെ ബ്ലെസ്ലിയുടെ വിജയം

ക്യാപ്റ്റൻസി ടാസ്ക്കിലെ ബ്ലെസ്ലിയുടെ വിജയം അവൻ അർഹിച്ചതാണെന്നും വീഡിയോ വൈറലായതോടെ പ്രേക്ഷകർ കുറിച്ചു.

എല്ലാ ​ഗെയിമുകളും ബ്ലെസ്ലി നന്നായി കളിക്കാറുണ്ടെങ്കിലും വീട്ടിലുള്ളവർ അതിനെയെല്ലാം പതിവായി അവ​ഗണിക്കുകയാണ് ചെയ്യാറുള്ളത്. ഇനി വരാനിരിക്കുന്നത് വീക്കെൻ‌ഡ് എപ്പിസോഡുകളാണ്.

ഈ ആഴ്ചയും ഒരാൾ വീട്ടിൽ നിന്നും പുറത്താകും. അപർണയോ വിനയിയോ പുറത്താകാനുള്ള സാധ്യതയാണ് പ്രേക്ഷകർ മുന്നോട്ട് വെക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X