സത്യങ്ങൾ പലതും പുറത്തുവരുന്നു, ദിൽഷയോട് ആദ്യം പ്രണയം പറഞ്ഞത് ബ്ലസ്ലിയല്ല റോബിനാണ്, തെളിവുകൾ ഇതാ...!
ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ ഏറ്റവും ജനപ്രീതിയുള്ള കോമ്പോകളിൽ ഒന്നാണ് ദിൽഷ, റോബിൻ, ബ്ലസ്ലി കോമ്പോ. മൂവരും എല്ലാ കാര്യങ്ങളിലും ഒരുമിച്ച് നിൽക്കുന്നവരാണ്. ഇവർ മൂന്ന് പേരും സുഹൃത്തുക്കളാണെങ്കിൽ കൂടിയും ബ്ലസ്ലിക്കും റോബിനും ദിൽഷയോട് പ്രണയമുണ്ട്.
ഇത് പലതവണ രണ്ടുപേരും ദിൽഷയോട് പറഞ്ഞതുമാണ്. എന്നാൽ ബ്ലസ്ലിയെ വയസ് കുറവാണെന്നതിന്റെ പേരിലും റോബിൻ ഫ്രണ്ടാണെന്ന രീതിയിലും ദിൽഷ പ്രണയം സ്വീകരിച്ചിട്ടില്ല.
അതേസമയം റോബിനോട് ചെറിയൊരു പ്രണയ ചായ്വ് ദിൽഷയ്ക്കുള്ളതായി വീഡിയോകളിൽ നിന്നും വ്യക്തമാണ്. അടുത്തിടെ ദിൽഷ-റോബിൻ-ബ്ലസ്ലി കോമ്പോയിൽ ചെറിയ പൊട്ടിതെറികൾ സംഭവിച്ചിരുന്നു.
ദിൽഷയും ബ്ലസ്ലിയും ഒരുമിച്ച് ജയിലിൽ കഴിഞ്ഞുവെന്ന കാരണം കാണിച്ചാണ് റോബിൻ ഇരുവരും ജയിലിലായപ്പോൾ മുതൽ പിണക്കത്തിലായത്. രണ്ട് ദിവസത്തോളം മൂന്ന് പേരും പരസ്പരം സംസാരിച്ചില്ല.
ശേഷം കഴിഞ്ഞ ദിവസമാണ് വീണ്ടും മൂവരും സംസാരിച്ച് തുടങ്ങിയത്.

തനിക്ക് ദിൽഷയോട് പ്രണയമുള്ളതിനാൽ ബ്ലസ്ലിക്കൊപ്പം ജയിലിൽ ദിൽഷ പോയത് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നാണ് റോബിൻ ഇതിനുള്ള കാരണമായി ഹൗസിലെ മറ്റുള്ളവരോട് പറഞ്ഞത്.
ഹൗസിലുള്ളവരും പ്രേക്ഷകരും ഇതുവരെ കരുതിയിരുന്നത് ദിൽഷയോട് ആദ്യം പ്രണയം പറഞ്ഞത് ബ്ലസ്ലിയാണ് എന്നാണ്. എന്നാൽ കഴിഞ്ഞ ദിവസം അതല്ല സത്യമെന്ന് സംഭവത്തിന് സാക്ഷിയായ സുചിത്ര തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
ദിൽഷയോട് പ്രണയമുണ്ടെന്ന് വന്ന് ആദ്യ ആഴ്ചയിൽ തന്ന റോബിൻ തന്നോട് പറഞ്ഞിരുന്നുവെന്നാണ് സുചിത്ര പറഞ്ഞത്. റോബിൻ അക്കാര്യം പറഞ്ഞപ്പോൾ തന്നെ താൻ ദിൽഷയോട് റോബിന്റെ ഇഷ്ടത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നും സുചിത്ര വെളിപ്പെടുത്തി.

ശേഷമാണ് ബ്ലസ്ലി ഇവരുടെ ഇടയിലേക്ക് വരുന്നത്. എട്ട് മാസം വീട്ടിലിരുന്ന് ബിഗ് ബോസ് നന്നായി പഠിച്ച ശേഷമാണ് താൻ കളിക്കാനെത്തിയിരിക്കുന്നതെന്ന് വന്ന് രണ്ടാമത്തെ ദിവസം തന്നെ ഡോ.റോബിൻ മറ്റ് മത്സരാർഥികളോട് പറഞ്ഞിരുന്നു.
അന്ന് മുതൽ വളരെ സൂക്ഷിച്ച് മാത്രമെ വീട്ടിലുള്ളവർ റോബനോട് ഇടപെടാറുള്ളൂ. മാത്രമല്ല റോബിൻ എന്ത് പറഞ്ഞാലും രണ്ട് വട്ടം ആലോചിക്കാതെ ആരും തന്നെ അടുത്തിടപഴകാൻ പോകാറുമില്ല.
പക്ഷെ പ്രണയം സ്ട്രാറ്റജിയായി ഉപയോഗിക്കില്ലെന്ന് റോബിൻ പറഞ്ഞിരുന്നുവെന്നും ദിൽഷയോടുള്ള പ്രണയം വിവാഹത്തിൽ കലാശിക്കണമെന്ന് റോബിൻ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞതായും സുചിത്ര വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം റോബിൻ പ്രണയിക്കുക എന്ന ജോലി മാത്രമാണ് ബിഗ് ബോസിൽ ചെയ്യുന്നതെന്നും ഗെയിം കളിച്ച് കഴിവ് തെളിയിക്കാൻ ഒരിക്കലും റോബിനാവില്ലെന്നും പ്രേക്ഷകർ കുറ്റപ്പെടുത്തുന്നുണ്ട്.

മൈൻഡ് ഗെയിം കളിക്കാനും വഴക്ക് കൂടാനും മാത്രമെ റോബിന് കഴിയൂവെന്നും ബിഗ് ബോസ് പ്രേക്ഷകർ റോബിനെ കുറിച്ച് പറയുന്നുണ്ട്. നിരവധി പേർ വിമർശിക്കുന്നുണ്ടെങ്കിലും നിലവിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ റോബിനും ബ്ലസ്ലിക്കുമാണ്.
അതേസമയം വീട്ടിൽ പുതിയതായി വന്നിരിക്കുന്ന റിയാസ്, വിനയ് എന്നീ വൈഡ് കാർഡ് എൻട്രികൾക്ക് റോബിന്റെ രീതികളോട് എതിർപ്പാണുള്ളത്. അതിനാൽ തന്നെ വരും ദിവസങ്ങളിൽ പല പൊട്ടിതെറികളും ഇത്രയും നാൾ കണ്ടതിനും അപ്പുറമുള്ള വാക്കുതർക്കങ്ങളും വീട്ടിൽ സംഭവിച്ചേക്കും.
അതേസമയം ഈ ആഴ്ച ആരും തന്നെ വീട്ടിൽ നിന്നും പുറത്തായിട്ടില്ല.
Recommended Video

ഇപ്പോൾ നോമിനേഷനിലുള്ളവർക്ക് ഒരു ആഴ്ച കൂടി മത്സരിക്കാനും പ്രേക്ഷകരുടെ പ്രീതി നേടാനും അവസരം നൽകുന്നുവെന്ന് പറഞ്ഞാണ് എലിമിനേഷൻ ഒഴിവാക്കിയ വിവരം മോഹൻലാൽ അറിയിച്ചത്.
പുതിയ പ്രമോയിൽ എലിമിനേഷൻ ലിസ്റ്റിൽ നിന്നും നിമിഷയെ റിയാസും വിനയും ചേർന്ന് സേവ് ചെയ്യുന്നതും കാണിക്കുന്നുണ്ട്. വീട്ടിലെ പുതിയ ക്യാപ്റ്റൻ ജാസ്മിൻ എം മൂസയാണ്.


Click it and Unblock the Notifications