For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വിഷമിക്കേണ്ട, ജയിക്കണ്ടേ?, ഇതൊക്കെ നിസാരമല്ലേ...'; റിയാസിനെ ആശ്വസിപ്പിച്ച് റോബിൻ!

  |

  ഓരോ വീക്കിലി ടാസ്‍കിന് ശേഷവും ബിഗ് ബോസ് മത്സരാർഥികൾക്കിടയിലും പ്രേക്ഷകർക്കിടയിലും ഉയരുന്ന ഒരു ചോദ്യമാണ് ഇത്തവണ ആരാണ് ജയിൽ ശിക്ഷ അനുഭവിക്കാൻ പോകുന്നതെന്ന്.

  വീക്കിലി ടാസ്കിലെ മോശം പ്രകടനം മാത്രമല്ല ജയിൽ നോമിനേഷൻറെ അടിസ്ഥാനം മറിച്ച് ഓരോ വാരത്തിലേയും മറ്റ് ടാസ്കുകളിലും ഹൗസിൽ മൊത്തത്തിലുള്ള പ്രകടനങ്ങളിലും പിന്നോക്കം നിന്നെന്ന് തോന്നിയ മൂന്ന് മത്സരാർഥികളെയാണ് ഓരോരുത്തരും നോമിനേറ്റ് ചെയ്യേണ്ടത്.

  അതിൽ നിന്ന് രണ്ടുപേർ മാത്രമാണ് ജയിലിലേക്ക് പോവുക.

  Also Read: 'ടാസ്ക്കിൽ തോറ്റു, സുചിത്രയും ധന്യയും ജയിലിലേക്ക്...'; അർഹതപ്പെട്ടവർക്കാണ് ശിക്ഷ ലഭിച്ചതെന്ന് പ്രേക്ഷകർ!

  നോമിനേഷൻ ലഭിച്ച മൂന്നുപേരിൽ ഒരാൾക്ക് ജയിൽ ശിക്ഷയിൽ നിന്ന് രക്ഷപെടാനായി ഒരു ജയിൽ ടാസ്കും ബിഗ് ബോസ് നടത്താറുണ്ട്. ഇതിൽ ഏറ്റവുമധികം പോയിൻറുകൾ നേടുന്നയാൾക്ക് ശിക്ഷയിൽ നിന്ന് ഒഴിവാകാം.

  കഴിഞ്ഞ ആഴ്ചയിലെ മോശം പ്രകടനവും പ്രവൃത്തികളും മൂലം റോബിൻ, റിയാസ്, ജാസ്മിൻ എന്നിവർക്കാണ് ജയിൽ നോമിനേഷനിൽ ഏറ്റവുമധികം വോട്ടുകൾ ലഭിച്ചത്. അതിൽ ഏറ്റവുമധികം വോട്ടുകൾ റോബിനും പിന്നാലെ റിയാസിനും ജാസ്മിനും ലഭിച്ചു.

  Also Read: 'സുചിത്രയെ എനിക്ക് ഇഷ്ടമായിരുന്നില്ല, തുടക്കത്തിൽ തന്നെ ഒരു അടി പ്രതീക്ഷിച്ചിരുന്നതാണ്'; വെളിപ്പെടുത്തി അഖിൽ!

  ഇവർക്കായി ബിഗ് ബോസ് നൽകിയ ജയിൽ ടാസ്കും രസകരമായിരുന്നു. ടാസ്കുകളിലെ മികവ് ജാസ്മിൻ ആവർത്തിച്ചതോടെ ജയിൽ വാസത്തിൽ നിന്നും ജാസ്മിൻ രക്ഷപ്പെട്ടു. പിന്നാലെ കൊടിയ ശത്രുക്കളായ റിയാസും റോബിനും ജയിൽ വാസം ആരംഭിച്ചു.

  അവിടെവെച്ചും ബി​ഗ് ബോസ് കൊടുത്ത ടാസ്ക്ക് പൂർത്തിയാക്കാതെ പുതിയ പുതിയ പ്രശ്നങ്ങളും വഴക്കുകളും സൃഷ്ടിക്കുകയാണ് റോബിനും റിയാസും ചെയ്തത്.

  ഇതോടെ വീക്കെൻഡ് എപ്പിസോഡിൽ എത്തിയ മോഹൻലാൽ ഇരുവർക്കും വീക്കെൻഡ് എപ്പിസോഡ് കഴിഞ്ഞും മൂന്ന് ദിവസം കൂടി ജയിൽ വാസം വിധിച്ചു.

  ആദ്യത്തെ ദിവസം സന്തോഷത്തോടെ ജയിൽ വാസത്തിനായി റിയാസ് പോയെങ്കിലും രണ്ടാമത്തെ ദിവസവും ജയിൽ വാസം തുടരണമെന്ന് ബി​ഗ് ബോസ് പ്രഖ്യാപിച്ചതോടെ റിയാസ് കലിപ്പിലായി.

  റോബിനും താനും ക്ഷീണിതരാണെന്നും മനസാക്ഷിയില്ലാതെയാണ് ബി​ഗ് ബോസ് പെരുമാറുന്നതെന്നും പറഞ്ഞാണ് റിയാസ് ചൂടായത്. പക്ഷെ ബി​ഗ് ബോസ് ഇളവ് നൽകാൻ തയ്യാറാവാതിരുന്നതിനാൽ റിയാസിനും റോബിനും ബാക്കിയുണ്ടായിരുന്ന മുത്തുകൾ കൂടി കോർക്കേണ്ടി വന്നു.

  ജയിലിലായിരുന്നപ്പോൾ‌ റോബിനും റിയാസും ചേർന്ന് നടത്തിയ സംഭാഷണമാണ് ഇപ്പോൾ വൈറലാകുന്നത്. വളരെ പോസിറ്റീവായി വീട്ടിലേക്ക് എത്തിയ താനിപ്പോൾ മൊത്തം നെ​ഗറ്റീവായിയെന്നാണ് റോബിനോട് റിയാസ് പരാതിപ്പെടുന്നത്.

  'ഞാൻ ഭയങ്കര നെ​ഗറ്റീവായത് പോലെ തോന്നുന്നുണ്ട്. പക്ഷെ ഞാൻ എന്താ ചെയ്യുന്നതെന്ന് എനിക്കറിയാം. ഞാൻ ചെയ്യുന്നത് ശരിയാണോ... തെറ്റാണോയെന്നും എനിക്കറിയാം. ഇതൊക്കെ കുറിച്ച് കൂടുതലാണ്' എന്നാണ് റിയാസ് റോബിനോട് പറയുന്നത്.

  അതിന് റോബിൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. 'ലാലേട്ടൻ പറഞ്ഞിട്ടല്ലേ പോയത് മൂന്ന് ദിവസമുണ്ടാകുമെന്ന്. നമ്മൾ ചെയ്യാമെന്ന് വാക്ക് കൊടുത്തതല്ലേ?. ലൈഫിൽ ഇത്രയൊക്കെ സ്ട്ര​ഗിൾ ചെയ്തല്ലേ നമ്മൾ വന്നത്. ഇതിലൊക്കെ എന്തിരിക്കുന്നു. ചെയ്യ്... ജയിക്കണ്ടേ?... ഇതൊക്കെ നിസാരമല്ലേ..' എന്നായിരുന്നു റിയാസിനെ ആശ്വസിപ്പിക്കാൻ റോബിൻ മറുപടിയായി പറഞ്ഞത്.

  ഇരുവരുടേയും ജയിലിൽ നിന്നുള്ള സൗഹൃദപരമായ സംഭാഷണം പ്രേക്ഷകരേയും അത്ഭുതപ്പെടുത്തി. അതിന് മുമ്പ് ജയിലിൽ കിടന്ന് ഭൂകമ്പം സ‍ൃഷ്ടിച്ചവരായിരുന്നു ഇരുവരും.

  മോഹൻലാലിന്റെ താക്കീത് ലഭിച്ച ശേഷം സൂക്ഷിച്ച് സന്ദർഭം നോക്കി മാത്രമെ ഇരുവരും ദേഷ്യം പുറത്തെടുക്കുന്നുള്ളൂ. റിയാസും റോബിനും ഒതുങ്ങിയതുകൊണ്ട് തന്നെ വീട്ടിലെ പതിവ് ബഹളങ്ങളൊന്നും ഈ ആഴ്ച ഉണ്ടായിരുന്നില്ല.

  മോഹൻലാലിന്റെ അറുപത്തിരണ്ടാം പിറന്നാളാണ് ഈ വരുന്ന ശനിയാഴ്ച ലോകമെമ്പാടും ആഘോഷിക്കാൻ പോകുന്നത്. ബി​ഗ് ബോസിന്റെ അവതാരകനായതിനാൽ വലിയ ആഘോഷങ്ങൾ ബി​ഗ് ബോസ് വീട്ടിലുമുണ്ടായേക്കും.

  Read more about: bigg boss
  English summary
  ‌bigg boss malayalam season 4: robin comforts Riyas in jail
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X