'അരിയാട്ടുന്ന ഡോക്ടറും റിയാസും!!'; ബിഗ് ബോസിന് ക്യാപ്ഷന്‍ സംഭാവന ചെയ്ത് ജയിലിനുള്ളില്‍ നിന്നും റോബിന്‍

അറുപത് വിജയകരമായ ദിനങ്ങള്‍ പിന്നിട്ട് മുന്നേറുകയാണ് ബിഗ് ബോസ് സീസണ്‍ 4. മത്സരാര്‍ത്ഥികളുടെ വാശിയേറിയ പോരാട്ടവീര്യമാണ് ഇനിയുള്ള ദിനങ്ങളില്‍ ഹൗസിനെ സജീവമാക്കുക. പകുതി ദൂരം പിന്നിട്ടുകഴിഞ്ഞ ബിഗ് ബോസില്‍ ഇനിയുള്ള ദിനങ്ങള്‍ എല്ലാ മത്സരാര്‍ത്ഥികള്‍ക്ക് ഏറെ നിര്‍ണ്ണായകമാണ്. നൂറ് ദിനങ്ങള്‍ പിന്നിടുമ്പോള്‍ അവരിലൊരാള്‍ വിജയിയായി കപ്പ് നേടും. അതാരാണ് എന്നറിയാനുള്ള ആകാംക്ഷയിലാണ് ബിഗ് ബോസിന്റെ എല്ലാ പ്രേക്ഷകരും.

ഈയാഴ്ചയിലെ വീക്ക്‌ലി ടാസ്‌ക്കും ജയില്‍ ടാസ്‌ക്കും ക്യാപ്റ്റന്‍സി ടാസ്‌ക്കും മത്സരാര്‍ത്ഥികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ജയില്‍ നോമിനേഷനില്‍ വന്ന ബ്ലെസ്‌ലിയും റിയാസും റോബിനും ടാസ്‌ക്ക് വാശിയോടെ കളിച്ചെങ്കിലും ബ്ലെസ് ലിയായിരുന്നു കളിയിലെ കേമന്‍. മത്സരത്തില്‍ പരാജയപ്പെട്ട റിയാസും റോബിനും അപ്പോള്‍ തന്നെ ജയിലില്‍ പോകേണ്ടി വന്നു.

ജയിലിനുള്ളില്‍ റിയാസും റോബിനും

ജയില്‍ ടാസ്‌ക്കില്‍ ദയനീയമായി പരാജയപ്പെട്ട റോബിനും റിയാസും രാത്രി മുഴുവന്‍ ജയിലിനുള്ളിലാണ് കഴിഞ്ഞത്. ഇരുവര്‍ക്കും ദേഹം അനങ്ങിയുള്ള ഒരു പണിയും ബിഗ് ബോസ് കൊടുത്തിരുന്നു. അരി കല്ലില്‍ പൊടിച്ചെടുക്കാനാണ് ബിഗ് ബോസ് ഉത്തരവിട്ടത്. ജയിലില്‍ കയറിയപ്പോള്‍ തന്നെ ഇരുവരും പണി ആരംഭിച്ചിരുന്നു. പുറത്ത് വാക്ക് തര്‍ക്കങ്ങളും പിണക്കങ്ങളും പതിവായിരുന്നെങ്കിലും ജയിലിനുള്ളില്‍ വലിയ ഒത്തൊരുമയോടെയാണ് ഇരുവരും പുതിയ ജോലി ഏറ്റെടുത്ത് ചെയ്തത്.

രാത്രിയില്‍ ജയില്‍ സന്ദര്‍ശകരെ കാണാനുള്ള സമയത്ത് റോബിന്റെ അടുത്ത് ദില്‍ഷ വന്നിരുന്നു. ജോലിയെടുത്ത് കൈ വേദനയെടുക്കുന്നു എന്ന് ദില്‍ഷയോട് സങ്കടഭാവത്തില്‍ പറയുകയാണ് റോബിന്‍. പക്ഷെ, ദില്‍ഷയ്ക്ക് അത് വലിയ തമാശയായിട്ടാണ് തോന്നിയത്. വലിയ ജോലിയൊന്നും ഇല്ലായിരുന്നുവല്ലോ, വെറുതെ കിടന്ന് അഭിനയിക്കേണ്ട കാര്യമില്ലെന്നായിരുന്നു ദില്‍ഷയുടെ മറുപടി.

അരിയാട്ടാന്‍ കൊടുത്ത് ബിഗ് ബോസ്

എല്ലാ തവണയും ജയിലില്‍ വരുന്നത് എന്തുകൊണ്ടെന്ന് ദില്‍ഷയോട് ചോദിക്കുകയാണ് റോബിന്‍. അത് നല്ലതല്ലേ എന്നായിരുന്നു ദില്‍ഷയുടെ മറുപടി. സ്‌ക്രീന്‍ സ്‌പേസ്, നല്ല വെളിച്ചം, ജയിലിനുള്ളിലേക്ക് മാത്രം ഫോക്കസ് ചെയ്യുന്ന മൂന്ന് നാല് ക്യാമറകള്‍ ഇങ്ങനെ കുറേ കാര്യങ്ങള്‍ നിങ്ങള്‍ക്കായി ബിഗ് ബോസ് ചെയ്തുതന്നിട്ടുണ്ടെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ദില്‍ഷയുടെ മറുപടി. സ്ട്രാറ്റജി വെച്ച് കളിയ്ക്കുകയാണെന്ന് പലതവണ പറഞ്ഞിട്ടുള്ള റോബിനെ കളിയാക്കിയായിരുന്നു ദില്‍ഷയുടെ സംസാരം.

'ഇന്നത്തെ എന്റെ കാര്യം നടന്നുകിട്ടി. പ്രേക്ഷകര്‍ നോക്കുമ്പോള്‍ കാണുന്നത് ഡോ.റോബിനും റിയാസ് സലീമും ജയിലിനുള്ളിലിരുന്ന് അരിയാട്ടുന്നു. ചിലപ്പോള്‍ അതായിരിക്കും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച. പ്രമോയിലൊക്കെ ഇത് കാണിക്കുമായിരിക്കും.'റോബിന്‍ പറയുന്നു.

വീഡിയോ സ്വയം പ്രമോട്ട് ചെയ്ത് റോബിന്‍

എന്നാല്‍ ദില്‍ഷ അതിനെ എതിര്‍ക്കുകയാണ്. ബിഗ് ബോസിന് റിയാസും റോബിനും ചേര്‍ന്ന് അരി പൊടിക്കുന്ന വീഡിയോ ഒന്നും പോസ്റ്റ് ചെയ്യേണ്ട കാര്യമില്ലെന്ന് പറയുകയാണ് ദില്‍ഷ. പക്ഷെ, ഈ വീഡിയോ എന്തായാലും പോസ്റ്റ് ചെയ്യുമെന്ന് ഉറപ്പിച്ച് പറയുകയാണ് റോബിന്‍.

അതിനിടയില്‍ ജയില്‍ സന്ദര്‍ശനം കഴിഞ്ഞുവെന്നറിയിച്ചുള്ള സന്ദേശം ബിഗ് ബോസ് മുഴക്കുകയാണ്. തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ ദില്‍ഷയെ വീണ്ടും കൈകാട്ടി വിളിച്ച് ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ വെച്ച് നടന്ന മത്സരത്തെക്കുറിച്ച് റോബിന്‍ ചോദിച്ചു. ഒരുമിച്ച് മത്സരിച്ചപ്പോള്‍ ബ്ലെസ്‌ലി ഉമ്മവെച്ച സ്ഥലങ്ങളിലൊക്കെ നീ ഉമ്മവെച്ചോ? ഓവര്‍ലാപ്പുണ്ടായോ എന്നായിരുന്നു റോബിന് അറിയേണ്ടിയിരുന്നത്. എന്നാല്‍ ചിരിച്ചുകൊണ്ട് ഇല്ല എന്നു തന്നെ മറുപടി പറഞ്ഞ് കളം വിടുകയാണ് ദില്‍ഷ.

ഇനി 12 പേര്‍

മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4-ല്‍ ഇപ്പോള്‍ 12 മത്സരാര്‍ത്ഥികളാണുള്ളത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി വന്ന വിനയ് മാധവ്, റിയാസ് സലീം എന്നിവരെ കൂടാതെ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍, ദില്‍ഷ, ബ്ലെസ്‌ലി, സൂരജ്, അഖില്‍, സുചിത്ര, ലക്ഷ്മിപ്രിയ, ധന്യ, ജാസ്മിന്‍ എന്നിവരാണ് ഇപ്പോള്‍ ഹൗസിലുള്ളത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X